• HOME
 • »
 • NEWS
 • »
 • india
 • »
 • Cow Dung | കുവൈറ്റിലേക്ക് 192 മെട്രിക് ടൺ ചാണകം കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; ചരിത്ര നേട്ടമെന്ന് കമ്പനി

Cow Dung | കുവൈറ്റിലേക്ക് 192 മെട്രിക് ടൺ ചാണകം കയറ്റുമതി ചെയ്യാനൊരുങ്ങി ഇന്ത്യ; ചരിത്ര നേട്ടമെന്ന് കമ്പനി

ഇന്ത്യയിൽ നിന്നുള്ള നാടൻ പശുക്കളുടെ ചാണകം മുസ്‌ലിം ഭൂരിപക്ഷമുള്ള കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത് ഒരുപക്ഷേ ഇതാദ്യമാണെന്ന് കമ്പനി അധികൃതർ

 • Share this:
  ഇന്ത്യയിൽ നിന്നും കുവൈറ്റിലേക്ക് (Kuwait) 192 മെട്രിക് ടൺ ചാണകം (cow dung) കയറ്റുമതി ചെയ്യുമെന്ന് ഓർഗാനിക് ഫാർമർ പ്രൊഡ്യൂസർ അസോസിയേഷൻ ഓഫ് ഇന്ത്യ (Organic Farmer Producer Association of India) ദേശീയ പ്രസിഡന്റ് അതുൽ ഗുപ്ത (Atul Gupta). ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അതുൽ ഗുപ്ത പറഞ്ഞു. ജയ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൺറൈസ് അഗ്രിലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് റിസർച്ച് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഈ ഓർഡർ എടുത്തിട്ടുണ്ടെന്നും ​ഗോ സംരക്ഷണത്തിനായി തങ്ങളുടെ സംഘം നടത്തിയ അശ്രാന്ത പരിശ്രമം ഫലം കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഇന്ത്യയിൽ നിന്നുള്ള നാടൻ പശുക്കളുടെ ചാണകം മുസ്‌ലിം ഭൂരിപക്ഷമുള്ള കുവൈറ്റിലേക്ക് കയറ്റുമതി ചെയ്യുന്നത് ഒരുപക്ഷേ ഇതാദ്യമാണെന്ന് കമ്പനി ഡയറക്ടർ പ്രശാന്ത് ചതുർവേദി (Prashant Chaturvedi) പറഞ്ഞു. ചാണകപ്പൊടി കണ്ടെയ്‌നറുകളിൽ പാക്ക് ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. കസ്റ്റംസ് വകുപ്പിന്റെ മേൽനോട്ടത്തിൽ, ജയ്പൂരിലെ ടോങ്ക് റോഡിലുള്ള ശ്രീപിഞ്ജരപോൾ ഗൗശാലയിൽ സ്ഥിതി ചെയ്യുന്ന സൺറൈസ് ഓർഗാനിക് പാർക്കിൽ വെച്ചാണ് പാക്കിങ്ങ് നടക്കുന്നത്. ആദ്യ ചരക്ക് ജൂൺ 15 ന് കനകപുര റെയിൽവേ സ്റ്റേഷനിൽ നിന്ന് അയയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു.

  2020-21 വർഷത്തിൽ ഇന്ത്യ 27,155.56 കോടി രൂപയുടെ മൃഗോത്പന്നങ്ങൾ കയറ്റുമതി ചെയ്തിട്ടുണ്ടെന്നും അതുൽ ഗുപ്ത പറഞ്ഞു. ജൈവവളത്തിന്റെ ആവശ്യവും വർധിച്ചുവരികയാണ്. വിളകളുടെ ഉത്പാദനം വർദ്ധിപ്പിക്കാൻ മാത്രമല്ല, ചാണകത്തിന്റെ ഉപയോഗം ഗുരുതരമായ രോഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കുമെന്നും നാടൻ പശുവിന്റെ ചാണകത്തെക്കുറിച്ചുള്ള ഗവേഷണത്തിന് ശേഷം പല രാജ്യങ്ങളും കണ്ടെത്തിയിരുന്നു. മിക്ക രാജ്യങ്ങളും ഇന്ത്യയിൽ നിന്ന് ജൈവവളത്തിനൊപ്പം നാടൻ ചാണകവും ഇറക്കുമതി ചെയ്യാൻ തുടങ്ങിയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  ഈത്തപ്പഴത്തിന് വലിപ്പം ഉണ്ടാകാനും ഉത്പാദനം കൂടാനും നാടൻ ചാണകപ്പൊടി ഉപയോഗിക്കുന്നത് നല്ലതാണെന്ന് കുവൈറ്റിലെ കാർഷിക ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നതായും അതുൽ ​ഗുപ്ത പറഞ്ഞു. അതുകൊണ്ടാണ് കുവൈറ്റ് ആസ്ഥാനമായുള്ള ലാമോർ (Lamor) എന്ന കമ്പനി ജയ്പൂർ കമ്പനിയിൽ നിന്ന് 192 മെട്രിക് ടൺ നാടൻ പശുവിൻ ചാണകം ഇറക്കുമതി ചെയ്യാൻ ഓർഡർ നൽകിയതെന്നും അതുൽ ​ഗുപത കൂട്ടിച്ചേർത്തു.

  Also Read- PM Modi UAE| പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം യുഎഇ സന്ദർശിക്കാൻ സാധ്യത

  ചാണകത്തില്‍ നിന്നുള്ള പെയിന്റ് ഇന്ത്യ പുറത്തിറക്കിയിരുന്നു. കേന്ദ്ര ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ ആണ് പെയിന്റ് നിർമിച്ചത്. പശുവിന്‍ ചാണകവും പ്രകൃതിദത്ത ഉത്പന്നങ്ങളും ഉപയോഗിച്ചാണ് പെയിന്റ് നിര്‍മ്മിച്ചത്. ഖാദി പ്രാകൃതിക് പെയിന്റ് എന്ന വിഭാഗത്തിന് കീഴില്‍ വരുന്ന ഉത്പന്നം ഇത്തരത്തിലുള്ള ആദ്യ ഉത്പന്നമാണെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. പരിസ്ഥിതി സൗഹാര്‍ദ്ദ-വിഷമുക്തമായ പെയിന്റ് ആന്റി ഫംഗലും ആന്റി ബാക്ടീരിയലുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാണകം മുഖ്യഘടകമായി വരുന്നതിനാല്‍ ഇതിന് വിലയും താരതമ്യേന കുറവാണ്. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡേർസിന്റെ അംഗീകാരത്തോടെയാണ് പെയിന്റ് വിപണിയിലെത്തിയത്. '
  Published by:Anuraj GR
  First published: