ന്യൂഡൽഹി: സ്ഫോടന പരമ്പരകളിൽ നടുങ്ങി നിൽക്കുന്ന ശ്രീലങ്കയിലുള്ള ഇന്ത്യക്കാർക്ക് എല്ലാവിധ സഹായവുമായി കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്. +94777903082, +94112422788, +94112422789 എന്നീ ഹെൽപ് ലൈൻ നമ്പറുകളിൽ കൊളംബോയിലെ ഇന്ത്യൻ ഹൈ കമ്മീഷനുമായി ബന്ധപ്പെടാവുന്നതാണ്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിലെ ക്രിസ്ത്യൻ ദേവാലയങ്ങളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലുമായി നടന്ന എട്ട് സ്ഫോടനങ്ങളിൽ ഇതുവരെ 290 ഓളം ആളുകളാണ് കൊല്ലപ്പെട്ടത്. സ്ഫോടനവാർത്ത പുറത്തുവന്നതു മുതൽ ട്വിറ്ററിൽ അന്വേഷണവുമായി എത്തുന്നവർക്ക് സുഷമ സ്വരാജ് കൃത്യമായി മറുപടി നൽകിയിരുന്നു.
അതേസമം, ശ്രീലങ്കയിലെ സ്ഫോടന പരമ്പരകളിൽ മരണസംഖ്യ ഉയരുകയാണ്. ഇതുവരെ 290 ഓളം പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. സ്ഫോടനത്തിൽ പരിക്കേറ്റ് നൂറു കണക്കിനാളുകൾ ആശുപത്രികളിൽ ചികിത്സയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
സ്ഫോടന പരമ്പരക്ക് പിന്നാലെ ശ്രീലങ്കയിൽ അതീവജാഗ്രത തുടരുകയാണ്. ആക്രമണം തടയുന്നതിൽ വീഴ്ച ഉണ്ടെങ്കിൽ പരിശോധിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റെനിൽ വിക്രമസിങ്കേ വ്യക്തമാക്കിയിരുന്നു. സ്ഫോടനത്തിൽ നാല് ഇന്ത്യക്കാർ അടക്കം 290 പേരാണ് കൊല്ലപ്പെട്ടത്. സ്ഫോടനവുമായി ബന്ധപ്പെട്ട് 13 പേർ അറസ്റ്റിലായി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.