നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • PM Modi| 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ ജനുവരി മൂന്ന് മുതൽ; ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ: പ്രധാന‌മന്ത്രി

    PM Modi| 15 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ ജനുവരി മൂന്ന് മുതൽ; ആരോഗ്യപ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് ജനുവരി 10 മുതൽ: പ്രധാന‌മന്ത്രി

    രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനുവരി 10ന് ആരംഭിക്കും.

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    പ്രധാനമന്ത്രി നരേന്ദ്ര മോദി

    • Share this:
      ന്യൂഡൽഹി: രാജ്യത്ത് 15നും 18നും ഇടയ്ക്കുള്ള കുട്ടികൾക്കുള്ള വാക്സിൻ യജ്ഞം 2022 ജനുവരി മൂന്നിന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi). 12നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കുള്ള കോവാക്സിൻ (Covaxin) അടിയന്തര ഉപയോഗത്തിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിജിസിഐ) ശനിയാഴ്ച ഭാരത് ബയോടെക്കിന് അനുമതി നൽകിയതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

      രാജ്യത്തെ ആരോഗ്യ പ്രവർത്തകർക്ക് ബൂസ്റ്റർ ഡോസ് (Precaution Dose) കൂടി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത് ജനുവരി 10ന് ആരംഭിക്കും. 60 വയസിന് മുകളിലുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ക്കും ബൂസ്റ്റർ ഡോസ് നൽകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

      ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിന്റെ ഒമിക്രോൺ വകഭേദം മൂലം പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലും ഒമിക്രോൺ ഒട്ടേറെ പേർക്ക് കണ്ടെത്തിയിട്ടുണ്ട്- മോദി പറഞ്ഞു.



      പരിഭ്രാന്തരാകാതെ ജാഗരൂകരായിരിക്കാനും മാസ്കുകൾ പതിവായി ഉപയോഗിക്കാനും കൈകൾ അണുവിമുക്തമാക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. വ്യക്തിഗത തലത്തിൽ എല്ലാ മാർഗനിർദ്ദേശങ്ങളും പാലിക്കുന്നത് കൊറോണയെ ചെറുക്കാനുള്ള മികച്ച ആയുധമാണെന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.

      Also Read- Covaxin for Children| രാജ്യത്ത് 12 വയസിന് മുകളിലുള്ള കുട്ടികൾക്ക് കോവാക്സിൻ നൽകാൻ അനുമതി

      ഇന്ന് രാജ്യത്ത് 18 ലക്ഷം ഐസൊലേഷൻ ബെഡുകളും 5 ലക്ഷം ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡുകളും കുട്ടികൾക്കായി 90,000 പ്രത്യേക കിടക്കകളും ഉണ്ട്. നമുക്ക് 3,000-ത്തിലധികം പ്രവർത്തനക്ഷമമായ പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ ഉണ്ട്. കൂടാതെ 4 ലക്ഷം സിലിണ്ടറുകൾ എല്ലാ സംസ്ഥാനങ്ങൾക്കും നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

      രാജ്യം 141 കോടി വാക്സിനേഷൻ പൂർത്തിയാക്കി. മൂക്കിൽ ഒഴിക്കുന്ന വാക്സിനും ഡിഎൻഎ വാക്സിനും ഉടൻ ലഭ്യമാകും. അർഹരായവരിൽ 61 ശതമാനം പേർക്ക് രണ്ട് ഡോസ് വാക്സിൻ ലഭിച്ചു. 90 ശതമാനം പേർക്ക് ഒരു ഡോസ് എങ്കിലും ലഭിച്ചു.
      Published by:Rajesh V
      First published:
      )}