ഇന്ത്യൻ എയർലൈൻ കമ്പനികൾക്ക് എമിറേറ്റ്സിനെയും എത്തിഹാദിനെയും തോൽപിക്കാനാകും: സ്പൈസ് ജെറ്റ് സ്ഥാപകൻ അജയ് സിംഗ്
'നികുതിഘടനയിൽ മാറ്റം വരുത്തണം'
news18
Updated: February 25, 2019, 11:28 PM IST

'നികുതിഘടനയിൽ മാറ്റം വരുത്തണം'
- News18
- Last Updated: February 25, 2019, 11:28 PM IST
ന്യൂഡൽഹി: രാജ്യാന്തര എയർലൈൻ കമ്പനികളായ എമിറേറ്റ്സിനെയും എത്തിഹാദ് എയർവെയ്സിനെയും തോൽപിക്കാനുള്ള ശേഷി ഇന്ത്യൻ എയർലൈൻ കമ്പനികൾക്കുണ്ടെന്ന് ബജറ്റ് എയർലൈൻ സ്പൈസ് ജെറ്റിന്റെ സ്ഥാപകരിലൊരാളായ അജയ് സിംഗ്. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് യാഥാർത്ഥ്യമാകണമെങ്കിൽ നികുതിഘടനയിൽ മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്ത്യയിൽ വിമാനയാത്ര പണക്കാരുടേത് മാത്രമാണെന്ന ധാരണയാണുള്ളത്. അതുകൊണ്ടുതന്നെ ഉയർന്ന നികുതിയാണ് ഈടാക്കുന്നത്. നികുതിയുടെ കാര്യമെടുത്താൽ ഏറ്റവും കൂടുതൽ ഇന്ത്യയിലായിരിക്കും. ഇതിൽ മാറ്റംവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ വ്യോമയാന രംഗം ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഒന്നാണ്. 20 ശതമാനമാണ് വളർച്ചാനിരക്ക്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ 50 വിമാനത്താവളങ്ങൾ കൂടി തുറക്കുന്നതോടെയാകും ഈ നിരക്ക് കൈവരിക്കാൻ സാധിക്കുക. ബജറ്റ് എയർലൈനുകൾ ഉയർന്ന നികുതി നിരക്ക് കാരണം നഷ്ടം നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.