HOME » NEWS » India »

Social media and Data | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ ഉൾപ്പെടെ 89 ആപ്പുകൾ നീക്കണം; സൈനികർക്ക് നിർദേശം

ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും രാജ്യതാൽപര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്

News18 Malayalam | news18-malayalam
Updated: July 10, 2020, 3:30 PM IST
Social media and Data | ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ ഉൾപ്പെടെ 89 ആപ്പുകൾ നീക്കണം; സൈനികർക്ക് നിർദേശം
News18 Malayalam
  • Share this:
ന്യൂഡൽഹി: സ്മാർട്ട് ഫോണുകളിൽ നിന്ന് ഫേസ്ബുക്ക്, ടിക്ടോക്, ട്രൂകോളർ, ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള 89 ആപ്ലിക്കേഷനുകൾ നീക്കം ചെയ്യണമെന്ന് ഇന്ത്യൻ സൈനികർക്ക് നിർദേശം നൽകിയതായി റിപ്പോർട്ട്. ഡാറ്റാചോർച്ച തടയാനുള്ള നടപടികളുടെ ഭാഗമായാണ് നടപടിയെന്നാണ് വിവരം.

''ഡേറ്റിങ് ആപ്ലിക്കേഷനുകളായ ടിൻഡർ, കൗച്ച് സർഫിങ് എന്നിവയടക്കം സ്മാർട്ട് ഫോണുകളിൽ നിന്ന് നീക്കാനാണ് നിർദേശം'' ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ആഴ്ചയാണ് ടിക്ടോക് ഉൾപ്പെടെ 59 ചൈനീസ് മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയത്. ഗൽവാൻ താഴ്വരയിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിന് പിന്നാലെയായിരുന്നു കേന്ദ്രസർക്കാരിന്റെ നടപടി. ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും രാജ്യതാൽപര്യവും കണക്കിലെടുത്താണ് തീരുമാനമെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

TRENDING: Swapna Suresh| ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി സ്വപ്ന സുരേഷ് [NEWS]Kerala Gold Smuggling| സ്വർണക്കടത്തിന് പിന്നിൽ എന്ത്? ഒരു കിലോ സ്വർണം കടത്തുമ്പോൾ നേട്ടം അഞ്ചുലക്ഷം രൂപ [PHOTOS]'COVID 19 | തിരുവനന്തപുരം നഗരത്തിൽ സ്ഥിതി അതീവ ഗുരുതരമെന്ന് മേയർ കെ. ശ്രീകുമാർ [NEWS]

ഷെയർ ഇറ്റ്, വിചാറ്റ്, എംഐ വീഡിയോകോൾ, സിയോമി എന്നിവയും നിരോധിക്കപ്പെട്ട ആപ്പുകളിൽ ഉൾപ്പെടുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
Published by: Rajesh V
First published: July 9, 2020, 7:48 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories