• HOME
  • »
  • NEWS
  • »
  • india
  • »
  • ഭീകരരുമായി ഏറ്റുമുട്ടൽ; വെടിയേറ്റിട്ടും ധീരമായി പൊരുതിയ സൈന്യത്തിലെ നായ ഗുരുതരാവസ്ഥയിൽ

ഭീകരരുമായി ഏറ്റുമുട്ടൽ; വെടിയേറ്റിട്ടും ധീരമായി പൊരുതിയ സൈന്യത്തിലെ നായ ഗുരുതരാവസ്ഥയിൽ

ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സൂമിന് രണ്ടു വട്ടം വെടിയേറ്റു.

  • Share this:
    ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈന്യത്തിന്റെ നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു. തെക്കൻ കശ്മീർ ജില്ലയിലെ താങ്‌പാവ മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വ്യക്തമായ വിവരം ലഭിച്ചതിനെ തുടർന്ന് ഞായറാഴ്ച രാത്രി വൈകി സുരക്ഷാ സേന തിരച്ചിൽ നടത്തിയിരുന്നു.

    ഞായറാഴ്ച ഭീകരർ‌ക്കെതിരെ നടത്തിയ സൈനിക നടപടിയ്ക്കിടെയാണ് സൂം എന്ന നായ രണ്ടു ലഷ്കർ‌ ഭീകരരെ നേരിട്ടത്. ഭീകരർ ഒളിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചുകയറിയ സൂം അവരെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ സൂമിന് രണ്ടു വട്ടം വെടിയേറ്റു. എന്നിട്ടും ഭീകരരുടെ പിടിവിട്ടില്ല. പിന്നാലെ എത്തിയ സേനാംഗങ്ങൾ ഭീകരരെ വെടിവച്ചു വീഴ്ത്തി.

    Also Read-ആർമി പരീക്ഷയിൽ ബ്ലൂടൂത്ത് ഉപകരണങ്ങൾ ഉപയോഗിച്ച് കോപ്പിയടി; 28 ഉദ്യോഗാർത്ഥികൾ പിടിയിൽ

    സൂം വളരെ പരിശീലനം ലഭിച്ച, പ്രതിബദ്ധതയുള്ള നായയാണെന്നും തീവ്രവാദികളെ കണ്ടെത്താൻ പരിശീലനം ലഭിച്ചിട്ടുണ്ടെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ഭീകരർ ഒളിച്ചിരിക്കുന്ന വീട് പരിശോധിക്കാൻ സൂമിനെ ചുമതലപ്പെടുത്തിയിരുന്നു.



    ഗുരുതരമായി പരുക്കേറ്റ സൂം ശ്രീനഗറിൽ സേനയുടെ മൃഗാശുപത്രിയിൽ ചികിത്സയിലാണ്. കശ്മീരിലെ ഒട്ടേറെ സേനാ ദൗത്യങ്ങളിൽ സൂം പങ്കാളിയാണ്. ചിനാര്‍ കോർ സൂമിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ വീ‍ഡിയോ പങ്കുവെച്ചിട്ടുണ്ട്.
    Published by:Jayesh Krishnan
    First published: