• HOME
  • »
  • NEWS
  • »
  • india
  • »
  • ഫ്രാൻസിൽ മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അംബാസഡർമാർ

ഫ്രാൻസിൽ മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അംബാസഡർമാർ

മതമൗലികവാദികൾ അടുത്തിടെ ഫ്രാൻസിൽ നടത്തിയ ക്രൂരമായ ഭീകരാക്രമണം ബഹുസ്വരതയെയും ഭരണത്തെയും അടിസ്ഥാനമാക്കിയുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്നതാണ്

News18 Malayalam

News18 Malayalam

  • Share this:
    ന്യൂഡൽഹി: ഫ്രാൻസിൽ കഴിഞ്ഞ ഒരു മാസത്തിനിടെ മതമൗലികവാദികൾ നടത്തിയ ഭീകരാക്രമണങ്ങളെ അപലപിച്ച് ഇന്ത്യൻ അംബാസഡർമാർ രംഗത്തെത്തി. മതമൗലികവാദികൾ അടുത്തിടെ ഫ്രാൻസിൽ നടത്തിയ ക്രൂരമായ ഭീകരാക്രമണം ബഹുസ്വരതയെയും ഭരണത്തെയും അടിസ്ഥാനമാക്കിയുള്ള എല്ലാ ജനാധിപത്യ രാജ്യങ്ങളിലും സ്വാധീനം ചെലുത്തുന്നതാണെന്ന് ഇവർ ഒപ്പിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.

    ഫ്രാൻസ് ചരിത്രപരമായി അഭിപ്രായ സ്വാതന്ത്ര്യത്തിന് പ്രാമുഖ്യം നൽകുന്ന രാജ്യമാണ്. ഫ്രാൻസിലെ മുസ്ലീം ജനവിഭാഗത്തിന് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഉള്ളത്. കാലാകാലങ്ങളായി ഫ്രാൻസിലെ ഭരണകൂടവുമായി യോജിച്ചുള്ള നിലപാടാണ് അവർ കൈകൊണ്ടിട്ടുള്ളത്. മതപരമായ നീതി ലഭിക്കുമോ എന്നതാണ് പരിഗണിക്കേണ്ട പ്രധാന കാര്യം.

    ഇപ്പോഴത്തെ സംഭവവികാസങ്ങളോട് ഫ്രാൻസിനോടും പ്രസിഡന്‍റ് ഇമ്മാനുവൽ മാർക്കോണിനോടും ഇന്ത്യ ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തകാലത്തായി ഫ്രാൻസുമായി നയതന്ത്രപരമായി ഫ്രാൻസുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട്. ഇന്ത്യയും പതിറ്റാണ്ടുകളായി ഭീകരവാദപ്രവർത്തനങ്ങളുടെ ഇരയായി മാറിയിട്ടുണ്ട്.

    പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ഇന്ത്യ ഈ വിഷയം നേരിടുന്നുണ്ട്. അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കും ഭീഷണിയാണ് ഭീകരവാദം. അന്താരാഷ്ട്ര, ബഹുമുഖ അജണ്ടയാണ് ഇതിന് പിന്നിൽ. ഈ പ്രശ്നങ്ങളിൽ ലോകരാജ്യങ്ങൾ ഒരുമിച്ച് നിൽക്കണം. ഈ സാഹചര്യത്തിൽ ഫ്രാൻസിനോടും മാക്രോണിനോടും ഇന്ത്യ ഐക്യപ്പെടുന്നു. ഈ ദുഷ്‌കരമായ നിമിഷത്തിൽ പൂർണ്ണമായും ഫ്രാൻസിനൊപ്പം ഇന്ത്യ നിൽക്കുമെന്നും പ്രസ്താവനയിൽ അംബാസഡർമാർ പറഞ്ഞു.
    Published by:Anuraj GR
    First published: