• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ നേർക്കുനേർ; അതിർത്തിയിൽ സംഘർഷം

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമുണ്ടായി.

news18-malayalam
Updated: September 12, 2019, 10:01 AM IST
ലഡാക്കിൽ ഇന്ത്യ- ചൈന സൈനികർ നേർക്കുനേർ; അതിർത്തിയിൽ സംഘർഷം
പ്രതീകാത്മക ചിത്രം
  • Share this:
ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയുന്നു. ബുധനാഴ്ച കിഴക്കന്‍ ലഡാക്കില്‍ ഇരുരാജ്യങ്ങളിലേയും സൈനികര്‍ തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി.

134 കിലോമീറ്റര്‍ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കന്‍ കരയിലാണ് ഇന്ത്യന്‍, ചൈനീസ് സൈനികര്‍ തമ്മില്‍ നേര്‍ക്കുനേര്‍ വന്നതെന്നാണ് റിപ്പോര്‍ട്ട്. ടിബറ്റ് മുതല്‍ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്.

also read:'പെപ്സി കി കസം': സോനം കപൂറിനൊപ്പം ആടിപ്പാടി ദുൽഖർ; ട്രെൻഡിംഗ് ആയി സോയാ ഫാക്ടറിലെ ഗാനം

ഇന്ത്യന്‍ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാന്‍ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടര്‍ന്നാണ് ഇരുവിഭാഗം സൈനികരും തമ്മില്‍ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. തുടര്‍ന്ന് പ്രദേശത്തേക്ക് ഇരുഭാഗത്ത് നിന്നും കൂടുതല്‍ സൈനികരെ എത്തിച്ചതായുമാണ് റിപ്പോര്‍ട്ട്.

സംഭവത്തിൽ ഇന്ത്യ പരാതി നൽകി. പ്രശ്നം പരിഹരിക്കുന്നതിന് നിയന്ത്രണ രേഖയിലെ ഉദ്യോഗസ്ഥരുടെ ചർച്ച ഇന്ത്യവിളിച്ചിട്ടുണ്ട്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും നരേന്ദ്രമോദിയും തമ്മിൽ നിർണായക ചർച്ച നടക്കാനിരിക്കെയാണ് സംഘർഷം ഉണ്ടായത്.

2017-ല്‍ ദോക്ലാമില്‍ ഇന്ത്യ-ചൈന സൈനികര്‍ തമ്മില്‍ സമാനമായ രീതിയില്‍ സംഘർഷമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: September 12, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍