ഇന്റർഫേസ് /വാർത്ത /India / അഗ്നി പ്രൈം മിസൈൽ പരീക്ഷണം വിജയകരം; ലക്ഷ്യപരിധിയിൽ ചൈനയും

അഗ്നി പ്രൈം മിസൈൽ പരീക്ഷണം വിജയകരം; ലക്ഷ്യപരിധിയിൽ ചൈനയും

Agni_Prime

Agni_Prime

പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക കാമറകള്‍ വച്ച്‌ നിരീക്ഷിച്ചതായും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ പൂര്‍ത്തീകരിച്ചുവെന്നും ഡി ആ‌ര്‍ ഡി ഒ

  • Share this:

ഭുവനേശ്വർ: ഏറ്റവും പുതിയ മിസൈലായ അഗ്നി പ്രൈം പരീക്ഷണം ഇന്ത്യ വിജയകരമായി പൂർത്തിയാക്കിയതായി ഡി ആർ ഡി ഒ അറിയിച്ചു. ഒഡീഷ തീരത്ത് നിന്ന് അഗ്നി പ്രൈം എന്ന അഗ്നി സീരീസിന്റെ പുതിയ മിസൈൽ പരീക്ഷണം ഇന്ത്യ വിജയകരമായി നടത്തിയത്. തിങ്കളാഴ്ച രാവിലെ 10.55 നാണ് മിസൈൽ പരീക്ഷിച്ചത്. അഗ്നി പ്രൈം ആണവായുധങ്ങൾ വഹിക്കാൻ പ്രാപ്തിയുള്ളതാണെന്നും 1,000 മുതൽ 2,000 കിലോമീറ്റർ വരെ ദൂരപരിധിയുണ്ടെന്നും ഡി ആർ ഡി ഒ പ്രസ്താവനയിൽ പറഞ്ഞു.

അഗ്നി ക്ലാസ് മിസൈലുകളുടെ പുതുതലമുറയിലെ വിപുലമായ വേരിയന്റാണ് അഗ്നി-പ്രൈം. ന്യൂക്ലിയർ ശേഷിയുള്ള പുതിയ മിസൈൽ പൂർണ്ണമായും സംയോജിത വസ്തുക്കളാൽ നിർമ്മിച്ചതാണെന്നും ഇത് ഒരു പരീക്ഷണ വിക്ഷേപണമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അഗ്നി പ്രൈം ലക്ഷ്യപരിധിയിൽ ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ വരുമെന്നാണ് റിപ്പോർട്ട്.

കരയിൽനിന്ന് കരയിലേക്കു വിക്ഷേപിക്കാൻ കഴിയുന്ന അഗ്നി പ്രൈം ഏകദേശം 1,000 കിലോഗ്രാം പേലോഡ് അല്ലെങ്കിൽ ഒരു ന്യൂക്ലിയർ ആയുധം വഹിക്കാൻ കഴിയും. ഇരട്ട സ്റ്റേജ് മിസൈൽ അതിന്റെ മുൻഗാമിയായ അഗ്നി -1 നെക്കാൾ ഭാരവും വലുപ്പവും കുറഞ്ഞതുമാണ്.

മേക്ക് ഇൻ ഇന്ത്യ സംരംഭത്തിൽ, ഇന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ വിദേശ രാജ്യങ്ങളെ ആശ്രയിക്കാതെ സ്വന്തം രാജ്യത്ത്  മിസൈലുകൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ മിസൈലുകളിൽ പലതും ഇന്ന് ലോക വിപണിയിൽ ഏറെ ആവശ്യമുള്ളവയാണ്. ലോകത്തെ പല രാജ്യങ്ങളും ഇപ്പോൾ ഇന്ത്യൻ മിസൈലുകൾ വാങ്ങാൻ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്. മിക്ക മിസൈലുകളും തദ്ദേശീയമായ സാങ്കേതികവിദ്യയും അസംസ്കൃത വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

Also Read- ജമ്മു വിമാനത്താവള ആക്രമണത്തിന് പിന്നിൽ ലഷ്കറോ ജെയ്ഷെ മൊഹമ്മദോ ആകാമെന്ന് ഇന്‍റലിജൻസ്

ഒഡീഷ തീരത്ത് നടത്തിയ പരീക്ഷണ വിക്ഷേപണത്തിന്റെ ഓരോ ഘട്ടവും അത്യാധുനിക കാമറകള്‍ വച്ച്‌ നിരീക്ഷിച്ചതായും നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന എല്ലാ ലക്ഷ്യങ്ങളും മിസൈല്‍ പൂര്‍ത്തീകരിച്ചുവെന്നും ഡി ആ‌ര്‍ ഡി ഒ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. അഗ്നി 3 മിസൈലിന്റെ പകുതി മാത്രം ഭാരമുള്ള അഗ്നി പി റോഡില്‍ നിന്നും റെയിലില്‍ നിന്നും വിക്ഷേപിക്കാന്‍ സാധിക്കുന്നതാണ്. ഇതിന്റെ നിര്‍മാണ പ്രത്യേകതകള്‍ കാരണം മറ്റ് മിസൈലുകളെ അപേക്ഷിച്ച്‌ കൂടുതല്‍ നാള്‍ സൂക്ഷിച്ചു വയ്ക്കാനും രാജ്യത്തിന്റെ ഏതു ഭാഗത്തേക്കും വളരെ എളുപ്പം കൊണ്ടുപോകാനും സാധിക്കും. പ്രധാനമായും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശത്രു രാജ്യങ്ങളുടെ പടക്കപ്പലുകള്‍ക്കു നേരെ ആയിരിക്കും അഗ്നി പ്രൈം പ്രയോഗിക്കാനാകുക. ഇന്ത്യന്‍ മഹാസമുദ്രം ലക്ഷ്യമിട്ട് ചൈന നിരവധി പദ്ധതികൾ ആവിഷ്ക്കരിക്കുമ്പോൾ അഗ്നി പ്രൈം പരീക്ഷണത്തിലൂടെ ആ മേഖലയിൽ ആധിപത്യം കൂട്ടാൻ ഇന്ത്യയെ സഹായിക്കും.

First published:

Tags: Agni Prime, Agni-Prime Missile features, Agni-Prime Range, Agni-Prime Test