• HOME
  • »
  • NEWS
  • »
  • india
  • »
  • 'വേദിക് പെയിന്‍റ്' | ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി ഇന്ത്യ

'വേദിക് പെയിന്‍റ്' | ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി ഇന്ത്യ

പരിസ്ഥിതി സൗഹാർദ്ദ-വിഷമുക്തമായ പെയിന്‍റ് ആന്‍റി ഫംഗലും ആന്‍റി ബാക്ടീരിയലുമാണെന്ന് കമ്പനി അവകാശപ്പെടുന്നു

Vedic Paints

Vedic Paints

  • Last Updated :
  • Share this:
    ന്യൂഡൽഹി: ചാണകത്തിൽ നിന്നുള്ള പെയിന്‍റ് ലോഞ്ച് ചെയ്യാനൊരുങ്ങി ഇന്ത്യ. ഖാദിയും വികസിപ്പിച്ചെടുത്ത നൂതനമായ 'വേദിക് പെയിന്‍റ്' കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉടൻ പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. ഖാദി പ്രാകൃതിക് പെയിന്‍റ് എന്ന വിഭാഗത്തിന് കീഴിൽ വരുന്ന ഉത്പ്പന്നം ഇത്തരത്തിലുള്ള ആദ്യ ഉത്പ്പന്നമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

    പരിസ്ഥിതി സൗഹാർദ്ദ-വിഷമുക്തമായ പെയിന്‍റ് ആന്‍റി ഫംഗലും ആന്‍റി ബാക്ടീരിയലുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചാണകം മുഖ്യഘടകമായി വരുന്നതിനാൽ ഇതിന് വിലയും താരതമ്യേന കുറവായിരിക്കും. മണമില്ലായ്മയാണ് മറ്റൊരു പ്രത്യേകത. ഇന്ത്യന്‍ ബ്യൂറോ ഓഫ് സ്റ്റാന്‍ഡാര്‍ഡ്സിന്‍റെ അംഗീകാരത്തോടെയാണ് ഉല്‍പ്പന്നമെത്തുന്നത് എന്നും ഗഡ്കരിയുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.

    Also Read-'ചാണകം എല്ലാവരെയും സംരക്ഷിക്കും'; ചാണകം ഉപയോഗിച്ച് നിര്‍മ്മിച്ച റേഡിയേഷൻ ചിപ്പുമായി കാമധേനു ആയോഗ് ചീഫ്

    ഡിസ്റ്റെംപർ പെയിന്റ്, പ്ലാസ്റ്റിക് എമൽഷൻ പെയിന്റ് എന്നിങ്ങനെ രണ്ട് രൂപങ്ങളിൽ ഖാദി പ്രാകൃതിക് പെയിന്റ് ലഭ്യമാണ്. 2020 മാർച്ചിൽ കെവിഐസി ആണ് ഈ പദ്ധതി ആവിഷ്കരിക്കുന്നത്, പിന്നീട് ജയ്പൂരിലെ കുമാരപ്പ നാഷണൽ ഹാൻഡ്‌മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ട് (കെവിഐസി യൂണിറ്റ്) വികസിപ്പിച്ചെടുക്കുകയും ചെയ്തു.



    ലെഡ്, മെര്‍ക്കുറി, ക്രോമിയം, ആര്‍സെനിക്, കാഡ്മിയം പോലുള്ള വസ്തുക്കളില്‍ നിന്ന് വിമുക്തമാണ് ഈ പെയിന്‍റ്. പ്രാദേശികാടിസ്ഥാനത്തില്‍ ചാണകത്തില്‍ നിന്നുള്ള പെയിന്‍റ് ഉല്‍പാദനം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ഇവർ അവകാശപ്പെടുന്നു.

    Also Read-Whatsapp | വാട്സാപ്പിനും ഫേസ്ബുക്കിനുമെതിരെ അന്വേഷണം; 'വിവരശേഖരണത്തിൽ' ഇടപെട്ട് തുർക്കി

    പരിസ്ഥിതി സൗഹാർദ്ധ ഉത്പ്പന്നങ്ങളിലെ അസംസ്കൃത വസ്തുവായി ചാണകത്തിന്‍റെ ഉപയോഗം വർധിപ്പിക്കാൻ ഈ സാങ്കേതിക വിദ്യസഹായിക്കുമെന്നും ഇത് കർഷകരുടെയും ഗോശാലകളുടെയും വരുമാനം വർധിപ്പിക്കുമെന്നുമാണ്പറയുന്നത്. പശു വളര്‍ത്തുന്നവര്‍ക്കും ഗോശാല ഉടമകള്‍ക്കും വര്‍ഷം തോറും 30000 രൂപ ഇത്തരത്തില്‍ സമ്പാദിക്കാനുള്ള അവസരം കൂടിയാവുംഇതെന്നും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

    മുംബൈയിലെ നാഷണൽ ടെസ്റ്റ് ഹൗസ്, ന്യൂഡൽഹി ശ്രീ റാം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻഡസ്ട്രിയൽ റിസർച്ച്, ഗസീയാബാദ് നാഷണൽ ടെസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് ഈ പെയിന്‍റിന്‍റെ പരിശോധന നടന്നത്.
    Published by:Asha Sulfiker
    First published: