• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

50,000 കോടി രുപയുടെ ട്രയംഫ് മിസൈല്‍ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും

news18india
Updated: October 5, 2018, 2:12 PM IST
50,000 കോടി രുപയുടെ ട്രയംഫ് മിസൈല്‍ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും റഷ്യയും
  • News18 India
  • Last Updated: October 5, 2018, 2:12 PM IST IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും പ്രതിരോധകരാറിൽ ഒപ്പുവെച്ചു. യു.എസ് ഉപരോധ ഭീഷണി വകവെക്കാതെയാണ് 50,000 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഇരുവരും ഒപ്പുവെച്ചത്. എസ് 400 മിസൈൽ വേധ സംവിധാനം റഷ്യ ഇന്ത്യക്കു കൈമാറാനും ധാരണയായി.

ഉപഭൂഖണ്ഡത്തിലെ പ്രതിരോധ വെല്ലുവിളികളെ നേരിടാന്‍ ഇന്ത്യക്ക് ഏറെ അനിവാര്യമാണ് എസ് 400 ട്രയംഫ് മിസൈല്‍ സംവിധാനം. ഈ മിസൈല്‍ എത്തുന്നതോടെ ഇന്ത്യ - ചൈന 4000 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ രാജ്യത്തിന്റെ വ്യോമപ്രതിരോധം കൂടുതല്‍ കരുത്തുറ്റതാകും. ഇതിനൊപ്പം ബഹിരാകാശ രംഗത്തെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. കരാര്‍ പ്രകാരം സൈബീരിയയില്‍ ഇന്ത്യ ബഹിരാകാശ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കും.

ഇന്ധന വില കുറച്ച മോദി സര്‍ക്കാര്‍ ജനക്ഷേമത്തിനൊപ്പമെന്ന് തെളിയിച്ചതായി അമിത് ഷാ

റഷ്യയില്‍ നിന്ന് നാല് മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഇന്ത്യ വാങ്ങുന്നത്. ഇന്ത്യയിലേക്ക് വരുന്ന മിസൈലുകള്‍, യുദ്ധവിമാനങ്ങള്‍, ഡ്രോണുകള്‍ എന്നിവയെ തകര്‍ക്കാനും 380 കിലോമീറ്റര്‍ അകലെവെച്ച് തന്നെ ശത്രുവിന്റെ ആയുധങ്ങളെ നശിപ്പിക്കാനും ഇത് ഇന്ത്യയെ സഹായിക്കും. ഇതുള്‍പ്പെടെ 20 കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെയ്ക്കുകയെന്നാണ് വിവരങ്ങള്‍. ചര്‍ച്ചയിലെ തീരുമാനങ്ങളെക്കുറിച്ചും, കരാറുകളേക്കുറിച്ചും ഉടന്‍ നടക്കുന്ന സംയുക്ത പ്രസ്താവനയില്‍ വ്യക്തതയുണ്ടാകും.

'അച്ഛാദിൻ എന്നുവരും'; ചോദ്യം കേട്ട് മടുത്ത മോദിയുടെ അപരൻ ബിജെപി വിട്ട് കോൺഗ്രസിലേക്ക്

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുയരുന്ന തീവ്രവാദ ഭീഷണി, ഇറാനില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള യുഎസ് ഉപരോധം എന്നീ വിഷയങ്ങളിലും മോദിയും പുടിനും ചര്‍ച്ച നടത്തും. 19-ാമത് ഇന്ത്യ - റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പങ്കെടുക്കുന്ന പുടിന്‍, രാഷ്ട്രപതി റാംനാഥ് കോവിന്ദുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വെള്ളിയാഴ്ച വൈകിട്ടു മടങ്ങും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍