• HOME
 • »
 • NEWS
 • »
 • india
 • »
 • India Wheat Export | ഈ വർഷം 70 ലക്ഷം ടണ്ണിന്റെ റെക്കോർഡ് ഗോതമ്പ് കയറ്റുമതിയ്‌ക്കൊരുങ്ങി ഇന്ത്യ

India Wheat Export | ഈ വർഷം 70 ലക്ഷം ടണ്ണിന്റെ റെക്കോർഡ് ഗോതമ്പ് കയറ്റുമതിയ്‌ക്കൊരുങ്ങി ഇന്ത്യ

2012-13 സാമ്പത്തികവർഷം ഇന്ത്യ 65 ലക്ഷം ഗോതമ്പിന്റെ റെക്കോർഡ് കയറ്റുമതി നടത്തിയിട്ടുണ്ട്.

 • Last Updated :
 • Share this:
  രാജ്യം ഈ വർഷം 70 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതി (Wheat Export) ചെയ്യാൻ ലക്ഷ്യമിടുന്നതായി ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ അറിയിച്ചു. ആഗോളതലത്തിൽ ഗോതമ്പിന്റെ വില (Wheat Price) സ്ഥിരമായി ഉയരുന്ന സാഹചര്യത്തിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ധാന്യ ഉത്പാദകരായ ഇന്ത്യ (India) ഗണ്യമായ വിപണിവിഹിതം ലക്ഷ്യമിട്ടാണ് ഈ റെക്കോർഡ് കയറ്റുമതിയ്ക്ക് ഒരുങ്ങുന്നത്.

  "ഇന്ത്യൻ ഗോതമ്പിന്റെ കയറ്റുമതിയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്", ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയത്തിലെ മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ ശനിയാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ഫെബ്രുവരി അവസാനത്തോടെ നമ്മൾ 66 ലക്ഷം ടൺ ഗോതമ്പ് കയറ്റുമതി ചെയ്തു. ഇനിയും ഒരു മാസം അവശേഷിക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

  read also - Yogi Adityanath | ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദങ്ങളും; ചരിത്രവിജയത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ് യോഗി

  2012-13 സാമ്പത്തികവർഷം ഇന്ത്യ 65 ലക്ഷം ഗോതമ്പിന്റെ റെക്കോർഡ് കയറ്റുമതി നടത്തിയിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ ഉണ്ടായ വിലവർദ്ധനവ് മൂലം ഗോതമ്പ് കയറ്റുമതി വ്യാപാരികളെ സംബന്ധിച്ചിടത്തോളം കൂടുതൽ ലാഭകരമായി മാറി. റഷ്യയ്ക്ക് മേൽ ലോകരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന്റെയും യുക്രൈനിലെ യുദ്ധത്തിന്റെയും പശ്ചാത്തലത്തിൽ വിതരണ മേഖലയിൽ തടസം നേരിടാനുള്ള സാധ്യത നിലനിൽക്കെ ചിക്കാഗോയിൽ ഗോതമ്പിന്റെ അടിസ്ഥാനവില 40 ശതമാനത്തിലധികം ഉയർന്നു.

  ലോകത്തെ ഗോതമ്പ് കയറ്റുമതിയുടെ 30 ശതമാനവും യുക്രൈനും റഷ്യയും ചേർന്നാണ് നടത്തുന്നത്. കരിങ്കടൽ മേഖലയിൽ നിന്നുള്ള കയറ്റുമതിയ്ക്ക് ഉപഭോക്താക്കൾ ബദൽ മാർഗങ്ങൾ തേടുകയാണെന്നും അതിന്റെ ഭാഗമായി ഇന്ത്യയുടെ ഗോതമ്പ് കയറ്റുമതി ത്വരിതപ്പെടുമെന്നും കഴിഞ്ഞയാഴ്ച വ്യാപാരികൾ പറഞ്ഞിരുന്നു.

  read also- Vegetarian Food | നിങ്ങള്‍ വെജിറ്റെറിയന്‍ ഭക്ഷണ പ്രിയനാണോ? ദിവസവും സസ്യാഹാരങ്ങള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍

  കഴിഞ്ഞ വർഷം താലിബാൻ ഭരണം ഏറ്റെടുത്തതോടെ വലിയ തോതിൽ ദാരിദ്ര്യവും പട്ടിണിയും നിലനിൽക്കുന്ന അഫ്ഗാനിസ്ഥാനിലേക്ക് സഹായമായി 50,000 ടൺ ഗോതമ്പ് ഇന്ത്യ കയറ്റി അയയ്ക്കുമെന്നും പാണ്ഡെ പറഞ്ഞു. പാകിസ്ഥാനിലൂടെയുള്ള കരമാർഗം വഴി ഇന്ത്യ ഇതിനകം 4,000 ടൺ ഗോതമ്പ് അഫ്ഗാനിസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്.

  അതേസമയം, യുക്രൈനിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സൂര്യകാന്തി എണ്ണ വാങ്ങുന്നത് നിർത്തിയതായി ഇടപാടുകാരെ ഉദ്ധരിച്ച് കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. കരിങ്കടല്‍ മേഖലയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഏകദേശം 380,000 ടണ്‍ സൂര്യകാന്തി എണ്ണ കയറ്റുമതി തുറമുഖങ്ങളിലും ഉല്‍പ്പാദകരുടെ കൈവശവും കുടുങ്ങിക്കിടക്കുകയാണെന്നും യുക്രൈനിലെ റഷ്യൻ അധിനിവേശത്തെത്തുടര്‍ന്ന് തുറമുഖങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിന് ശേഷം പുതിയ പർച്ചേസുകൾ സ്തംഭിച്ചതായും നാല് ഡീലര്‍മാരെ ഉദ്ധരിച്ച് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

  ഉക്രെയ്നില്‍ നിന്നും റഷ്യയില്‍ നിന്നും 570 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ചരക്കുകള്‍ എന്നത്തേക്ക് കയറ്റുമതി ചെയ്യാൻ കഴിയുമെന്ന കാര്യത്തിൽ നിലവില്‍ വ്യക്തതയില്ല. ഇത് മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിലേക്കുള്ള ഷിപ്പ്മെന്റുകള്‍ ആയിരുന്നു. അതിനാല്‍ സൂര്യകാന്തി എണ്ണയ്ക്ക് പകരം സോയ എണ്ണയും പാമോയിലും വാങ്ങാന്‍ ഇന്ത്യന്‍ ഉപഭോക്താക്കളെ പ്രേരിപ്പിക്കുമെന്ന് ഡീലര്‍മാര്‍ പറഞ്ഞു.
  Published by:Arun krishna
  First published: