ഇന്റർഫേസ് /വാർത്ത /India / Beijing Winter Olympics| ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സ് ഉദ്ഘാടന- സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

Beijing Winter Olympics| ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സ് ഉദ്ഘാടന- സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

  • Share this:

ന്യൂഡല്‍ഹി: 2022 ബെയ്ജിങ് വിന്റർ ഒളിമ്പിക്‌സിലെ (Beijing Winter Olympics) ഉദ്ഘാടന- സമാപന ചടങ്ങുകള്‍ ഇന്ത്യ ബഹിഷ്‌കരിക്കും (boycott). ഇന്ത്യയും ചൈനയും തമ്മില്‍ ഗാല്‍വാനിലുണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ ചൈനയുടെ ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ ക്വി ഫബാവോ ദീപശിഖയേന്തുന്നതിനെത്തുടര്‍ന്നാണ് ഇന്ത്യ ചടങ്ങ് ബഹിഷ്‌കരിച്ചത്. കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവായ അരിന്ദം ബഗ്ജിയാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.

പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിന്‍ജിയാങ് മിലിട്ടറി റെജിമെന്റല്‍ കമാന്‍ഡറാണ് ക്വി ഫബാവോ. 2020 ജൂണ്‍ 15 ന് ഗാല്‍വാനിലെ ഏറ്റുമുട്ടലിൽ പരിക്കേറ്റ ഫബാവോ നാലുതവണ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ ചൈനയുടെ വാങ് മെങ്ങില്‍ നിന്ന് ദീപശിഖ ഏറ്റുവാങ്ങിയാണ് ചടങ്ങിന് നേതൃത്വം നല്‍കുക. ഗ്ലോബല്‍ ടൈംസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

ക്വി ഫബാവോ ദീപശിഖയേന്തുന്ന വാര്‍ത്ത പുറത്തായതോടെ അമേരിക്കയും ചൈനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. വളരെ മോശം തീരുമാനം എന്നാണ് അമേരിക്ക ഇതിനോട് പ്രതികരിച്ചത്.

Also Read- നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട്ട് എത്രത്തോളം സുരക്ഷിതം?

അതേസമയം, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, കൂടാതെ 30 രാഷ്ട്ര, അന്തർദേശീയ സംഘടനാ തലവൻമാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ചൈനയിലെ പ്രക്ഷുബ്ധമായ സിൻജിയാങ് പ്രവിശ്യയിൽ ഉയ്ഗൂർ മുസ്ലീങ്ങൾക്കെതിരെയുള്ള അവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി യുഎസും യൂറോപ്യൻ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും ഒളിമ്പിക്സ് ചടങ്ങുകളിൽ പങ്കെടുക്കുന്നില്ല,

ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനും പ്രസിഡന്റ് ഷി ജിൻപിംഗ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ ഉന്നത നേതൃത്വത്തെ കാണുന്നതിനുമായി പാകിസ്ഥാൻ പ്രധാനമന്ത്രി നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ചൈനയിലേക്ക് പുറപ്പെട്ടു.

English Summary: India will not attend the opening or closing ceremony of the 17-day-long 2022 Beijing Winter Olympics, announced by the Ministry of External Affairs (MEA) on Thursday. The decision was taken after China honored a military commander involved in the Galwan Valley clashes as its torchbearer for the mega sporting event. Addressing a press conference, MEA Spokesperson Arindam Bagchi said, “Regrettable that China has chosen to politicize the Olympics. The Indian envoy will not attend the opening or closing ceremony of the Beijing Winter Olympics."

First published:

Tags: China, India-China, Olympics