ശ്രീനഗര്‍: ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. രണ്ടു സൈനികർക്ക് പരിക്കേറ്റു. കുപ്വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖക്ക് സമീപം നൗഗാം സെക്ടറിലെ സൈനിക പോസ്റ്റിന് നേരെ മോര്‍ട്ടാര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു പാക് ആക്രമണം.
അതിനിടെ പാക് അധീന കശ്മീരിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ടു ഭീകരർ നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കാശ്മീരിലെ നിയന്ത്രണ രേഖയ്ക്കടുത്തുള്ള ബന്ദിപ്പൂര്‍ ജില്ലയിലെ കിഷന്‍ഗംഗ നദിയില്‍ നിന്നാണ് രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ പ്രവർത്തകരാണ് മരിച്ചതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.