• HOME
  • »
  • NEWS
  • »
  • india
  • »
  • INDIA SHOWS RADAR IMAGES OF F 16 AS PROOF AGAINST PAKISTAN

പാകിസ്ഥാനെതിരെ തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ; എഫ് 16 വിമാനം വെടിവെച്ചിട്ടതിന്റെ ചിത്രങ്ങൾ പുറത്ത്

എഫ് 16 ഇന്ത്യ തകർത്തിട്ടില്ലെന്ന പാക് വാദത്തെ അമേരിക്ക പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകൾ പരസ്യപ്പെടുത്തി പാക്കിസ്ഥാനെ പ്രതിരോധത്തിൽ ആക്കാനുള്ള ഇന്ത്യൻ നീക്കം

എഫ് 16 ഇന്ത്യ തകർത്തിട്ടില്ലെന്ന പാക് വാദത്തെ അമേരിക്ക പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകൾ പരസ്യപ്പെടുത്തി പാക്കിസ്ഥാനെ പ്രതിരോധത്തിൽ ആക്കാനുള്ള ഇന്ത്യൻ നീക്കം

എഫ് 16 ഇന്ത്യ തകർത്തിട്ടില്ലെന്ന പാക് വാദത്തെ അമേരിക്ക പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകൾ പരസ്യപ്പെടുത്തി പാക്കിസ്ഥാനെ പ്രതിരോധത്തിൽ ആക്കാനുള്ള ഇന്ത്യൻ നീക്കം

  • Share this:
    ന്യൂഡൽഹി: വ്യോമാക്രമണത്തിന് പാകിസ്ഥാൻ ഉപയോഗിച്ച എഫ് 16 വിമാനം വെടിവച്ചിട്ടതിന് തെളിവുകൾ പുറത്തുവിട്ട് ഇന്ത്യ. അഭിനന്ദൻ വർത്തമാന്റെ മിഗ് 21 ബൈസൻ വിമാനം ഉപയോഗിച്ചാണ് എഫ് 16 വിമാനം വെടിവച്ചിട്ടത്. ഇതിന്റെ റഡാർ ചിത്രങ്ങളും ഇലക്ട്രോണിക് സിഗ്നേച്ചറുമാണ് വ്യോമസേന പരസ്യപ്പെടുത്തിയത്. കൂടുതൽ തെളിവുകൾ ഉണ്ടെങ്കിലും രഹസ്യ സ്വഭാവം നിലനിർത്തേണ്ടതിനാൽ ഇപ്പോൾ പുറത്തു വിടുന്നില്ലെന്ന് വ്യോമസേന വ്യക്തമാക്കി.

    ആശുപത്രിയില്‍ കഴിയുന്ന കെ.എം മാണിയെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു; ആരോഗ്യനിലയില്‍ നേരിയ പുരോഗതി


    ഫെബ്രുവരി 27ന് ഇന്ത്യയുടെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക്കിസ്ഥാന്റെ ആക്രമണം. ഒന്നിലധികം എഫ് 16 വിമാനങ്ങൾ അടങ്ങുന്ന വ്യൂഹമായിരുന്നു ഇത്. വിമാന വ്യൂഹം എത്തിയതിന്റെ ഇലക്ട്രോണിക് സിഗ്നേച്ചർ പുറത്ത് വിട്ടിട്ടുണ്ട്. എന്നാൽ ഇന്ത്യയുടെ വിങ് കമാന്റ‌ർ അഭിനന്ദൻ പറത്തിയ മിഗ് 21 ബൈസൻ വിമാനം പാകിസ്ഥാന്റെ എഫ് 16 വിമാനത്തെ തകർക്കുകയായിരുന്നു.



    ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും വശങ്ങളിൽ നിലയുറപ്പിച്ച വിമാന വ്യൂഹത്തെ റഡാർ ചിത്രത്തിൽ കാണാം. ഒന്നര മിനിറ്റിനു ശേഷമുള്ള റഡാർ ചിത്രത്തിൽ നിന്ന് ഒരു എഫ് 16 വിമാനവും മിഗ് 21 ബൈസനും അപ്രത്യക്ഷമായിരിക്കുന്നതും വ്യക്തമാണ്.

    ഹൃദയ ഭേദകമാണീ ചരമക്കുറിപ്പ്: അകാലത്തില്‍ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ കെപി നാരായണ കുമാറിന്


    ഇതിന് പിന്നാലെ സബ്‌സ്കോട്ടിലും തൻഡാറിലും രണ്ടു പാരച്യൂട്ടുകൾ ഇറങ്ങിയതായും ചിത്രങ്ങളിലുണ്ട്. എട്ടു പത്തു കിലോമീറ്റർ പരിധിയിൽ പാരച്യൂട്ടുകൾ ഇറങ്ങുന്നതായി കണ്ടത്. ജാങ്കർ സെക്ടറിലെ ആർമി പോസ്റ്റുകളിൽ ഉള്ള ഇന്ത്യൻ സൈനികരായിരുന്നു ഇത്. പാക് സൈന്യത്തിന്റെ റേഡിയോ സന്ദേശങ്ങളിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചു. അഭിനന്ദനെ കൂടാതെ മറ്റൊരു പൈലറ്റിനെ പിടികൂടിയതായി പാക് സന്ദേശങ്ങളിൽ ഉണ്ട്. എഫ് 16 തകർത്തതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ടെന്ന് എയർ വൈസ് മാർഷൽ ആർജികെ കപൂർ പറഞ്ഞു.

    എഫ് 16 ഇന്ത്യ തകർത്തിട്ടില്ലെന്ന പാക് വാദത്തെ അമേരിക്ക പിന്തുണച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെളിവുകൾ പരസ്യപ്പെടുത്തി പാക്കിസ്ഥാനെ പ്രതിരോധത്തിൽ ആക്കാനുള്ള ഇന്ത്യൻ നീക്കം.

    First published:
    )}