നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Fisherman Killed| മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചുകൊന്നു; ഒരാൾക്ക് പരിക്ക്

  Fisherman Killed| മത്സ്യത്തൊഴിലാളിയെ പാക് സേന വെടിവെച്ചുകൊന്നു; ഒരാൾക്ക് പരിക്ക്

  ഗുജറാത്ത് തീരത്ത് രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപമാണ് സംഭവം

  പ്രതീകാത്മക ചിത്രം- PTI)

  പ്രതീകാത്മക ചിത്രം- PTI)

  • Share this:
   ന്യൂഡല്‍ഹി: ഇന്ത്യന്‍ മത്സ്യത്തൊഴിലാളിയെ (Fisherman) പാകിസ്ഥാൻ മാരിടൈം സെക്യൂരിറ്റി ഏജൻസി ഉദ്യോഗസ്ഥർ (Pakistan Maritime Security Agency- PMSA) വെടിവെച്ചു കൊന്നതായി റിപ്പോർട്ട്. ഗുജറാത്ത് തീരത്ത് രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപമാണ് സംഭവം. ജല്‍പാരി എന്ന പേരിലുള്ള ബോട്ടിൽ യാത്ര ചെയ്തിരുന്ന മത്സ്യ തൊഴിലാളിയാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.

   ബോട്ടിൽ ഏഴ് പേരാണുണ്ടായിരുന്നത്. മഹാരാഷ്ട്രയിൽ നിന്നുള്ള ശ്രീധർ രമേശ് ചമ്രെ (32 ) ആണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് പരിക്കേറ്റു. മൃതദേഹം ഓഖ തീരത്തെത്തിച്ചു. പാക് സേനാംഗങ്ങള്‍ അകാരണമായി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവെക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

   Also Read- Chennai Rains | ചെന്നൈയില്‍ കനത്ത മഴ; വെള്ളപ്പൊക്ക സാധ്യത; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

   ദ്വാരക തീരപ്രദേശത്ത് മുന്‍പും പാക് നാവികസേനയുടെ ഭാഗത്തുനിന്ന് പ്രകോപനങ്ങളും ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. 2013-ല്‍ പാക് നാവികസേന നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞവര്‍ഷം 11 മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

   Also Read- Chennai Rains | ചെന്നൈയിലെ വെള്ളക്കെട്ടിലിറങ്ങി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ; താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുന്നു

   English Summary: A fisherman from Maharashtra was killed and a crew member of his boat was injured in firing by the Pakistan Maritime Security Agency (PMSA) personnel near international maritime boundary line in the Arabian sea off Gujarat coast, a police official said on Sunday. The incident occurred around 4 pm on Saturday, he said. "A fisherman from Thane in Maharashtra, who was on a fishing boat 'Jalpari,' was killed after the PMSA personnel opened fire on him and other crew members on Saturday evening," Devbhumi Dwarka Superintendent of Police Sunil Joshi said.
   Published by:Rajesh V
   First published:
   )}