കാഡ്മാണ്ഡു: പര്‍വതാരോഹണത്തിനിടെ ഇന്ത്യന്‍ പര്വതാരോഹകന് മരിച്ചു(Death). മഹരാഷ്ട്ര സ്വദേശിയായ നാരായണന് അയ്യര്‍(52) ആണ് മരിച്ചത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചന്‍ജംഗ(Kanchenjunga) കയറുന്നതിനിടെയായിരുന്നു നാരായണന് അയ്യരുടെ മരണം.
പര്വതാരോഹണത്തനിടെ ശ്വാസതടസമുണ്ടായെങ്കിലും അദ്ദേഹം ഇറങ്ങാന്‍ തയ്യാറായില്ലെന്ന് സംഘാടകര്‍ പറഞ്ഞു. 8200 മീറ്റര്‍ അടി ഉയരത്തില്‍ വെച്ചായിരുന്നു മരണം. കഴിഞ്ഞ മാസം ഗ്രീക്ക് പര്വതാരോഹകന് 8167 മീറ്റര്‍ ഉയരത്തില്‍വച്ച് മരിച്ചിരുന്നു.
ഈ വര്‍ഷം കാഞ്ചന്‍ജംഗയില്‍ വെച്ച് മരണപ്പെടുന്ന മൂന്നാമത്തെ പര്വതാരോഹകനാണ് നാരായണ അയ്യര്‍. കോവിഡ് മൂലം 2020ല്‍ വിലക്കേര്രപ്പെടുത്തിയ ശേഷം കഴിഞ്ഞ വര്‍ഷമാണ് നേപ്പാള്‍ കൊടുമുടികള്‍ പര്‍വതാരോഹകര്‍ക്കായി വീണ്ടും തുറന്നത്.
ചൊവ്വാഴ്ച റായ്പൂരിലെ സില്‍ത്താര വ്യവസായ മേഖലയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വര്‍ക്ക്ഷോപ്പിലെ ജീവനക്കാരന് ടയറില്‍ കാറ്റ് നിറയ്ക്കുന്നത് വീഡിയോയില്‍ ദൃശ്യമാണ്. ടയറിലെ കാറ്റിന്റെ അളവ് പരിശോധിക്കാന്‍ മറ്റൊരു തൊഴിലാളി എത്തി ടയറില്‍ അമര്‍ത്തി നോക്കുന്നതും വീഡിയോയില്‍ കാണാം. ഇതിന് പിന്നാലെയാണ് അപകടമുണ്ടായത്.
പൊട്ടിത്തെറിയില്‍ രണ്ടു തൊഴിലാളികളും തത്ക്ഷണം മരിച്ചതായി പൊലീസ് പറയുന്നു. റായ്പൂര്‍ ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.