• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണു; ഒരു പൈലറ്റ് മരിച്ചു

ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണു; ഒരു പൈലറ്റ് മരിച്ചു

ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്

  • Share this:
ന്യൂഡല്‍ഹി: ഇന്ത്യന്‍ ആര്‍മിയുടെ ചീറ്റ ഹെലികോപ്റ്റര്‍ അരുണാചല്‍ പ്രദേശിലെ തവാങിന് സമീപം തകര്‍ന്നു വീണ് ഒരു പൈലറ്റ് മരിച്ചു. ലൈഫ്റ്റനന്റ് കേണല്‍ സൗരഭ് യാദവാണ് മരിച്ചത്. സഹപൈലറ്റിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ഇയാളെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.





ജെമൈതാങ് സര്‍ക്കിളിലെ ബിടികെ ഏരിയയ്ക്ക് സമീപമുള്ള ന്യാംജാങ് ചു എന്ന സ്ഥലത്താണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.പതിവ് പറക്കലിനിടെ രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.

ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; നാലു ഭീകരവാദികളെ വധിച്ച് സുരക്ഷാസേന


ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടത്ത് സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. ദ്രാച്ച്, മുലൂ എന്നിവിടങ്ങളിലാണ് പുലർച്ചയോടെ ഏറ്റുമുട്ടൽ തുടങ്ങിയത്. ദ്രാച്ചിലിലെ ഏറ്റുമുട്ടലിൽ മൂന്നു ഭീകരരെ വധിച്ചു. ജെയ്ഷെ മുഹമ്മദ് സംഘടനയില്‍ പെട്ടവരാണ് കൊല്ലപ്പെട്ടവരില്‍ മൂന്ന് തീവ്രവാദികളും.

ദ്രാച് മേഖലയില്‍ കൊല്ലപ്പെട്ട രണ്ടു ഭീകരവാദികളില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവരെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഇന്ന് രാവിലെ മൂലു മേഖലയിലാണ് നടന്നത്. ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുള്ള ഒരു ഭീകരവാദിയാണ് ഇവിടെ കൊല്ലപ്പെട്ടത്.

പുൽവാമയിൽ ഈ മാസം രണ്ടിന് സ്പെഷൽ പൊലീസ് ഉദ്യോഗസ്ഥൻ ജാവദ് ധർ കൊല്ലപ്പെട്ട കേസിൽ ഉൾപ്പെട്ടവരാണ് ഹനാന്‍ ബിന്‍ യാക്കൂബ്, ജംഷീദ് എന്നിവർ. സെപ്റ്റംബർ 24ന് അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിലും ഇവർ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
Published by:Arun krishna
First published: