• HOME
  • »
  • NEWS
  • »
  • india
  • »
  • Missile | പാകിസ്ഥാനില്‍ വീണ മിസൈല്‍ വിക്ഷേപിച്ചത് ഇന്ത്യയില്‍ നിന്ന്; അബദ്ധത്തില്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം

Missile | പാകിസ്ഥാനില്‍ വീണ മിസൈല്‍ വിക്ഷേപിച്ചത് ഇന്ത്യയില്‍ നിന്ന്; അബദ്ധത്തില്‍ വിക്ഷേപിച്ചതെന്ന് പ്രതിരോധ മന്ത്രാലയം

അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍(Pakistan) വീണ മിസൈല്‍(Missile) ഇന്ത്യയില്‍(India) നിന്ന് വിക്ഷേപിച്ചതെന്ന് സ്ഥിരീകരണം. അബദ്ധത്തില്‍ മിസൈല്‍ വിക്ഷേപിക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ ഔദ്യോഗിക വിശദീകരണം. ഖാനേവാല്‍ ജില്ലയിലെ മിയാന്‍ ചന്നുവിലാണ് ഇന്ത്യയുടെ മിസൈല്‍ ചെന്ന് പതിച്ചത്. സംഭവത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

    വിഷയം വളരെ ഗൗരവത്തോടെ കാണുന്നുവെന്നും സര്‍ക്കാര്‍ അറിയിച്ചു. സംഭവത്തില്‍ ഇന്ത്യന്‍ പ്രതിരോധന മന്ത്രാലയം ഖേദം പ്രകടിപ്പിച്ചു. മാര്‍ച്ച് ഒമ്പതാം തീയതി അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് വിശദീകരണക്കുറിപ്പില്‍ പറയുന്നു.

    Also Read-PM Modi | 'യുവതലമുറ കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കും': സ്‌കൂൾ വിദ്യാർത്ഥിയുടെ കത്തിന് മറുപടിയുമായി പ്രധാനമന്ത്രി

    കഴിഞ്ഞ ദിവസം രാത്രിയാണ് പാകിസ്ഥാന്റെ ഇന്റര്‍ സര്‍വ്വീസസ് റിലേഷന്‍സിന്റെ മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിക്കാര്‍ ഇന്ത്യന്‍ മിസൈല്‍ പാകിസ്ഥാനില്‍ വീണതായി അവകാശപ്പെട്ടത്.

    ആര്‍ക്കും അപകടമുണ്ടാവാത്തതില്‍ ആശ്വാസമുണ്ടെന്നും പ്രതിരോധവകുപ്പ് കൂട്ടിച്ചേര്‍ത്തു. സ്‌ഫോടകവസ്തു ഘടിപ്പിക്കാത്ത മിസൈലാണ് അബദ്ധത്തില്‍ വിക്ഷേപിക്കപ്പെട്ടത്.

    Also Read-Amritsar - Lahore | വിഭജനത്തിന്റെ മുറിപ്പാട് വീണ നഗരങ്ങൾ; ലാഹോറും അമൃത്‌സറും സഹോദര നഗരങ്ങളായി അറിയപ്പെടുന്നത് എന്തുകൊണ്?

    Helicopter Crash | കശ്മീരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടം; പൈലറ്റ് മരിച്ചു

    ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍(Accident) പൈലറ്റ് മരിച്ചു(Death). ഗുരെസ് സെക്ടറിലെ ബറോം മേഖലയിലാണ് ചീറ്റ ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടത്. കോ പൈലറ്റിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരക്ഷാസേനയുടെ പ്രത്യേക സംഘം എത്തിയാണ് ഇവര്‍ക്കായി തെരച്ചില്‍ നടത്തിയത്.

    Also Read-Malayali ISIS Terrorist| അഫ്ഗാനിൽ മലയാളി ഐഎസ് ഭീകരൻ കൊല്ലപ്പെട്ടു: മരിച്ചത് എഞ്ചിനീയറിംഗ് വിദ്യാർത്ഥി

    വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം നഷ്ടപ്പെട്ടുവെന്നും അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

    മോശം കാലാവസ്ഥ ആയിരുന്നെന്നും ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
    Published by:Jayesh Krishnan
    First published: