ഇന്റർഫേസ് /വാർത്ത /India / പാകിസ്ഥാൻ ഇന്ത്യയെ F16 വിമാനം ഉപയോഗിച്ച് ആക്രമിച്ചു; തെളിവ് അമേരിക്കയ്ക്ക് കൈമാറി

പാകിസ്ഥാൻ ഇന്ത്യയെ F16 വിമാനം ഉപയോഗിച്ച് ആക്രമിച്ചു; തെളിവ് അമേരിക്കയ്ക്ക് കൈമാറി

NEWS18

NEWS18

പാകിസ്ഥാന് എഫ്16 വിമാനം നൽകിയത് ഭീകരവിരുദ്ധ പോരാട്ടത്തിനെന്ന് അമേരിക്ക

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: ഇന്ത്യക്കെതിരായ ആക്രമണത്തില്‍ പാകിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചതിന്റെ തെളിവ് ഇന്ത്യ അമേരിക്കയ്ക്ക് കൈമാറി. ഇന്ത്യയില്‍ പതിച്ച അംരാം 120 മിസൈല്‍ (അഡ്വാന്‍സ്ഡ് മീഡിയം റേഞ്ച് എയര്‍ ടു എയര്‍ മിസൈല്‍), എഫ് 16 യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിന്റെ തെളിവാണെന്ന് വ്യാഴാഴ്ച വ്യോമസേന പറഞ്ഞിരുന്നു. എഫ് 16 വിമാനം ഉപയോഗിച്ചില്ലെന്ന വാദവുമായി ബുധനാഴ്ച പാകിസ്ഥാന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് അംരാം മിസൈലിന്റെ ഭാഗങ്ങള്‍ ഇന്ത്യ പുറത്തുവിട്ടത്.

    ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപയോഗിക്കാനാണ് പാകിസ്ഥാനു വിമാനം നല്‍കിയതെന്ന് പെന്റഗണ്‍ പ്രതിരോധ വിഭാഗം വക്താവ് പറയുന്നത്. പന്ത്രണ്ടോളം നിയന്ത്രണങ്ങളാണ് എഫ്16 കരാറില്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരുന്നത്. 1980ലാണ് യുഎസില്‍നിന്ന് പാകിസ്ഥാന് എഫ്16 യുദ്ധവിമാനങ്ങള്‍ ലഭിക്കുന്നത്. ആഗോള ഭീകരതയ്ക്കെതിരായ പോരാട്ടത്തില്‍ സ്വയം പ്രതിരോധത്തിനു വേണ്ടിയാണ് അമേരിക്ക പാകിസ്ഥാന് എഫ്16 നല്‍കിയത്. മറ്റൊരു രാജ്യത്തിനെതിരേ ഈ വിമാനം ഉപയോഗിക്കുന്നതിന് അമേരിക്കന്‍ നിയമപ്രകാരം വിലക്കും നിലവിലുണ്ട്. ലോകത്തിന്റെ ഏറ്റവും വലിയ ആയുധകച്ചവട രാജ്യമായ അമേരിക്ക വിറ്റഴിക്കുന്ന ആയുധങ്ങള്‍ എന്തിനൊക്കെ ഉപയോഗിക്കുന്നുവെന്നും കൃത്യമായി പരിശോധിക്കാറുണ്ട്. റഷ്യന്‍ നിര്‍മിത വിമാനമായ മിഗ് 21 ബൈസന്‍ ഉപയോഗിച്ചാണ് ഇന്ത്യ എഫ് 16 തകര്‍ത്തത്.

    First published:

    Tags: Badgam, Badgaon, Balakot, Balakot to loc distance, Baramulla, Bbc urdu, Budgam, Budgam district, CRPF Convoy attack in Pulwama, General Qamar Javed Bajwa, Gilgit, Iaf crash, India, India attacks Pakistan, India Attacks Pakistan LIVE, Islamabad, Jammu and kashmir, Jammu and kashmir map, Kashmir temperature, Line of Control, Manirathnam, Map of kashmir, Mig, Mig 21, Mig 21 crash, Mig crash, Muzaffarabad, Narendra modi, Naushera sector, New Delhi, Nowshera, Pak occupied kashmir, Pakistan, Pakistan occupied kashmir, Pm modi, Pok map, Prime minister narendra modi, Pti, Pulwama Attack, Pulwama terror attack, Qamar Jawed Bajwa, Rajouri, Sialkot, Srinagar and Pathankot, Srinagar to balakot distance, ഇന്ത്യൻ വ്യോമസേന, നരേന്ദ്ര മോദി, പാകിസ്താൻ, പാകിസ്ഥാൻ, പുൽവാമ ആക്രമണം, പുൽവാമ ഭീകരാക്രമണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭീകരാക്രണം