നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'നിങ്ങളുദ്ദേശിക്കുന്ന ആൾ ഞാനല്ല'; താൻ പഞ്ചാബിന്റെ മുഖ്യമന്ത്രി അല്ല; വെറുതേ വിടണമെന്നപേക്ഷിച്ച് ഇന്ത്യൻ താരം

  'നിങ്ങളുദ്ദേശിക്കുന്ന ആൾ ഞാനല്ല'; താൻ പഞ്ചാബിന്റെ മുഖ്യമന്ത്രി അല്ല; വെറുതേ വിടണമെന്നപേക്ഷിച്ച് ഇന്ത്യൻ താരം

  ട്വിറ്ററിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലെല്ലാം ടാഗ് ചെയ്യുന്നത് പതിവായതോടെയാണ് താരത്തിന്റെ അഭ്യർത്ഥന

  Image: Twitter

  Image: Twitter

  • Share this:
   പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങളിൽ പൊല്ലാപ്പിലായത് ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ അമരീന്ദർ സിംഗ് ആണ്. പഞ്ചാബ് കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലെല്ലാം അമരീന്ദർ സിംഗിന്റെ പേരുകൂടി ചേർക്കപ്പെടുകയാണ്. പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ പേര് തന്നെയാണ് ഇന്ത്യൻ ഗോൾ കീപ്പർക്കും എന്നതു തന്നെയാണ് തലവേദനയ്ക്ക് കാരണം.

   ട്വിറ്ററിൽ കോൺഗ്രസുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളിലെല്ലാം തന്നെ ടാഗ് ചെയ്യുന്നത് പതിവായത് തലവേദനയായിരിക്കുകയാണ് താരത്തിന്. ഇതോടെ മാധ്യമങ്ങളോടായി ഒരു അഭ്യർത്ഥനയും അമരീന്ദർ ട്വിറ്ററിലൂടെ നടത്തിയിട്ടുണ്ട്.

   "പ്രിയപ്പെട്ട മാധ്യമങ്ങളേ, ഞാൻ അമരീന്ദർ സിംഗ്. ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾ കീപ്പറാണ്. പഞ്ചാബിന്റെ മുഖ്യമന്ത്രിയല്ല. ദയവായി എന്നെ ടാഗ് ചെയ്യുന്നത് അവസാനിപ്പിക്കൂ" എന്നാണ് അമരീന്ദറിന്റെ ട്വീറ്റ്.


   തന്റെ പേര് കാരണം ഇന്ത്യൻ താരത്തിന് തലവേദനയുണ്ടായത് കണ്ട് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് ട്വീറ്റ് റീട്വീറ്റ് ചെയ്തിട്ടുണ്ട്. അമരീന്ദറിന്റെ അവസ്ഥ മനസ്സിലാക്കുന്നുവെന്നാണ് മുൻമുഖ്യമന്ത്രിയുടെ റീട്വീറ്റ്, മാത്രമല്ല, വരാനിരിക്കുന്ന മത്സരങ്ങളിൽ താരത്തിന് ആശംസകളും നേർന്നിട്ടുണ്ട്.


   അതേസമയം, കോൺഗ്രസ് വിട്ട അമരീന്ദർ സിങ് ഭാവി പരിപാടികൾ ഉടൻ പ്രഖ്യാപിച്ചേക്കും. അവിശ്വാസപ്രമേയത്തിന് അമരീന്ദർ അനുകൂലികൾ സമ്മർദ്ദം തുടരുന്നുണ്ട്. എന്നാൽ നിലവിലെ സാഹചര്യത്തിൽ അമരീന്ദറിനെ എത്രപേർ പിന്തുണയ്ക്കുമെന്നതിൽ വ്യക്തതയില്ല.
   Also Read-പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി; കേന്ദ്ര നേതൃത്വത്തിനെതിരെ കൂടുതൽ നേതാക്കൾ

   അമരീന്ദർ സിങ് പുതിയ പാർട്ടി രൂപീകരിക്കുമെന്നാണ് സൂചന. രാജിവെച്ച പി.സി.സി. അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവുമായി മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി വ്യാഴാഴ്ച വൈകീട്ട് ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ നവജ്യോത് സിങ്ങ് സിദ്ദു ഉപാധികളോടെ രാജി പിൻവലിക്കാൻ സന്നദ്ധതയറിയിച്ചിട്ടുണ്ട്. പുതിയ അഡ്വക്കേറ്റ് ജനറലിന്റെ നിയമനത്തിലടക്കം സിദ്ദുവിന് എതിർപ്പുണ്ട്.സിദ്ദു മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ തിങ്കളാഴ്ച ചേരുന്ന മന്ത്രി സഭ കൈക്കൊള്ളുന്ന തീരുമാനങ്ങൾ നിർണായകമാകും.
   Published by:Naseeba TC
   First published:
   )}