INDIA US MEET| ഇന്തോ - പസ്ഫിക് മേഖലയുടെ സ്വതന്ത്ര പ്രവർത്തനങ്ങൾക്ക് ചൈന വിഘാതം സൃഷ്ടിക്കുന്നതായി അമേരിക്ക

മേഖലയെ അസ്ഥിരപ്പെടുത്താനുളള ചൈനയുടെ ശ്രമങ്ങൾ തടയാൻ ഇരു രാജ്യവും ഒരുമിച്ച് പ്രവർത്തിക്കാൻ മൂന്നാമത് ഇന്ത്യാ-അമേരിക്ക ടു പ്ലസ് ടു മന്ത്രിതല ചർച്ചയിൽ ധാരണയായി.

News18 Malayalam | news18-malayalam
Updated: October 27, 2020, 9:23 PM IST
INDIA US MEET|  ഇന്തോ - പസ്ഫിക് മേഖലയുടെ സ്വതന്ത്ര പ്രവർത്തനങ്ങൾക്ക് ചൈന വിഘാതം സൃഷ്ടിക്കുന്നതായി അമേരിക്ക
india us
  • Share this:
ഡൽഹി: ചൈനീസ് അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് ഇന്ത്യ- അമേരിക്ക സംയുക്ത പ്രസ്താവന. ഇന്തോ - പസ്ഫിക്  മേഖലയുടെ സ്വതന്ത്ര പ്രവർത്തനങ്ങൾക്ക് ചൈന വിഘാതം സൃഷ്ടിക്കുന്നതായി അമേരിക്ക കുറ്റപ്പെടുത്തി. മേഖലയെ അസ്ഥിരപ്പെടുത്താനുളള ചൈനയുടെ ശ്രമങ്ങൾ തടയാൻ ഇരു രാജ്യവും ഒരുമിച്ച് പ്രവർത്തിക്കാൻ  മൂന്നാമത് ഇന്ത്യാ-അമേരിക്ക ടു പ്ലസ് ടു മന്ത്രിതല ചർച്ചയിൽ ധാരണയായി.

ഗാൽവാൻ വാലിയിൽ ചൈനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 20 ഇന്ത്യൻ സൈനികരെ  യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ  അനുസ്മരിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ഭീഷണികളെ നേരിടാൻ  അമേരിക്ക ഒപ്പമുണ്ടാകുമെന്നും പോംപിയോ പറഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണങ്ങളും തീവ്രവാദവും  ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്  ജയശങ്കർ വ്യക്തമാക്കി .

കോവിഡ്    വ്യാപനത്തിന്റെ സാഹചര്യത്തിൽ ലോകത്തിന്റെ സുരക്ഷ, സ്ഥിരത, അഭിവൃദ്ധി എന്നിവ ഉറപ്പാക്കുന്നതിന് ഇന്ത്യ-യുഎസ് പങ്കാളിത്തം  പ്രധാനമെന്നും ഇരു രാഷ്ട്രങ്ങളും  സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. യുഎസ് - ഇന്ത്യ സമഗ്ര ആഗോള നയതന്ത്ര പങ്കാളിത്തം മെച്ചപ്പെടുത്തുന്നതിനും ധാരണയായി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി പോംപിയോ, പ്രതിരോധ സെക്രട്ടറി മാർക് എസ്‌പെർ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

യു എസ് സെക്രട്ടറി മൈക് പോംപിയോയും ഡിഫെൻസ് സെക്രട്ടറി മാർക്ക് എസ്പറും അടങ്ങുന്ന സംഘം തിങ്കളാഴ്ചയാണ്   ഡൽഹിയിലെത്തിയത്. മാർക്ക് എസ്പർ സൗത്ത് ബ്ലോക്കിലെത്തി ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.



സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത്, സേനാ മേധാവിമാർ തുടങ്ങിയവരും പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും  പ്രത്യേകം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്ക്ശേഷം ശ്രീലങ്ക , മാലിദ്വീപ്, ഇന്ത്യോനേഷ്യ എന്നിവിടങ്ങളും  യു.എസ്. സംഘം സന്ദർശിക്കും
Published by: Gowthamy GG
First published: October 27, 2020, 9:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading