• HOME
 • »
 • NEWS
 • »
 • india
 • »
 • 3D-printed post office | രാജ്യത്തെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ

3D-printed post office | രാജ്യത്തെ ആദ്യ 3ഡി പ്രിന്റഡ് പോസ്റ്റ് ഓഫീസ് ബെംഗളൂരുവിൽ

3D സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസാണിത്.

 • Last Updated :
 • Share this:
  രാജ്യത്ത് 3D പ്രിന്റിംഗ് സാങ്കേതിക വിദ്യ (technology) ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ആദ്യത്തെ പോസ്റ്റ് ഓഫീസ് (post office) ഉടൻ കർണാടകയിൽ പ്രവർത്തനം ആരംഭിക്കും. ഏകദേശം ഒരു മാസത്തിനുള്ളില്‍ പദ്ധതി (project) യാഥാര്‍ത്ഥ്യമാകും. ഹലാസുരുവിലെ കേംബ്രിഡ്ജ് ലേ ഔട്ടിലാണ് പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചു നിർമ്മിക്കുന്ന പോസ്റ്റ് ഓഫീസ്. 3D സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ പോസ്റ്റ് ഓഫീസാണിത്.

  നിര്‍മ്മാണ ചെലവ് കുറയ്ക്കാം എന്നതാണ് 3D സാങ്കേതിക വിദ്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അതായത്, പരമ്പരാഗത രീതിയില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ നാലിലൊന്ന് ചെലവ് മാത്രമേ ഈ രീതിയില്‍ വരുന്നുള്ളൂ. 'കുറഞ്ഞ ചെലവില്‍ പോസ്റ്റ് ഓഫീസുകള്‍ നിര്‍മ്മിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. അതുകൊണ്ടാണ് ഹലസുരു ബസാര്‍ സബ് പോസ്റ്റ് ഓഫീസ് നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ കണ്‍സ്ട്രക്ഷനെ സമീപിച്ചത്. ഇന്ത്യയില്‍ 3D പ്രിന്റിംഗ് സൗകര്യമുള്ള നിര്‍മ്മാണ രീതി പിന്തുടരുന്ന ഏക കമ്പനിയാണിത്' കര്‍ണാടക സര്‍ക്കിളിലെ ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ എസ് രാജേന്ദ്ര കുമാര്‍ വ്യക്തമാക്കി.

  തപാല്‍ വകുപ്പിന് ഹലാസൂരൂരില്‍ സ്വന്തമായി ഭൂമിയുണ്ട്. '3D സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഒരു കെട്ടിടത്തിന് 25 ലക്ഷം രൂപയില്‍ താഴെ മാത്രമേ ചെലവ് വരൂ. സാധാരണ നിര്‍മ്മാണ ചെലവിന്റെ 25 ശതമാനം മാത്രമാണിത്.' രാജേന്ദ്രകുമാര്‍ പറഞ്ഞു. പോസ്റ്റ് ഓഫീസ് വളരെ അത്യാവശ്യമായ ഇടങ്ങളില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് എളുപ്പത്തില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  Also Read-INS vikrant | കടൽക്കുതിപ്പിനൊരുങ്ങി ഐഎൻഎസ് വിക്രാന്ത് ; ഫൈറ്റർ ജെറ്റുകളുടെ ലാന്റിംങ് ട്രയൽസ് ഉടൻ

  മൂന്ന് നില കെട്ടിടം പണിയുന്നതിന് എല്‍ ആന്‍ഡ് ടി ഭവന - നഗരകാര്യ മന്ത്രാലയത്തിലെയും ഐഐടി-മദ്രാസിലെയും ബില്‍ഡിംഗ് മെറ്റീരിയല്‍സ് ആന്‍ഡ് ടെക്‌നോളജി പ്രൊമോഷന്‍ കൗണ്‍സിലില്‍ നിന്ന് സാങ്കേതിക അനുമതി നേടിക്കഴിഞ്ഞു.

  ഒരു മാസത്തിനുള്ളില്‍ ഓഫീസ് സജ്ജമാകും. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്നത്. അതിനാല്‍ തന്നെ, പ്രത്യേകമായ ചില നടപടിക്രമങ്ങള്‍ തീര്‍പ്പാക്കേണ്ടതുണ്ടെന്ന് കുമാര്‍ വ്യക്തമാക്കി. ' ചട്ട പ്രകാരം, 2.5 ലക്ഷം രൂപയില്‍ കൂടുതലുള്ള ഏതൊരു കരാറും ലേലത്തിന് ശേഷം മാത്രമേ നല്‍കാന്‍ പാടുള്ളൂ. എന്നാല്‍ 3D സാങ്കേതിക വിദ്യ കൈവശം ഉള്ളത് ഒരേ ഒരു കമ്പനിയ്ക്ക് മാത്രമായതിനാല്‍ ഞങ്ങള്‍ക്ക് അവരെ നാമനിര്‍ദ്ദേശം ചെയ്യാന്‍ സാധിക്കും. ഒരു മാസത്തിനുള്ള സാങ്കേതിക കാര്യങ്ങള്‍ തീര്‍ത്ത് അവര്‍ക്ക് ഓര്‍ഡര്‍ നല്‍കും. എല്‍ ആന്റ് ടി ഇതിനോടകം തന്നെ ഡിസൈനുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്ന് അവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്' കുമാര്‍ കൂട്ടിച്ചേര്‍ത്തു.

  Also Read-Twin Tower Demolition | നോയ്ഡയിലെ ഫ്ളാറ്റ് പൊളിക്കൽ മരട് മോഡലിൽ; അവശിഷ്ടങ്ങൾ എന്തു ചെയ്യും?

  നിരവധി പദ്ധതികളാണ് ഇപ്പോള്‍ പോസ്റ്റ് ഓഫീസ് മുഖേനജനങ്ങളിലേയ്ക്ക് എത്തുന്നത്. വിവിധ നിക്ഷേപ പദ്ധതികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ ആളുകള്‍ക്കായി പോസ്റ്റ് ഓഫീസ് വാഗ്ദാനം ചെയ്യുന്ന സമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് ഗ്രാമ സുരക്ഷാ യോജന പദ്ധതി. പോസ്റ്റ് ഓഫീസ് ഗ്രാമ സുരക്ഷാ യോജന പോളിസി എടുത്ത് അഞ്ച് വര്‍ഷത്തിന് ശേഷം എന്‍ഡോവ്‌മെന്റ് അഷ്വറന്‍സ് പോളിസിയിലേക്ക് മാറ്റാനുള്ള ഫീച്ചറും പോളിസി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിന് കീഴില്‍, ഒരു പോളിസി ഉടമയ്ക്ക് 55, 58, 60 വയസ്സ് വരെ കുറഞ്ഞ പ്രീമിയം അടച്ച് പരമാവധി ആനുകൂല്യങ്ങള്‍ നേടാം.
  Published by:Jayesh Krishnan
  First published: