നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീർ: തുർക്കി കാര്യങ്ങൾ മനസിലാക്കണമെന്ന് ഇന്ത്യ; പാകിസ്ഥാനെ പിന്തുണച്ചതിന് വിമർശനം

  കശ്മീർ: തുർക്കി കാര്യങ്ങൾ മനസിലാക്കണമെന്ന് ഇന്ത്യ; പാകിസ്ഥാനെ പിന്തുണച്ചതിന് വിമർശനം

  ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ജമ്മു കശ്മീരിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നിരസിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണമെന്നും തുർക്കിയോട് ഇന്ത്യ അഭ്യർത്ഥിച്ചു

  Erdogan-Imran-Khan

  Erdogan-Imran-Khan

  • Share this:
   ന്യൂഡൽഹി: ജമ്മു കശ്മീരിനെക്കുറിച്ചുള്ള തുർക്കി പ്രസിഡന്‍റ് റീസെപ് തയ്യിപ് എർദോഗന്‍റെ എല്ലാ പരാമർശങ്ങളും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തള്ളി. ജമ്മു കശ്മീരിൽ പാകിസ്ഥാൻ ഉയർത്തിയ ഭീകരതയ്ക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ട് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ തുർക്കി ഇടപെടേണ്ടെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കുകയുംചെയ്തു. ഇസ്ലാമാബാദിൽ സംയുക്ത പ്രഖ്യാപനത്തിലാണ് കശ്മീർ വിഷയത്തിൽ പാക് നിലപാടിന് തുർക്കി പിന്തുണ പ്രഖ്യാപിച്ചത്. കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാടിനെ തുർക്കി പിന്തുണയ്ക്കുമെന്ന് എർദോഗൻ വ്യക്തമാക്കി. കശ്മീർ വിഷയം ഇരു രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

   ഇന്ത്യയുടെ അവിഭാജ്യ ഭാഗമായ ജമ്മു കശ്മീരിനെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും നിരസിക്കുന്നതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്നും വസ്തുതകളെക്കുറിച്ച് ശരിയായ ധാരണയുണ്ടാകണമെന്നും തുർക്കിയോട് അഭ്യർത്ഥിക്കുന്നു. പാകിസ്ഥാനിൽ നിന്നുള്ള ഭീകരർ കശ്മീർമേഖലയിൽ ഉൾപ്പടെ ഇന്ത്യയിൽ ഉയർത്തുന്ന ഗുരുതരമായ ഭീഷണിയും വിദേശകാര്യമന്ത്രാലയം ചൂണ്ടിക്കാട്ടി.

   ഒന്നാം ലോകമഹായുദ്ധത്തിൽ കശ്മീരികളുടെ പോരാട്ടത്തെ വിദേശ ആധിപത്യത്തിനെതിരേ ഉള്ളതാണെന്നായിരുന്നു എർദോഗൻ പറഞ്ഞത്. പാക്കിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ സംസാരിച്ച എർദോഗൻ, ഈയാഴ്ച യോഗം ചേരുന്ന ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിൽ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിൽ പാകിസ്ഥാനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിച്ചു.

   കശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാടിന് തന്റെ രാജ്യത്തിന്റെ പിന്തുണ അറിയിച്ച അദ്ദേഹം, അത് പരിഹരിക്കാനാകുന്നത് സംഘർഷത്തിലൂടെയോ അടിച്ചമർത്തലിലൂടെയോ അല്ല, മറിച്ച് നീതിയുടെയും ന്യായത്തിന്‍റെയും അടിസ്ഥാനത്തിലാകണമെന്നും നിർദ്ദശിച്ചു. “നമ്മുടെ കശ്മീരി സഹോദരീസഹോദരന്മാർ പതിറ്റാണ്ടുകളായി അസൌകര്യങ്ങൾ അനുഭവിക്കുന്നുണ്ട്, അടുത്ത കാലത്തായി ഇന്ത്യ നടത്തിയ ഏകപക്ഷീയമായ നടപടികളാൽ ഈ കഷ്ടപ്പാടുകൾ ഗുരുതരമായിത്തീർന്നിരിക്കുന്നു,”- എർദോഗൻ പറഞ്ഞു, കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ജമ്മു കശ്മീരിലെ പ്രത്യേക പദവി ഇന്ത്യ റദ്ദാക്കിയതിനെക്കുറിച്ചായിരുന്നു എർദോഗന്‍റെ പരാമർശം.

   കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനുള്ള സമാധാന ചർച്ചകൾക്ക് മുൻകൈയെടുക്കാൻ തയ്യാറാണെന്നും തുർക്കി പ്രസിഡന്‍റ് വ്യക്തമാക്കി. സഖ്യശക്തികളും ഓട്ടോമൻ സാമ്രാജ്യവും തമ്മിൽ തുർക്കിയിൽ നടന്ന ഗല്ലിപ്പോളി യുദ്ധവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരുവശത്തും രണ്ട് ലക്ഷത്തിലധികം സൈനികർ കൊല്ലപ്പെട്ടു. എർദോഗൻ പറഞ്ഞു, “ഗല്ലിപ്പോളിയും കശ്മീരും തമ്മിൽ വ്യത്യാസമില്ല”. “അടിച്ചമർത്തലിനെതിരെ തുർക്കി ശബ്ദമുയർത്തുന്നത് തുടരും,” പാകിസ്ഥാൻ നിയമസഭാംഗങ്ങളോട് ദേശീയ അസംബ്ലിയേയും സെനറ്റിനേയും അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.

   കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഐക്യരാഷ്ട്ര പൊതുസഭയിൽ നടത്തിയ പ്രസംഗത്തിനിടെ എർദോഗൻ കശ്മീർ വിഷയം ഉന്നയിച്ചിരുന്നു. യുഎന്നിലെ എർദോഗന്‍റെ പ്രസ്താവനയോട് പ്രതികരിച്ച ഇന്ത്യ, കശ്മീർ വിഷയത്തിൽ തുർക്കിയുടെ പ്രസ്താവനയെ തള്ളുകയും അത് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും പറഞ്ഞിരുന്നു.

   ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത്. ഇതോടെ ഇന്ത്യയുമായുള്ള നയതന്ത്രബന്ധങ്ങളിൽനിന്ന് പാകിസ്ഥാൻ പിന്നോട്ടുപോകുകുയം ചെയ്തു. ഇന്ത്യൻ ഹൈക്കമ്മീഷണറെ പുറത്താക്കിയാണ് അന്ന് പാകിസ്ഥാൻ പ്രതികരിച്ചത്. കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഐക്യരാഷ്ട്രസഭയിലും അമേരിക്കയുമായുള്ള ചർച്ചകളിലുമൊക്കെ ഇന്ത്യ സ്വീകരിച്ച നിലപാട്. മൂന്നാം കക്ഷിയുടെ മധ്യസ്ഥത ഇക്കാര്യത്തിൽ വേണ്ടെന്നും ഇന്ത്യ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ട്.
   First published:
   )}