'ഹൗഡി മോദി' ഇന്ത്യ - യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന വിശ്വാസത്തിൽ പ്രവാസികൾ

ഹൗഡി മോദി' പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

news18
Updated: September 22, 2019, 8:58 PM IST
'ഹൗഡി മോദി' ഇന്ത്യ -  യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് ഉയർത്തുമെന്ന വിശ്വാസത്തിൽ പ്രവാസികൾ
ഹൗഡി മോദി' പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.
  • News18
  • Last Updated: September 22, 2019, 8:58 PM IST
  • Share this:
ഹൂസ്റ്റൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഒരുമിച്ച് 'ഹൗഡി മോദി' പരിപാടിയെ അഭിസംബോധന ചെയ്യുന്നതിന്‍റെ സന്തോഷത്തിലാണ് അമേരിക്കയിലെ ഇന്ത്യക്കാർ. 'ഹൗഡി മോദി' പരിപാടി ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം പുതിയ തലത്തിലേക്ക് ഉയർത്തുമെന്നാണ് പ്രവാസി സമൂഹം പ്രതീക്ഷിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾക്ക് അവർ പങ്കിട്ട മൂല്യങ്ങളും തത്വങ്ങളും ലോകത്തിന് കാണിച്ചുകൊടുക്കാനുള്ള അവസരമാണ് 'ഹൗഡി, മോദി' എന്ന് ഡാളസിലുള്ള അശോക് മാഗോ പറഞ്ഞു. ഈ സംഗമത്തിന് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.എസ് - ഇന്ത്യ ബന്ധം ശക്തമാക്കണമെന്ന് പ്രസിഡന്‍റ് ട്രംപ് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം ഇതിന് പ്രതിജ്ഞാബദ്ധമാണെന്നുമാണ് ഹൗഡി മോദി കാണിക്കുന്നത്. ഇതുപോലെ സന്ദർശനത്തിനെത്തുന്ന ഏതെങ്കിലും ഒരു വിദേശനേതാവുമായി പ്രസിഡന്‍റ് ട്രംപ് വേദി പങ്കിട്ടിട്ടുണ്ടെന്ന് താൻ കരുതുന്നില്ലെന്നും മാഗോ പറഞ്ഞു. ഹൂസ്റ്റണിലെ എല്ലിംഗ്ടൺ ഫീൽഡ് ജോയിന്‍റ് റിസർവ് ബേസിൽ ട്രംപിനെ അഭിവാദ്യം ചെയ്യാൻ അദ്ദേഹം കാത്തിരുന്നു.

Hody Modi: മഹത്തായ ദിനമാകും ഹൂസ്റ്റണിലേതെന്ന് ഡൊണാൾഡ് ട്രംപ്

അതേസമയം, ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന് മാഗോയ്‌ക്കൊപ്പം ഉണ്ടായിരുന്ന പിയൂഷ് പട്ടേൽ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ഈ മെഗാ ഇവന്‍റ് ഇന്ത്യ-യുഎസ് ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധം, സാങ്കേതികവിദ്യ, ഊർജ്ജം എന്നീ മേഖലകളിലെ സഹകരണം ബന്ധത്തെ പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.

First published: September 22, 2019, 8:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading