COVID 19 | ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം; ആകെ കോവിഡ് കേസുകൾ മൂന്നരലക്ഷം കടന്നു

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 63, 187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ, 60, 84, 256 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

News18 Malayalam | news18
Updated: June 17, 2020, 10:45 PM IST
COVID 19  | ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത് 2003 മരണം; ആകെ കോവിഡ് കേസുകൾ മൂന്നരലക്ഷം കടന്നു
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: June 17, 2020, 10:45 PM IST
  • Share this:
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ച് ഇന്നുമാത്രം രാജ്യത്ത് രേഖപ്പെടുത്തിയത്  2003 മരണം. കോവിഡ് ബാധിച്ച് രാജ്യത്ത് ഒരു ദിവസം ഇത്രയധികം മരണം രേഖപ്പെടുത്തുന്നത് ഇന്നാണ്. ഇതോടെ, രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11, 903 ആയി. ഇന്ന് മാത്രം 10, 974 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ, രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3, 54, 065 ആയി.

നിലവിൽ 1, 55, 227 പേരാണ് കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 1, 86, 935 പേർ രോഗമുക്തി നേടുകയോ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുകയോ ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.

You may also like:ലഡാക്കിലെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി [NEWS]രണ്ട് ഫാനും രണ്ട് ലൈറ്റുമുള്ള വീട്ടിൽ 18,796 രൂപയുടെ ബില്‍; തവണകളായി അടച്ചാൽ മതിയെന്ന് KSEB [NEWS] സുശാന്തിന്‍റെ മരണത്തിൽ അഞ്ചുവയസുകാരന്‍റെ പ്രതികരണം [NEWS]

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1, 63, 187 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ, 60, 84, 256 സാമ്പിളുകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. മഹാരാഷ്ട്രയിൽ 1, 13, 445 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. നിലവിൽ മഹാരാഷ്ട്രയിൽ 50, 057 പേരാണ് ചികിത്സയിൽ കഴിയുന്നത്. 57, 851 പേർ രോഗമുക്തി നേടുകയോ ഡിസ്ചാർജ് ആകുകയോ ചെയ്തിട്ടുണ്ട്.
First published: June 17, 2020, 10:18 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading