• HOME
  • »
  • NEWS
  • »
  • india
  • »
  • പിടികൂടുന്നതിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നൽകി ഇന്ത്യൻ സൈനികർ

പിടികൂടുന്നതിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നൽകി ഇന്ത്യൻ സൈനികർ

“തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി"- ബ്രിഗേഡിയർ രാജീവ് നായർ പറഞ്ഞു...

  • Last Updated :
  • Share this:
    നുഴഞ്ഞുകയറ്റശ്രമത്തിനിടെ പരിക്കേറ്റ പാക് ഭീകരന് മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യൻ സൈനികർ. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയിൽ (എൽഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരിൽ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യൻ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. “തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാൽ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈൻ. ഞങ്ങളുടെ ടീമിലെ അംഗങ്ങൾ അയാൾക്ക് മൂന്ന് കുപ്പി രക്തം നൽകി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയിൽ ഏതാനും ആഴ്ചകൾ വേണ്ടിവരും,” ബ്രിഗേഡിയർ രാജീവ് നായർ എഎൻഐയോട് പറഞ്ഞു.

    'ഓപ്പറേഷൻ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങൾ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തു'- രാജീവ് നായർ പറഞ്ഞു. രക്തിനൽകി അവനെ രക്ഷിക്കാൻ സഹായിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുകയും ചെയ്തുവെന്ന് ബ്രിഗേഡിയർ രാജീവ് നായർ കൂട്ടിച്ചേർത്തു. "ഞങ്ങൾ ഒരിക്കലും അവനെ ഒരു തീവ്രവാദിയായി കരുതിയിരുന്നില്ല. അവന്റെ ജീവൻ രക്ഷിക്കാൻ മറ്റേതൊരു രോഗിയെയും പോലെ ഞങ്ങൾ അവനെ സഹായിച്ചു. ചാവേറാകാൻ വന്നിട്ടും സ്വന്തം രക്തം തന്നത് ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരുടെ മഹത്വം. വളരെ അപൂർവ രക്തഗ്രൂപ്പായ ഒ നെഗറ്റീവ് ആയിരുന്നു തബാറക് ഹുസൈന്‍റേത്," അദ്ദേഹം പറഞ്ഞു.


    ചാവേറാക്രമണ ദൗത്യം നടത്തുന്നതിന് പാകിസ്ഥാൻ കേണൽ യൂനുസ് ചൗധരി തനിക്ക് 30,000 രൂപ നൽകിയതായി ഹുസൈൻ സൈന്യത്തോട് വെളിപ്പെടുത്തി. നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കശ്മീർ ആസ്ഥാനമായുള്ള ഒരു കേന്ദ്രത്തിൽ നിന്ന് വാർത്താ ഏജൻസിയായ എഎൻഐയോട് തബാറക് ഹുസൈൻ സംസാരിച്ചു. മറ്റ് നാല്-അഞ്ച് പേരോടൊപ്പമാണ് ഇന്ത്യൻ അതിർത്തി കടക്കാൻ ശ്രമിച്ചതെന്ന് ഇയാൾ വെളിപ്പെടുത്തി.

    ട്വിറ്ററിൽ പങ്കിട്ട ഒരു വീഡിയോയിൽ, താനും മറ്റ് തീവ്രവാദികളും ചേർന്ന് ഇന്ത്യൻ പോസ്റ്റുകൾ ആക്രമിക്കാൻ ശ്രമം നടത്തിയതായി ഹുസൈൻ സമ്മതിക്കുന്നത് കാണാം. പാക് അധീന കശ്മീരിലെ കോടിയിലെ സബ്‌സ്‌കോട്ട് ഗ്രാമത്തിലെ താമസക്കാരനാണ് ഹുസൈൻ.

    തീവ്രവാദവുമായുള്ള തന്റെ ദീർഘകാല ബന്ധം ഏറ്റുപറഞ്ഞ ഹുസൈൻ, പാകിസ്ഥാൻ ആർമിയിലെ മേജർ റസാഖിൽ നിന്നാണ് തനിക്ക് പരിശീലനം ലഭിച്ചതെന്ന് പറഞ്ഞു. “ഞാൻ ആറ് മാസത്തെ പരിശീലനത്തിന് വിധേയനായി, ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ജെയ്‌ഷെ മുഹമ്മദ് (ജെഎം) അംഗങ്ങൾക്കായി നിരവധി (പാകിസ്ഥാൻ സൈന്യം നടത്തുന്ന) നിരവധി (ഭീകരവാദ) ക്യാമ്പുകൾ സന്ദർശിച്ചു,” ഹുസൈൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
    Published by:Anuraj GR
    First published: