HOME » NEWS » India » INDIAN MUSLIMS NEED NOT WORRY ABOUT CITIZENSHIP BILL SAYS AMIT SHAH IN RS NEW EDIT 1

'ഇന്ത്യൻ പൗരൻമാരായ മുസ്ലീങ്ങൾക്ക് ആശങ്ക വേണ്ട'; പൗരത്വ ഭേദഗതി ബിൽ ചരിത്രപരമെന്ന് അമിത് ഷാ

പ്രകടനപത്രികയിലെ വാഗദ്നാനമാണ് നടപ്പാക്കുന്നത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: December 11, 2019, 2:43 PM IST
'ഇന്ത്യൻ പൗരൻമാരായ മുസ്ലീങ്ങൾക്ക് ആശങ്ക വേണ്ട'; പൗരത്വ ഭേദഗതി ബിൽ ചരിത്രപരമെന്ന് അമിത് ഷാ
amit-shah
  • Share this:
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബിൽ ചരിത്രപരമാണെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഇന്ത്യൻ പൗരൻമാരായ മുസ്ലീങ്ങൾക്ക് ആശങ്ക വേണ്ട. പ്രകടനപത്രികയിലെ വാഗദ്നാനമാണ് നടപ്പാക്കുന്നത്. വടക്ക് കിഴക്ക് സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കുമെന്നും അമിത് ഷാ പറഞ്ഞു.

പൗരത്വ ഭേദഗതി ബില്ലിന്മേലുള്ള ചർച്ച ബഹളത്തെ തുടർന്ന് രാജ്യസഭയിൽ തടസപ്പെട്ടിരുന്നു. ശൂന്യവേളയിൽ പ്രതിപക്ഷ അംഗങ്ങൾ വിഷയം ഉന്നയിച്ചതിനെ തുടർന്നുണ്ടായ ബഹളത്തിൽ സഭ 12 മണിവരെ നിർത്തിവെക്കുകയായിരുന്നു. ബിൽ പാസാക്കാൻ 121 അംഗങ്ങൾ മതിയെന്നിരിക്കെ 128 അംഗങ്ങളുടെ പിന്തുണ ഉണ്ടെന്നാണ് സർക്കാർ അവകാശപ്പടുന്നത്.

പൗരത്വ ഭേദഗതി ബില്ലിൽ വിട്ടുവീഴച്ച വേണ്ടന്ന് പാർട്ടി എം പിമാരോട് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ സഭയിൽ തുറന്നകാണിക്കണമെന്നും ബിജെപി പാർലമെന്‍ററി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. ബിൽ ഇന്നുതന്നെ പാസാക്കുമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി.
Youtube Video
First published: December 11, 2019, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories