നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Manned Mission into Deep Sea | മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യത്തിന് 2024 ൽ തുടക്കമാകും

  Manned Mission into Deep Sea | മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യ ആഴക്കടൽ ദൗത്യത്തിന് 2024 ൽ തുടക്കമാകും

  മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യമാണ് ഇത്.

  • Share this:
   മനുഷ്യനെ വഹിച്ചു കൊണ്ടുള്ള ഇന്ത്യയുടെ (India) ആദ്യത്തെ ആഴക്കടൽ ദൗത്യത്തിന്റെ (Manned Mission into Deep Sea)
   ഭാഗമായി 2024 ൽ മൂന്ന് ശാസ്ത്രജ്ഞരെ കടലിനുള്ളിൽ 5,000 മീറ്റർ താഴ്ചയിലേക്ക് അയയ്ക്കുമെന്ന് ശാസ്ത്ര സാങ്കേതിക സഹമന്ത്രി ജിതേന്ദ്ര സിംഗ് (Jitendra Singh) വ്യക്തമാക്കി. ഈ വർഷം ഒക്ടോബർ 29 ന് ജിതേന്ദ്ര സിംഗ് ചെന്നൈയിൽ വെച്ച് മിഷൻ സമുദ്രയാന് (Mission Samudrayan) തുടക്കമിട്ടിരുന്നു. മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ഇന്ത്യയുടെ ആദ്യത്തെ ആഴക്കടൽ ദൗത്യമാണ് ഇത്. കടലിനുള്ളിൽ വിവിധ പ്രവർത്തനങ്ങൾ നടത്താൻ ശേഷിയുള്ള സംവിധാനങ്ങളുള്ള ചൈന, റഷ്യ, ജപ്പാൻ, ഫ്രാൻസ്, യുഎസ്എ തുടങ്ങിയ ഒരുപിടി രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടാൻ ഈ ദൗത്യം ഇന്ത്യയെ സഹായിക്കും.

   ആഴക്കടൽ ദൗത്യത്തിന്റെ ഭാഗമായ സമുദ്രയാൻ 4,077 കോടി രൂപ ബജറ്റിൽ അഞ്ച് വർഷത്തേക്ക് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയാണ് (National Institute of Ocean Technology - NIOT) ഏറ്റെടുക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി മനുഷ്യരെ വഹിക്കുന്ന 'മത്സ്യ 6000' എന്ന മുങ്ങിക്കപ്പലിൻ്റെ പ്രാഥമിക രൂപകല്പന ISRO, IITM, DRDO തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ഇതിനകം പൂർത്തിയായിട്ടുണ്ട്.

   2024 ന്റെ രണ്ടാം പാദത്തോടെ വാഹനം പരീക്ഷണത്തിന് തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കടലിൽ 1000 മീറ്ററിനും 5500 മീറ്ററിനും ഇടയിൽ താഴ്ചയിൽസ്ഥിതി ചെയ്യുന്ന പോളിമെറ്റാലിക് മാംഗനീസ് നോഡ്യൂളുകൾ, ഗ്യാസ് ഹൈഡ്രേറ്റുകൾ, ഹൈഡ്രോ-തെർമൽ സൾഫൈഡുകൾ, കോബാൾട്ട് ക്രസ്റ്റുകൾ തുടങ്ങിയ ജീവനില്ലാത്ത വിഭവങ്ങളുടെ സമുദ്ര പര്യവേക്ഷണം നടത്താൻ ഭൗമശാസ്ത്ര മന്ത്രാലയത്തെഈ സാങ്കേതികവിദ്യ സഹായിക്കും എന്ന് PIB പത്രക്കുറിപ്പിൽ സിംഗ് പറഞ്ഞു.

   തദ്ദേശീയമായി നിർമ്മിച്ച ഈ മുങ്ങിക്കപ്പലിന് 2.1 മീറ്റർ വ്യാസമുള്ള ടൈറ്റാനിയം ഗോളത്തിൽ മൂന്ന് പേരെ പന്ത്രണ്ട് മണിക്കൂർ നേരം വഹിക്കാൻ കഴിയും. തൊണ്ണൂറ്റി ആറ് മണിക്കൂറിന്റെ എമർജെൻസി എൻഡുറൻസ് സപ്പോർട്ടും ഈ വാഹനത്തിനുണ്ട്. 'മത്സ്യ'യ്ക്ക് 6000 മീറ്റർ ആഴത്തിൽ വരെ പോകാൻ കഴിയും. അതേസമയം ചൈന നിർമ്മിച്ച സമാനമായ ഫെൻഡൂഷെ എന്ന മുങ്ങിക്കപ്പലിന് ഏകദേശം 11,000 മീറ്റർ ആഴത്തിൽ വരെ പോകാൻ കഴിയും.

   ഇതുകൂടാതെ, മനുഷ്യനെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ "ഗഗൻയാൻ" 2023 ൽ വിക്ഷേപിക്കാനും ISRO ഒരുങ്ങുന്നുണ്ട്. അതോടെ നേരത്തെ ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ച അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ ദൗത്യം നിർവഹിക്കുന്നനാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
   Published by:Jayesh Krishnan
   First published:
   )}