സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികര്‍ തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്

ഇരു രാജ്യങ്ങളിലെയും സൈനികർ സാധാരണ നടത്താറുള്ള പട്രോളിംഗിനിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങളുണ്ടായത്

News18 Malayalam | news18-malayalam
Updated: May 10, 2020, 11:51 AM IST
സിക്കിം അതിർത്തിയിൽ ഇന്ത്യ-ചൈന സൈനികര്‍ തമ്മിൽ സംഘർഷം; നിരവധി പേർക്ക് പരിക്ക്
For representation: File photo of India China border
  • Share this:
വടക്കൻ സിക്കിമിലെ നാ കുലാ സെക്ടറിന് സമീപം ഇന്ത്യൻ-ചൈനീസ് സൈന്യം നേര്‍ക്കു നേർ. കഴിഞ്ഞ ദിവസമാണ് ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ ഇവിടെ സംഘർഷം ഉടലെടുത്തത്. ഇരുവശങ്ങളിലുമായി നൂറ്റിയമ്പതോളം സൈനികരാണ് ഇവിടെയുണ്ടായിരുന്നത്. ഇരുകൂട്ടര്‍ക്കും ഇടയിൽ സംഘര്‍ഷം ഉണ്ടായെന്ന് സൈനികവൃത്തങ്ങൾ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ ഇരു ഭാഗത്തുള്ളവർക്കും ചെറിയ രീതിയിൽ പരിക്കുകളുണ്ടായതായും സൈനിക വൃത്തങ്ങൾ വ്യക്തമാക്കി. പ്രാദേശിക തലത്തില്‍ തന്നെ നടന്ന സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടുവെന്നാണ് അറിയിച്ചിരിക്കുന്നത്.

TRENDING:എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]ലോക്ഡൗൺ കാലത്തും റോഡിൽ അശ്രദ്ധ; 40 ദിവസത്തിൽ മരിച്ചത് 64 പേർ [PHOTO]ഇന്ത്യയുമായി നല്ല ബന്ധം ആഗ്രഹിക്കുന്നുവെന്ന് താലിബാൻ [NEWS]
നോര്‍ത്ത് സിക്കിമില്‍ 5000 മീറ്റർ ഉയരത്തിലുള്ള മേഖലയാണ് നാകു ലാ. ഇവിടെ രണ്ട് രാജ്യങ്ങളിലെയും സൈനികർ സാധാരണ നടത്താറുള്ള പട്രോളിംഗിനിടെയാണ് കഴിഞ്ഞ ദിവസം പ്രശ്നങ്ങളുണ്ടായത്. അതിർത്തി പരിധികളുടെ പേരിൽ ഇന്ത്യ-ചൈന നിയന്ത്രണരേഖകളിലെ പല സെക്ടറുകളിലും ഇരു രാജ്യങ്ങളിലെയും സൈനികർ തമ്മിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ നാകു ലാ സെക്ടറിൽ ഇത്തരം സംഭവങ്ങൾ പതിവല്ല..

2017 ല്‍ ഡോക്ലാമിൽ  ഇത്തരത്തിൽ  പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു. രണ്ടര മാസത്തോളമാണ് അന്ന് അതിർത്തി മേഖല സംഘര്‍വസ്ഥയിൽ നില നിന്നത്.

First published: May 10, 2020, 11:51 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading