നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വെടിക്കെട്ട് പ്രകടനവുമായി റിഷഭ് പന്ത്

  ഓസീസിനെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ; വെടിക്കെട്ട് പ്രകടനവുമായി റിഷഭ് പന്ത്

  • Share this:
   സിഡ്നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക്  കൂറ്റൻ സ്കോർ. 7 വിക്കറ്റ് നഷ്ടത്തിൽ 622 എന്ന നിലയിലായിരുന്നു ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെയും പൂജാരയുടെയും ഇന്നിംഗ്സാണ് ഇന്ത്യക്ക് ഇന്ന് കരുത്തായത്. ടെസ്റ്റിലെ രണ്ടാം സെഞ്ച്വറി നേടിയ പന്ത് പുറത്താകാതെ 159 റൺസെടുത്തു. ഇതോടെ ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ ആദ്യ സെഞ്ച്വറി എന്ന നേട്ടമാണ് പന്ത് കരസ്ഥമാക്കിയത്.

   PHOTOS: ജനങ്ങളെ വലച്ച് പുതുവർഷത്തിലെ ആദ്യ ഹർത്താൽ


   രണ്ടാം ദിവസത്തെ കളി അവസാനിക്കാൻ പത്ത് ഓവർ ബാക്കി നിൽക്കെയാണ് ഇന്ത്യ ഇന്നിംങ്സ് ഡിക്ലയർ ചെയ്തത്. 81 റൺസെടുത്ത് ജഡേജ പുറത്തായതിന് പിന്നാലെയായിരുന്നു ഇത്. ചേതേശ്വർ പൂജാര 193 റൺസിന് പുറത്തായി. രവീന്ദ്ര ജഡേജ 81 ഉം ഹനുമ വിഹാരി 42 ഉം റൺസെടുത്തു. ഓസ്ട്രേലിയക്ക് വേണ്ടി നേഥൻ ലയൺ 4 വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റിൽ അർധ സെഞ്ച്വറി നേടിയ അഗർവാളിന് രണ്ടാം ടെസ്റ്റിലും നേട്ടം നിലനിർത്താനായതും ഇന്ത്യയ്ക്ക് നേട്ടമായി.    

    
   First published:
   )}