പ്രശസ്ത ഇന്ത്യൻ സംഗീതജ്ഞൻ പണ്ഡിറ്റ് ജസ് രാജ് അന്തരിച്ചു. 2020 ജനുവരിയിൽ അദ്ദേഹത്തിന് 90 വയസ് ആയിരുന്നു. ന്യൂ ജഴ്സിയിലെ വസതിയിൽ വച്ച് ആയിരുന്നു മരിച്ചത്. മകൾ ദുർഗ ജസ് രാജ് ആണ് മരണവാർത്ത അറിയിച്ചത്. മേവതി ഘരാനയിലെ പ്രശസ്തനായ ഹിന്ദുസ്ഥാനി സംഗീജ്ഞൻ ആയിരുന്നു ജസ് രാജ്. രമേശ് നാരായണൻ ഉൾപ്പെടെ നിരവധി സംഗീതജ്ഞർ അദ്ദേഹത്തിന്റെ ശിഷ്യന്മാരാണ്. 80 വർഷത്തിലേറെ നീണ്ട കരിയറിൽ പദ്മ ശ്രീ, പദ്മ ഭൂഷൺ, പദ്മ വിഭുഷൺ തുടങ്ങിയ ബഹുമതികൾക്ക് അദ്ദേഹം അർഹനായി.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ജനുവരിയിൽ ആയിരുന്നു ജസ് രാജിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് മോതി രാംജി മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞൻ ആയിരുന്നു. നാലാം വയസിൽ പിതാവിന്റെ മരണത്തെ തുടർന്ന് അവസാനത്തെ നൈസാമിന്റെ ദർബാറിൽ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായി വന്നു.
അച്ഛന്റെ കീഴിൽ സംഗീതാഭ്യാസനം തുടങ്ങിയ ജസ്രാജ് പിന്നീട് ജ്യേഷ്ഠൻ മണിറാമിന്റെ പക്കലും മഹാരാജാ ജയ്വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. ആദ്യകാലങ്ങളിൽ ജ്യേഷ്ഠൻ മണിറാമിന്റെ തബല വാദകനായി കുറച്ചുകാലം തുടർന്നെങ്കിലും അത് അവസാനിപ്പിച്ച് സംഗീതത്തിൽ ശ്രദ്ധയൂന്നുകയായിരുന്നു.
ഒരു ഗ്രഹത്തിന് പണ്ഡിറ്റ് ജസ് രാജിന്റെ പേര് നൽകിയിട്ടുണ്ട്. ഈ ബഹുമതി ലഭിക്കുന്ന ആദ്യ സംഗീതജ്ഞൻ ആണ് അദ്ദേഹം. 2006ൽ മൗണ്ട് ലെമ്മൺ സർവേയിൽ ജ്യോതിശാസ്ത്രജ്ഞർ കണ്ടെത്തിയ ഛിന്നഗ്രഹം 300128 പണ്ഡിറ്റ് ജ്സ് രാജ് എന്ന് പേര് നൽകുകയായിരുന്നു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.