സേനയിൽ വിവാഹേതരബന്ധം കുറ്റകരമാക്കണം; കരസേന സുപ്രീം കോടതിയെ സമീപിച്ചേക്കും

വിവാഹേതരബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് 2018-ലെ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു

news18-malayalam
Updated: September 10, 2019, 8:26 AM IST
സേനയിൽ വിവാഹേതരബന്ധം കുറ്റകരമാക്കണം; കരസേന സുപ്രീം കോടതിയെ സമീപിച്ചേക്കും
new18
  • Share this:
ന്യൂഡൽഹി: വിവാഹേതരബന്ധം ക്രിമിനൽ കുറ്റമല്ലെന്ന വിധിയിൽനിന്ന് കരസേനയെ ഒഴിവാക്കണമെന്ന് ആവശ്യം. ഇക്കാര്യത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ കരസേന തയ്യാറെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. വിവാഹേതരബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് 2018-ലെ വിധിയിലൂടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇത് സൈന്യത്തിലെ അച്ചടക്കം ഇല്ലാതാക്കുമെന്നാണ് കരസേനയുടെ ആശങ്ക.

ഒരു ഉദ്യോഗസ്ഥന്‍റെ ഭാര്യയുമായി മറ്റൊരു ഉദ്യോഗസ്ഥനുമായി ബന്ധം പുലർത്തുന്നത് കണ്ടെത്തിയാൽ അയാൾക്കെതിരെ നടപടിയെടുക്കാൻ സാധിക്കുമായിരുന്നു. എന്നാൽ 497-ാം വകുപ്പ് റദ്ദാക്കിയതോടെ സേനയിലെ അച്ചടക്കം നഷ്ടപ്പെടുമോയെന്ന ആശങ്കയാണ് കരസേനയ്ക്ക് ഉള്ളത്. ഇക്കാര്യം പ്രതിരോധമന്ത്രാലയത്തിന്‍റെ ശ്രദ്ധയിലും കൊണ്ടുവന്നിട്ടുണ്ട്.

ഈ മാസം മദ്യനിയന്ത്രണമുള്ള ദിവസങ്ങള്‍; പാലാക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്

വിരമിച്ച ഉദ്യോഗസ്ഥന്‍റെ ഭാര്യയുമായി വിവാഹേതരബന്ധത്തിൽ ഏർപ്പെട്ട കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥനെതിരായ പട്ടാളവിചാരണ കഴിഞ്ഞ മാസം സുപ്രീം കോടതി റദ്ദാക്കിയിരുന്നു. വിവാഹേതരബന്ധത്തിനെതിരായ സേനയിലെ നിയമത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പട്ടാളവിചാരണ. എന്നാൽ 497-ാം വകുപ്പ് റദ്ദാക്കിയതോടെ ഇത്തരം കുറ്റം ആരോപിക്കപ്പെട്ടവർക്കെതിരെ നടപടിയെടുക്കാൻ സേനയ്ക്ക് സാധിക്കാതെ വന്നിരിക്കുന്നു. ദാമ്പത്യബന്ധം ഭർത്താവിന് മേൽക്കൈ നൽകുന്നത് 100വർഷത്തിലേറെ പഴക്കമുള്ള രീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് 2018ൽ വിവാഹേതരബന്ധം ക്രിമിനൽകുറ്റമല്ലാതാക്കാൻ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് തീരുമാനിച്ചത്.
First published: September 10, 2019, 8:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading