നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'നേപ്പാളിന്റെ പുതിയ ഭൂപടം അംഗീകരിക്കില്ല', ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ

  'നേപ്പാളിന്റെ പുതിയ ഭൂപടം അംഗീകരിക്കില്ല', ഇത്തരം നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഇന്ത്യ

  Nepal Releases New Map | ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളതെന്ന് ഇന്ത്യ

  ഖഡ്ഗ പ്രസാദ് ഒലി

  ഖഡ്ഗ പ്രസാദ് ഒലി

  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രദേശങ്ങളെ ഉള്‍പ്പെടുത്തി നേപ്പാള്‍ ഔദ്യോഗികമായി പുതിയ ഭൂപടം പുറത്തിറക്കിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര സര്‍ക്കാര്‍. ഏകപക്ഷീയമായ പ്രവര്‍ത്തനമാണിതെന്നും ഇന്ത്യ ഇത് അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചരിത്രപരമായ വസ്തുതകളേയും തെളിവുകളേയും അടിസ്ഥാനമാക്കിയുള്ളതല്ല ഭൂപടം. പ്രാദേശിക അവകാശവാദങ്ങളുടെ കൃത്രിമ തെളിവുകള്‍ ഇന്ത്യ അംഗീകരിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

   ചര്‍ച്ചകളിലൂടെ അതിര്‍ത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഉഭയകക്ഷി ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് നേപ്പാള്‍ ഭൂപടം പുറത്തിറക്കിയിട്ടുള്ളത്. ഈ വിഷയത്തില്‍ ഇന്ത്യയുടെ സ്ഥിരമായ നിലപാടിനെകുറിച്ച് നേപ്പാളിന് നന്നായി അറിയാം. ഇത്തരം നീതീകരിക്കപ്പെടാത്ത കാര്‍ട്ടോഗ്രാഫിക് വാദത്തില്‍ നിന്നും വിട്ടു നില്‍ക്കാനും ഇന്ത്യയുടെ പ്രാദേശിക സമഗ്രതയെ ബഹുമാനിക്കാനും നേപ്പാളിനോട് ആവശ്യപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നയതന്ത്ര സംഭാഷണങ്ങള്‍ക്ക് നേപ്പാള്‍ നേതൃത്വം മികച്ച അന്തരീക്ഷം സൃഷ്ടിക്കുമെന്ന് കരുതുന്നതായും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.

   TRENDING:കൊറോണക്കാലത്തെ പുതിയ പരീക്ഷണം; വധൂവരന്മാർക്കായി വെള്ളിയിലുള്ള മാസ്ക് ! [PHOTOS]'ഇത് പ്രവാസികളുടെ കൂടി നാട്; അവർക്ക് മുന്നിൽ ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല': മുഖ്യമന്ത്രി [NEWS]Covid 19 in Kerala | 24 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ വിദേശത്തു നിന്ന് വന്നവര്‍; എട്ടുപേർ മഹാരാഷ്ട്രയിൽ നിന്ന് [NEWS]

   ഇന്ത്യയുടെ ഭാഗമായ ലിംപിയാധുര, ലിപുലേക്ക്, കാലാപാനി തുടങ്ങിയ പ്രദേശങ്ങള്‍ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിച്ചാണ് പുതിയ ഭൂപടം പുറത്തിറക്കിയത്. ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ഇവയുടെ നിയന്ത്രണം തിരികെ പിടിക്കുന്നതിനായി നയതന്ത്ര സമ്മര്‍ദ്ദം ശക്തിപ്പെടുത്തുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒലി വ്യക്തമാക്കിയിരുന്നു.

   First published: