HOME » NEWS » India » INDIA SET TO INTRODUCE SWEEPING CHANGES IN DEFENCE LAND POLICY A FIRST IN 250 YEARS MM

സൈനിക ഭൂനയം പരിഷ്കരിക്കാനൊരുങ്ങി ഇന്ത്യ; മാറ്റം 250 വർഷത്തിന് ശേഷം

1801 ഏപ്രിലിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ-ഇൻ-കൗൺസിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു

News18 Malayalam | news18-malayalam
Updated: July 19, 2021, 5:20 PM IST
സൈനിക ഭൂനയം പരിഷ്കരിക്കാനൊരുങ്ങി ഇന്ത്യ; മാറ്റം 250 വർഷത്തിന് ശേഷം
ഒരു ഇന്ത്യൻ സൈനിക വാഹനം 2018 ഫെബ്രുവരി 12 ന് ജമ്മുവിലെ സഞ്ജുവാൻ ക്യാമ്പിൽ നിന്ന് പുറപ്പെടുന്നു (Reuters/Mukesh Gupta)
  • Share this:
#രഞ്ചിത് ഭൂഷൺ

ഇന്ത്യയിൽ ബ്രീട്ടീഷ് സർക്കാർ 1765 ൽ ബംഗാളിലെ ബാരക്പൂറിൽ ആദ്യത്തെ കന്റോണ്മെന്റ് സ്ഥാപിച്ചത് മുതൽ പ്രതിരോധ വകുപ്പിന്റെ ഭൂമി സൈനിക ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന നിലപാടാണ് പിന്തുടർന്നു പോരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഭരണം പൂർണമായി പിടിച്ചെടുത്ത് അധികം വൈകാതെയാണ് കന്റോണ്മെന്റ് സ്ഥാപിച്ചത്.

1801 ഏപ്രിലിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഗവർണർ ജനറൽ-ഇൻ-കൗൺസിൽ ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കന്റോണ്മന്റുകളിലെ ബംഗ്ലാവുകളും ക്വാർട്ടേഴ്സുകളും സേനയുടെ ഭാഗമല്ലാത്ത ആളുകൾക്ക് വിൽക്കാനോ, താമസിക്കാൻ അനുവാദം നൽകാനോ പാടില്ല എന്നായിരുന്നു ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഈ നിയമം 2021ൽ മാറിയേക്കാം.

ഇവിഐ വികസനം

നരേന്ദ്ര മോദി സർക്കാർ സായുധ സേനയുടെ ഭൂമിയുമായി ബന്ധപ്പെട്ട് പുതിയ ഈഖ്യൽ വാല്യൂ ഇൻഫ്രാസ്ട്രക്ചർ (EVI) അഥവാ തുല്യ മൂല്യമുള്ള കെട്ടിടങ്ങളുടെ വികസനം എന്ന പേരിൽ പുതിയ നയം അംഗീകരിച്ചിട്ടുണ്ട്. കന്റോണ്മെന്റ് ബിൽ 2020 എന്ന പേരിൽ സർക്കാർ നടപ്പിൽവരുത്താനിരിക്കുന്ന പുതിയ ഡിഫൻസ് ഭൂമി പരിഷ്കാരങ്ങളുടെ ഭാഗമായാണ് പുതിയ നിയമങ്ങൾ നടപ്പിൽ വരുത്തുന്നത്.

പേര് വെളിപ്പെടുത്താൻ താൽപര്യപ്പെടാത്ത പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നൽകുന്ന വിവരം അനുസരിച്ച് പുതിയ നിയമം നടപ്പിൽവരുന്നതോടെ മെട്രോ, റോഡ്, റെയിൽവേ, ഫ്ലൈഓവർ പോലെയുള്ള പദ്ധതികൾക്കായി ഡിഫൻസ് ഭൂമി കൈമാറാവുന്നതാണ്. എന്നാൽ ഇതിന് പകരമായി തുല്യ വിലയുള്ള ഭൂമിയോ മാർക്കറ്റ് നിലവാരത്തിനൊത്ത തുകയോ നൽകണം.

പുതിയ നിയമം അനുസരിച്ച് സർക്കാർ എട്ടോളം ഇവിഐ പദ്ധതികൾ ഇതിനകം കണ്ടെത്തിട്ടുണ്ട്. റോഡുകളും കെട്ടിടങ്ങളുമാണ് പ്രധാനമായും ഇതിൽപ്പെടുന്നത്. പുതിയ നിയമമനുസരിച്ച് കന്റോണ്മെന്റ് സോണുകൾക്കുള്ളിൽ പ്രാദേശിക മിലിട്ടറി അതോരിറ്റിയായിരിക്കും ഭൂമിയുടെ വില നിശ്ചയിക്കുക. എന്നാൽ കന്റോണ്മെന്റ് സോണിൽപ്പെടാത്ത ഭൂമിയുടെ വില നിശ്ചിക്കുക ജില്ലാ മജിസ്ട്രേറ്റായിരിക്കും.

പുതിയ സർക്കാർ നീക്കങ്ങൾ

സേനയെ ആധുനികവത്കരിക്കാൻ വേണ്ടി ഫണ്ട് കണ്ടെത്താനാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം മിലിട്ടറി ഭൂമി ലാഭം കണ്ടെത്താൻ ഉപയോഗിക്കാം എന്ന തീരുമാനത്തിലെത്തിയത്. ഉദ്യോഗസ്ഥർ നൽകുന്ന വിവരമനുസരിച്ച് സേന ആധുനികവത്കരണ ഫണ്ടിന്റെ കരട് രേഖ വ്യത്യസ്ഥ മന്ത്രാലയങ്ങളുടെ അഭിപ്രായ നിർദ്ദേശങ്ങൾക്കായി സമർപ്പിച്ചിരിക്കുകയാണ്. വൈകാതെ ഇതിൽ അന്തിമ തീരുമാനം വരികയും കേന്ദ്ര കാബിനെറ്റിന് മുൻപാകെ സമർപ്പിക്കുകയും ചെയ്യും.

ലഫ്റ്റനന്റ് ജനറൽ എസ് പനാഗ് (റിട്ട) പറയുന്നു: “പ്രതിരോധ വകുപ്പിന്റെ ഭൂമി പ്രധാനപ്പെട്ട സ്ഥലങ്ങളിലായതുകൊണ്ടു തന്നെ ഇവ വികസന പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കണമെന്ന് രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇത് യാഥാർത്ഥ്യമാവുകയാണെന്ന് തോന്നുന്നു.”

ജിടി റോഡിൽ - ഡൽഹി മുതൽ പെഷവാർ വരെ ഉദാഹരണത്തിന്– രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സർക്കാർ നിർമ്മിച്ച ക്യാംപിംഗ് ഗ്രൗണ്ടുകളുണ്ട്. സൈന്യത്തെ ഒരു സ്ഥലത്ത് മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ വേണ്ടി തയ്യാറാക്കിയ ഈ ഗ്രൗണ്ടുകൾ നിലവിൽ ഉപയോഗ ശൂന്യമാണ്.

"ആർമിക്ക് ഈ ഉപയോഗശൂന്യമായ ഭുമി തത്തുല്യമായ ഭൂമിക്ക് നൽകുകയാണെങ്കിൽ സാമ്പത്തിക ലാഭം കണ്ടെത്താൻ ഉപയോഗിക്കാവുന്നതാണ്,” പനാഗ് പറയുന്നു. എന്നാൽ അദ്ദേഹത്തിന്റെ കണക്കുകൂട്ടലിൽ ഭൂമി നിയമം മാറ്റുന്നത് വഴി സർക്കാറിന് ലഭിക്കുന്ന പണം ആർമിയുടെ ആവശ്യങ്ങൾക്ക് തികയില്ല എന്നാണ്.

സംയുക്ത സൈനിക മേധാവിയായ ജനറൽ ബിപിൻ റാവത് അധ്യക്ഷനായ ഡിപ്പാർമെന്റ് ഓഫ് മിലിട്ടറി അഫേഴ്സ് (DMA) സർക്കാറിനോട് മിലിട്ടറിക്ക് ഭൂമി നയം മാറ്റിയതിന് ശേഷം ലഭിക്കുന്ന വരുമാനം മാത്രം മതിയാവില്ല എന്നറിയിച്ചിട്ടുണ്ട്.അപര്യാപ്തമായ ബജറ്റ്

സായുധ സേനക്ക് വകയിരുത്തിയ ബജറ്റ് അപര്യാപ്തമാണെന്ന് ഡിഎംഎ സാക്ഷ്യപ്പെടുത്തുന്നു. ഡിഫൻസ് ഭൂമി സാമ്പത്തിക വരുമാനമുണ്ടാക്കാൻ വിട്ടുകൊടുക്കുന്നത് വഴി ലഭിക്കുന്ന ഫണ്ടിന്റെ 50 ശതമാനം രാജ്യത്തെ ഏകീകൃത ഫണ്ടിലേക്ക് വകയിരുത്തണം എന്നാണ് സാമ്പത്തിക മന്ത്രാലയത്തിന്റെ നിർദ്ദേശം.

ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ ഭൂമി കൈവശമുള്ള വകുപ്പുകളിൽപ്പെടുന്ന പ്രതിരോധ വകുപ്പ് തങ്ങളുടെ ഭൂമി സാമ്പത്തിക വരുമാനം കണ്ടെത്താൻ ഉപയോഗിക്കുമെന്ന് പലരും നേരത്തെ തന്നെ കണക്കുകൂട്ടിയിരുന്നു. രാഷ്ട്രീയ നേതാക്കളും, കെട്ടിട നിർമ്മാതാക്കളും പച്ചപ്പ് നിറഞ്ഞ സൈനിക ഭൂമികൾ കോൺക്രീറ്റ് കെട്ടിട നഗരങ്ങളാക്കി മാറ്റണമെന്ന് നേരത്തെ ആഗ്രഹിക്കുന്നവരാണ്.

1991ൽ കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി ശരദ് പവാർ കന്റോണ്മെന്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവ കോളനി ഭരണത്തിന്റെ ശേഷിപ്പുകളാണെന്നും ഈ ഭൂമി മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. എന്നാൽ പ്രതിഷേധത്തെ തുടർന്ന് കന്റോണ്മെന്റുകൾ നിർത്തില്ലെന്ന് അദ്ദേഹം പിന്നീട് തിരുത്തി പറഞ്ഞു.

ഡയറകടറേറ്റ് ജെനറൽ ഡിഫൻസ് എസ്റ്റേറ്റിന്റെ കണക്കനുസരിച്ച് പ്രതിരോധ വകുപ്പിന് ഏകദേശം 17.95 ലക്ഷം ഏക്കർ ഭൂമി സ്വന്തമായുണ്ട്. ഇതിൽ 16.35 ലക്ഷം ഏക്കർ 62 കന്റോണ്മെന്റുകൾക്ക് പുറത്താണ്. പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാൻ എയർനോട്ടിക്സ് ലിമിറ്റഡ്, ഭാരത് ഇലക്ട്രോണിക് ലിമിറ്റഡ്, ഭാരത് ഡൈനാമിക് ലിമിറ്റഡ്, ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡ്, ഗാർഡൻ റീച്ച് വർക്ഷോപ്സ് കൊൽക്കത്ത, മസാഗോൺ ഡോക്സ് മുംബൈ, എന്നിവയുടെ ഭൂമി ഉൾപ്പെടുത്താതെയാണ് മുകളിലത്തെ കണക്ക്. മസാഗോൺ 50,000 കിലോമീറ്ററോളം റോഡ് ഇന്ത്യയിൽ നിർമ്മിച്ചിട്ടുണ്ട്.

കന്റോണ്മെന്റുകൾക്ക് പുറത്ത് നിരവധി മിലിട്ടറി ഭൂമികൾ സ്ഥിതി ചെയ്യുന്നുണ്ട്. ക്യാംപിംഗ് ഗ്രൗണ്ടുകൾ, ഉപേക്ഷിച്ച കന്റോണ്മെന്റുകൾ, റേഞ്ചുകൾ, രണ്ടാം ലോക മഹായുദ്ധത്ത് ഉപേക്ഷിച്ച എയർഫീൽഡുകൾ ഉൾപ്പെട്ട ഈ ഭൂമി ഏകദേശം ഡൽഹിയുടെ അഞ്ചിരട്ടിയോളം വിസ്തൃതി വരും.

പ്രധാന കെട്ടിടങ്ങൾ

കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയലിന് പുറത്തുള്ള മൈതാനം, ഡെൽഹി കന്റോണ്മെന്റ് ഭൂമി, സൗത്ത് മുംബൈയിലെ നേവി നഗർ എന്നിവയ്ക്ക് പുറമെ ദൽഹൗസി, ലാൻസ്ഡോൺ, കസോളി, നീലഗിരി തുടങ്ങിയ ഉയർന്ന പ്രദേശങ്ങളിലെല്ലാം പ്രതിരോധ മന്ത്രാലയത്തിനും മറ്റു സൈനിക വകുപ്പുകൾക്കും ഭൂമിയുണ്ട്.

ബിസിനസ് ആവശ്യങ്ങൾക്ക് ഭൂമി കണ്ടെത്താൻ പ്രയാസപ്പെടുന്ന ഈ കാലത്ത് മിലിട്ടറി ഭൂമി വികസന പ്രവർത്തികൾക്കായി ‘ഉപയോഗപ്പെടുത്തുക’, അല്ലെങ്കിൽ ‘കയ്യേറുക’ എന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ചിടത്തോളം ഏറെ പ്രലോഭിപ്പിക്കുന്നതാണ്.

അനേകം ഭൂമി കൈവശമുള്ളതുകൊണ്ട് തന്നെ സുരക്ഷാ കാരണങ്ങൾ കൊണ്ട് ഭൂമി വിൽപ്പന നടത്തുന്നതിലും നിർമ്മാണ പ്രവർത്തികൾ നടത്തുന്നതിനും ആർമിക്ക് വീറ്റോ അധികാരം നിലനിൽക്കുന്നുണ്ട്.

സൈനിക ആധുനികവത്കരണ ഫണ്ട് എന്ന ആശയം ആദ്യമായിട്ടല്ല രാജ്യത്ത് നടപ്പിൽവരുത്തുന്നത്. 2003-2004 കാലയളവിലെ താൽക്കാലിക ബജറ്റിൽ അന്നത്തെ പ്രതിരോധ വകുപ്പ് മന്ത്രിയായിരുന്ന ജസ്വന്ത് സിംഗ് 25,000 കോടി രൂപയുടെ സമാനമായ ഫണ്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിൻകാലത്ത് ധനകാര്യ മന്ത്രാലയം അത്തരം ഫണ്ടുകൾ വേണ്ടെന്ന നിലാപാടാണ് സ്വീകരിച്ചത്.

എന്നാൽ 15ാമത്തെ സാമ്പത്തിക കമ്മീഷൻ വീണ്ടും ഇത്തരം നിലപാട് സ്വീകരിക്കുകയാണ്. ഫെബ്രുവരി 1ന് പുറത്തുവിട്ട റിപ്പോർട്ടിലാണ് പുതിയ നയം പ്രഖ്യാപിച്ചത്. ഫെബ്രുവരിയിൽ തന്നെ പ്രതിരോധ വകുപ്പ് മന്ത്രി നിർമല സീതാരാമാൻ തത്വത്തിൽ ഈ നയം അംഗീകരിച്ചുവെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ കൂടുതൽ നടപടികൾ പിന്നീട് അറിയിക്കുമെന്നാണ് സീതാരാൻ ലോക്സഭയെ അറിയിച്ചത്.

എന്നാൽ ലഫ്റ്റനന്റ് ജനറൽ സതീശ് ദുഅയെ പോലെയുള്ള ആളുകളുടെ അഭിപ്രായം മിലിറ്ററി ഭൂമി ഇത്തരം ആവശ്യങ്ങൾക്കായി ഉപയോഗിക്കാമെങ്കിലും ഇതുവഴി കിട്ടുന്ന വരുമാനം സേനയെ ആധുനികവത്കരിക്കുക എന്ന ആവശ്യത്തിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ്.

സിവിലിയൻ ഇടപഴകൽ

നിലവിൽ, 1924ൽ നിലവിൽ വന്ന പ്രത്യേക നിയമം അനുസരിച്ചാണ് മിലിട്ടറി കന്റോണ്മെന്റുകളും, ഭൂമികളും പ്രവർത്തിക്കുന്നത്. മുൻസിപ്പാലിറ്റികളിൽ നിന്ന് വ്യത്യസ്തമായി ഇവക്ക് പ്രത്യേക നിയമങ്ങളും അധികാരങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ പുതിയ ഭൂനിയമം നടപ്പിൽ വന്നാൽ പ്രസ്തുത നിയമത്തിലും മാറ്റം വരുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഡിഫൻസ് ഭൂമി കയ്യേറുകയെന്നത് കുഴപ്പം പിടിച്ച സംഗതിയാണെന്ന് ഉദ്യോഗസ്ഥരും സമ്മതിക്കുന്നുണ്ട്. 2017-2020 കാലയളിവിൽ പ്രതിരോധ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 55 ഏക്കറോളം ഭൂമിയിൽ കയ്യേറ്റം നടന്നുവെന്നും അനധികൃത കെട്ടിടങ്ങൾ നിർമ്മിച്ചുവെന്നും കണ്ടെത്തിയിരുന്നു.

ജനസംഖ്യ വർദ്ധിച്ചുവരുന്ന ഈ രാജ്യത്ത്, ഡിഫൻസ് ഏരിയകൾ സാധാരക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറ്റിനിർത്തുന്ന രീതിയും അവസാനിക്കാൻ പോകുന്നു എന്നാണ് മനസ്സിലാകുന്നത്.

എന്നാൽ എല്ലാ രാജ്യത്തും മിലിട്ടറിക്ക് സ്വന്തമായി ഭൂമിയുണ്ടെന്നും അവിടെ സിവിലിയൻ സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമായ നിയമങ്ങളാണ് നിലനിൽക്കാറുള്ളതെന്നും ഒരു മുൻ കരസേന മേധാവി മണികണ്ട്രോളിനോട് പറഞ്ഞു.

എന്നാൽ 14 വർഷം ആർമി ഓഫീസറായി സേവനം ചെയ്ത് നിലവിൽ ഫോഴ്സ് എന്ന ഡിഫൻസ് മാഗസിൻ എഡിറ്ററായി പ്രവർത്തിച്ചുവരുന്ന പ്രവീൺ സോണിയുടെ അഭിപ്രായ പ്രകാരം ആത്മനിർഭർ ഭാരത് നയത്തിന്റെ ഭാഗമായാണ് പുതിയ മാറ്റം.

“മിലിട്ടറി ഏരിയകളെ സിവിലിയൻ ഏരിയയിൽ നിന്ന് മാറ്റിനിർത്തുകയെന്നത് ബ്രിട്ടീഷ് സർക്കാറിന്റെ നയമായിരുന്നു. എന്നാൽ, ‘ജനങ്ങളുടെ ആർമി’ എന്ന നിലാപാടാണ് ഇപ്പോഴത്തെ സർക്കാറിനുള്ളത്. അതുകൊണ്ട് സൈനികർക്ക് സിവിലിയൻ ഏരിയയിൽ താമസിക്കാം,” പ്രവീൺ പറഞ്ഞു.

ഡയറക്ടറേറ്റ് ജെനറൽ ഡിഫൻസ് എസ്റ്റേറ്റ്സ് സാക്ഷ്യപ്പെടുത്തുന്നത് കാണാം: കമ്പനി സേനയെ നഗരപ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കുന്ന നയം ആദ്യം നടപ്പിലാക്കിയത് ലോർഡ് ക്ലൈവായിരുന്നു. അച്ചടക്കത്തിന്റെ ഭാഗമായി ഇംഗ്ലീഷ് സൈന്യവും നാട്ടുകാരും തമ്മിലുള്ള ആശയവിനിമയം കുറക്കുക എന്നതായിരുന്നു ഇത്തരം തീരുമാനത്തന് പിന്നിൽ..’’

എന്നാൽ പുതിയ നിയമം നടപ്പിൽവരുന്നതോടെ ഈ രീതി മാറിയേക്കാം.
Published by: user_57
First published: July 19, 2021, 5:20 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories