നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം; പാകിസ്ഥാന്‍റേത് തെറ്റായ ആരോപണങ്ങൾ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

  കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം; പാകിസ്ഥാന്‍റേത് തെറ്റായ ആരോപണങ്ങൾ: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി

  ഒരു രാജ്യത്തിന്‍റെ ആഭ്യന്തരവിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ജമ്മു കശ്മീർ ഇന്ത്യയുടെ ആഭ്യന്തരവിഷയം മാത്രമാണെന്നും ഇക്കാര്യത്തിൽ പാകിസ്ഥാൻ ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ഇന്ത്യ. യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിജയ് താക്കൂർ സിംഗ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്ഥാന്‍റെ ആരോപണങ്ങൾക്ക് മറുപടിയായിട്ടായിരുന്നു ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഇങ്ങനെ പറഞ്ഞത്.

   ഭീകരനേതാക്കൾക്ക് വർഷങ്ങളോളം സംരക്ഷണം നൽകിയവരാണ് പാകിസ്ഥാൻ. ആഗോള ഭീകരവാദത്തിന്‍റെ കേന്ദ്രമായി പ്രവർത്തിക്കുന്ന പാകിസ്ഥാൻ ഇന്ത്യയ്ക്കെതിരെ തെറ്റായതും കെട്ടിച്ചമച്ചതുമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്നും വിജയ് താക്കൂർ സിംഗ് പറഞ്ഞു.

   പാർലമെന്‍റ് പാസാക്കിയ മറ്റ് നിയമനടപടികളെ പോലെ തന്നെയാണ് കശ്മീരിലെ പുതിയ നിയമനടപടികൾ. ഇന്ത്യയുടെ ആഭ്യന്തരവിഷയമാണിത്. ഒരു രാജ്യത്തിന്‍റെ ആഭ്യന്തരവിഷയത്തിൽ മറ്റൊരു രാജ്യം ഇടപെടുന്നത് അംഗീകരിക്കാൻ ഒരു രാജ്യത്തിനും കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തുല്യതയും നീതിയും ജമ്മു കശ്മീരിൽ ഉറപ്പു വരുത്താനാണ് ഈ നടപടി. ജമ്മു കശ്മീരിലെ ജനങ്ങളുടെ മനുഷ്യാവകാശങ്ങൾ ഉറപ്പു വരുത്താൻ ഇതിലൂടെ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.

   കശ്മീർ ഇന്ത്യയു‌ടെ ഭാഗമെന്ന് അംഗീകരിച്ച് പാക് വിദേശകാര്യമന്ത്രി

   കശ്മീർ വിഷയത്തിൽ യു.എൻ ഇടപെടണമെന്ന് പാക് വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ ഐക്യരാഷ്ട്ര സഭ അന്വേഷണം നടത്തണമെന്നും യു എൻ ആവശ്യപ്പെട്ടിരുന്നു.

   First published:
   )}