ന്യൂഡൽഹി: വ്യാജ സർവ്വകലാശാലയിൽ ചേർന്ന് അമേരിക്കയിൽ എത്തിയ 129 ഇന്ത്യൻ വിദ്യാർത്ഥികളെയാണ് യു എസ് പോലീസ് അറസ്റ്റു ചെയ്തത്. ന്യൂജഴ്‌സി, മിസോറി, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ടെക്‌സാസ് നഗരങ്ങളിൽ യു എസ് സുരക്ഷാ വിഭാഗം നടത്തിയ റെയിഡിലാണ് കൂട്ട അറസ്റ്റ്. കേസിൽ 600 വിദ്യാർത്ഥികൾക്കെതിരെ അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്. സ്റ്റുഡന്റ് വിസ തട്ടിപ്പ് നടത്തി അമേരിക്കയിൽ കഴിയുന്നവരെ കണ്ടെത്താൻ നടത്തിയ പരിശോധനയിലാണ് വിദ്യാർഥികളെ പിടികൂടുന്നത്.
അന്വേഷണത്തിൽ ഡെട്രോയിറ്റ് ഫാർമിങ്ടൺ ഹിൽസിൽ സ്ഥിതി ചെയ്തിരുന്ന സർവകലാശാല വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് സർവകലാശാല അടച്ചുപൂട്ടി. ഇവിടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾക്ക് ഇത് വ്യാജമാണെന്ന് അറിയാമായിരുന്നുവെന്ന് യുഎസ് എമിഗ്രേഷൻ അധികൃതർ പറയുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബന്ധുക്കൾ ഇത് നിഷേധിച്ചു. അറസ്റ്റിലായ വിദ്യാർത്ഥികൾ വീട്ടു തടങ്കലിലാണ്.
വിദ്യാർഥികൾക്കുമേൽ കുറ്റംചുമത്താനാണ് അമേരിക്കൻ അധികൃതരുടെ നീക്കം. കേസിൽ എട്ട് അനധികൃത റിക്രൂട്ടമെന്റുകാരെയും അറസ്റ്റു ചെയ്തിട്ടുണ്ട്. തട്ടിപ്പുകാര്‍ കോളേജിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് യു.എസില്‍ തങ്ങാനുള്ള രേഖ തയ്യാറാക്കുകയായിരുന്നു. ഇതിനായി ആയിരക്കണക്കിന് ഡോളറാണ് പ്രതിഫലമായി വിദ്യാര്‍ത്ഥികളില്‍ നിന്ന് ഇവർ ഈടാക്കിയത്.
സംഭവത്തിൽ വിദ്യാർത്ഥികളെ സഹയിക്കാൻ യുഎസിലെ ഇന്ത്യൻ എംബസ്സി ഹെൽപ്ലൈൻ തുറന്നു. ഇവരെ നിയമ നടപടികളിൽ നിന്ന് രക്ഷിച്ച് തിരികെ ഇന്ത്യയിൽ എത്തിക്കാൻ കേന്ദ്ര സർക്കാരും ശ്രമം തുടങ്ങിയിട്ടുണ്ട്.
24X7 Helpline for Indian Students @meaindia @CGI_Atlanta @IndiainChicago @cgihou @IndiainNewYork @CGISFO @harshvshringla @HarshShringla pic.twitter.com/qd2gCqVR0l
— India in USA (@IndianEmbassyUS) February 1, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Hotline, Indian Embassy, US Visa Scam, യുഎസ്, വിസ തട്ടിപ്പ്