ഇന്ത്യയില്‍ നിന്നുള്ള പതിവ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ (International Flight Services)മാര്‍ച്ച് 27ന് പുനരാരംഭിക്കുമെന്ന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി (Union Civil Aviation Ministry) ജ്യോതിരാദിത്യ സിന്ധ്യ (Jyotiraditya Scindia). ഇന്ത്യയിലെ കൊറോണ വൈറസ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് പുതിയ തീരുമാനം. നേരത്തെ കോവിഡ് 19 (Covid 19) വ്യാപനത്തെ തുടർന്ന് 2020 മാര്‍ച്ച് 23ന് ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
എന്നാൽ, 2020 ജൂലൈ മുതല്‍ ഇന്ത്യയ്ക്കും മറ്റ് 35 ഓളം രാജ്യങ്ങള്‍ക്കും ഇടയില്‍ അന്താരാഷ്ട്ര വിമാന സർവീസുകൾ പ്രത്യേക എയര്‍ ബബിളിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്നു. ''കോവിഡ് 19 കാരണം അന്താരാഷ്ട്ര വിമാന സർവീസുകളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കണമെന്ന് ഞാന്‍ ഇതിനകം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്'', സിന്ധ്യ ഒരു പരിപാടിയില്‍ പറഞ്ഞു. കൊറോണ വൈറസ് മഹാമാരിയ്ക്ക് മുമ്പുള്ള നിലയിലേക്ക് മാര്‍ച്ച് 27 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read-
Uma Bharti| 'ഒരാഴ്ചക്കകം എല്ലാ മദ്യശാലകളും അടച്ചുപൂട്ടണം'; മദ്യശാല കല്ലെറിഞ്ഞ് തകർത്ത് ബിജെപി നേതാവ് ഉമാഭാരതിയുക്രെയ്നിന്റെ അയല്‍രാജ്യങ്ങളായ റൊമാനിയ, മോള്‍ഡോവ, സ്ലൊവാക്യ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളുടെ തലവന്മാരുമായി മോദി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും ഓപ്പറേഷന് ഗംഗയുടെ ഭാഗമായി രാജ്യത്ത് നിന്ന് 18,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഒഴിപ്പിക്കാന്‍ ഇടനാഴികള്‍ സ്ഥാപിച്ചതായും മന്ത്രി പറഞ്ഞു. യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്ത് നിന്ന് ഇത്രയധികം ഇന്ത്യക്കാരെ രക്ഷിക്കുന്നത് ഇതാദ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ''ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ പാകിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ അയല്‍രാജ്യങ്ങളിലെ ചില പൗരന്മാരെയും നമ്മൾ ഉക്രെയ്നില് നിന്ന് ഒഴിപ്പിച്ചു'', സിന്ധ്യ പറഞ്ഞു.
Also Read-
പുലിയെ വിമാനത്തിൽ കൊണ്ടു വരാമോ? മൃഗങ്ങളെ കൊണ്ടുവരാൻ അറിയേണ്ട നടപടിക്രമങ്ങൾഅതേസമയം, യുക്രെയ്ന് സൈന്യത്തില്‍ ചേര്‍ന്ന ഇന്ത്യന്‍ വിദ്യാര്‍ഥി നാട്ടിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹം അറിയിച്ചു. കോയമ്പത്തൂര്‍ ഗൗണ്ടം പാളയം സ്വദേശിയായ സായ് നികേഷ് റഷ്യന്‍ അധിനിവേശത്തെ ശക്തമായി പ്രതിരോധിക്കുന്ന യുക്രെയ്ന് സൈന്യത്തിന്റെ ഭാഗമായെന്ന കാര്യം സ്ഥിരീകരിച്ചത് കഴിഞ്ഞ എട്ടാം തീയതിയാണ്. സായി നികേഷ് വീടുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹമുണ്ടെന്ന് അറിയിച്ചു. ഖര്‍കിവ് എയറോനോട്ടിക്കല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയാണ് സായി നികേഷ്. വിദേശ പൗരന്മാര് ഉള്‍പ്പെടുന്ന ഇന്റര്‍നാഷണല്‍ ലീജിയണ്‍ ഫോര്‍ ടെറിറ്റോറിയല്‍ ഡിഫെന്‍സില്‍ സായിനികേഷ് ചേര്‍ന്നുവെന്നായിരുന്നു വിവരം.
കുടുംബാഗങ്ങളുമായി ഫോണില്‍ സംസാരിക്കവേയാണ് മടങ്ങാനുള്ള ആഗ്രഹം അദ്ദേഹം അച്ഛനെ അറിയിച്ചത്. തുടര്‍ന്ന് കുടുംബം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു. 2018ലാണ് സായി നികേഷ് യുക്രെയ്നിലേക്ക് പോയത്. കോയമ്പത്തൂരിലെ തുടിയലൂര്‍ സ്വദേശിയാണ് 21കാരനായ സായി നികേഷ്. സ്കൂള്‍ പഠനം അവസാനിച്ച ശേഷം രണ്ടു തവണ ഇന്ത്യന്‍ സേനയില്‍ ചേരാന്‍ സായി നികേഷ് ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.