• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മധുരം തകര്‍ത്ത കുടുംബം' കഴിക്കാന്‍ ലഡ്ഡു മാത്രം; വിവാഹമോചനം തേടി ഭര്‍ത്താവ്

സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ ലഡ്ഡുമാത്രം നല്‍കുന്നതെന്നും യുവാവ്

news18
Updated: August 20, 2019, 8:56 PM IST
'മധുരം തകര്‍ത്ത കുടുംബം' കഴിക്കാന്‍ ലഡ്ഡു മാത്രം; വിവാഹമോചനം തേടി ഭര്‍ത്താവ്
laddu
  • News18
  • Last Updated: August 20, 2019, 8:56 PM IST IST
  • Share this:
മീററ്റ്: കഴിക്കാന്‍ ലഡ്ഡുമാത്രം തരുന്ന ഭാര്യയില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവാവ് കോടതിയില്‍. ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭാര്യ കഴിക്കാന്‍ ഒരുദിവസം എട്ട് ലഡ്ഡുമാത്രമാണ് നല്‍കുന്നതെന്നാണ് യുവാവിവിന്റെ പരാതി. ഒരു സിദ്ധന്റെ ഉപദേശപ്രകാരമാണ് ഭാര്യ ലഡ്ഡുമാത്രം നല്‍കുന്നതെന്നും യുവാവ് പറയുന്നു.

കുടുംബ കോടതിയിലാണ് യുവാവിന്റെ പരാതി. രാവിലെയും രാത്രിയും നാല് ലഡ്ഡുമാത്രമാണ് ഭാര്യ നല്‍കിയിരുന്നതെന്നും ഇതിനിടയില്‍ ഭക്ഷണം കഴിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പത്തുവര്‍ഷം മുന്നേ വിവാഹിതരായ ദമ്പതിമാരാണ് ഇവര്‍. മൂന്ന് കുട്ടികളുമുണ്ട് ഇവര്‍ക്ക്.

Also Read: കശ്മീരിന്റെ പ്രത്യേക പദവി: ഇന്ത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാന്‍

താന്‍ കുറച്ചുനാളായി രോഗബാധിതനാണെന്നും അസുഖം മാറുന്നതിനുള്ള വഴിതേടിയാണ് ഭാര്യ സിദ്ധന്റെ അടുത്തെത്തിയതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. യുവാവിന് ദിവസവും ലഡ്ഡു മാത്രം നല്‍കാന്‍ സിദ്ധന്‍ ഉപദേശിക്കുകയും ചെയ്തു. ദമ്പതികളെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയിരുന്നു.

'ദമ്പതിമാരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാമെങ്കിലും യുവതിയെ അന്ധവിശ്വാസത്തില്‍ നിന്ന് മോചിപ്പിക്കാനാവില്ലെന്നാണ് കൗണ്‍സില്‍ ചെയ്ത പാനല്‍ പറയുന്നത്. ലഡ്ഡു കഴിച്ചാല്‍ മാത്രമേ ഭര്‍ത്താവിന്റെ അസുഖം മാറുകയുള്ളുവെന്ന യുവതിയുടെ വിശ്വാസം മാറ്റാനാവില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: August 20, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍