നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രാജ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ

    രാജ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ

    രാജ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ.

    • Share this:
      ന്യൂഡൽഹി: രാജ്യത്തിന് പൂർണ പിന്തുണയുമായി ഇന്ത്യൻ കൊമേഴ്സ്യൽ പൈലറ്റ്സ് അസോസിയേഷൻ. കഴിഞ്ഞദിവസം പുറത്തിറക്കിയ പ്രസ്താവനയിലാണ് രാജ്യത്തിന് എല്ലാവിധ പിന്തുണയും ഐ സി പി എ വാഗ്ദാനം ചെയ്തത്. എല്ലാവിധ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നതായി ഐ സി പി എ പ്രസ്താവനയിൽ വ്യക്തമാക്കി.

      ഭീകരവാദത്തിന് എതിരായ ഈ പോരാട്ടത്തിൽ സർക്കാരിനും പ്രധാനമന്ത്രിക്കും പൂർണ പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്യുന്നു. ഉത്തരവാദിത്തമുള്ള ഒരു യൂണിയനായി രാജ്യത്തിന്‍റെ താൽപര്യത്തിനു വേണ്ടി രാജ്യത്തിന്‍റെ ഹൃദയത്തോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നത് ആയിരിക്കുമെന്നും ഐ സി പി എ അറിയിച്ചു.



       



      അതേസമയം, പാകിസ്ഥാന്‍റെ കസ്റ്റഡിയിലായ ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. എത്രയും പെട്ടെന്ന് പൈലറ്റിനെ മോചിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അതേസമയം, ഇന്ത്യൻ പൈലറ്റിനെ വിട്ടയയ്ക്കുന്നത് പരിഗണനയിലാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.

      First published: