• HOME
  • »
  • NEWS
  • »
  • india
  • »
  • Fighter Jet Crash | രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

Fighter Jet Crash | രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു

സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരിവിട്ടിട്ടുണ്ട്.

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്‌സാല്‍മീറിന് സമീപം ഇന്ത്യന്‍ വ്യോമസേനയുടെ മിഗ്-21(MIG-21) യുദ്ധവിമാനം തകര്‍ന്നു വീണു. അപകടത്തില്‍ വിങ് കമാന്‍ഡര്‍ ഹര്‍ഷിത് സിന്‍ഹ മരിച്ചു. വെള്ളിയാഴ്ച രാത്രില എട്ടരയോടെയായിരുന്നു അപകടം ഉണ്ടായത്.

    സാം പൊലീസ് സ്റ്റേഷന്റെ കീഴിലുള്ള ഡെസേര്‍ട്ട് നാഷണല്‍ പാര്‍ക്ക് ഏരിയയിലാണ് വിമാനം തകര്‍ന്നത് വീണതെന്ന് ജയ്‌സല്‍മീര്‍ എസ്പി അജയ് സിങ്ങിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരിവിട്ടിട്ടുണ്ട്.



    തമിഴ്‌നാട്ടിലെ കുനൂരില്‍ വ്യോമസേനാ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് സംയുക്ത സൈനിക മേധാവിയടക്കം 14 പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വ്യോമസേനയുടെ വിമാനം തകര്‍ന്നുവീണത്. ഈ സംഭവത്തില്‍ എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഫ്‌ളൈറ്റ് ഡേറ്റ റെക്കോര്‍ഡറില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചാണ് അന്വേഷണം നടക്കുന്നത്. അപകട അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോകോള്‍ പരിഷ്‌ക്കരിക്കുമെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷ്യല്‍ വി ആര്‍ ചൌധരി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.



    Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

    ബലാത്സംഗ കുറ്റങ്ങള്‍ക്ക് വധശിക്ഷ(Death Penalty) നല്‍കാന്‍ നിയമം പാസാക്കി മഹാരാഷ്ട്ര(Maharashtra). നിയമസഭ ഏകകണ്ഠമായാണ് നിയമം പാസാക്കിയത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് നിയമം പാസാക്കിയത്. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷ നല്‍കുന്ന വിധത്തിലാണ് നിയമം പാസാക്കിയത്.

    ശക്തി ക്രിമിനല്‍ ലോസ് ബില്ലിനാണ് നിയമസഭ അംഗീകാരം നല്‍കിയിരിക്കുന്നത്. മാനഭംഗം, കൂട്ടബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നതിനുള്ള നിയമം പാസാക്കിയ രണ്ടാമത്തെ സംസ്ഥാനമാണ് മഹാരാഷ്ട്ര. ആന്ധ്രപ്രദേശായിരുന്നു ആദ്യമായി നിയമം പാസാക്കിയത്.

    16-ാം വയസില്‍ താഴെയുള്ളവര്‍ക്കെതിരായ പീഡനം, കൂട്ടബലാത്സംഗം തുടങ്ങിയ കേസുകളില്‍ വധശിക്ഷയോ, ജീവപര്യന്തം ശിക്ഷയോ ആണ് ബില്‍ നിര്‍ദേശിക്കുന്നത്. കൂടാതെ സ്ത്രീകള്‍ക്ക് മാനഹാനി ഉണ്ടായെന്ന പരാതികളില്‍ 30 ദിവസത്തിനകം അ്ന്വേഷണം പൂര്‍ത്തിയാക്കണമെന്നും ബില്‍ നിര്‍ദേശിക്കുന്നു.

    അതേസമയം ആര്‍ക്കെങ്കിലും എതിരെ തെറ്റായ പരാതി നല്‍കുകയോ, തെറ്റായ വിവരം നല്‍കുകയോ ചെയ്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിക്കണമെന്ന് നിയമത്തില്‍ പറയുന്നു.
    ആസിഡ് ആക്രമണ കേസുകളില്‍ പരമാവധി 15 വര്‍ഷം തടവുശിക്ഷ നല്‍കണം. ഇരയുടെ സാധാരണ ജീവിതത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമായാല്‍ പ്രതിയുടെ ശിക്ഷ വീണ്ടും ദീര്‍ഘിപ്പിക്കും. കൂടാതെ പ്രതിയുടെ പക്കല്‍ നിന്ന് പിഴ ഈടാക്കി ഇരയ്ക്ക് നല്‍കണമെന്നും നിയമത്തില്‍ പറയുന്നു.
    Published by:Jayesh Krishnan
    First published: