• HOME
 • »
 • NEWS
 • »
 • india
 • »
 • 'ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ബിജെപിക്ക് ശക്തിയില്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം:' പ്രഭാഷകൻ സാകിർ നായിക്

'ഇന്ത്യയിലെ മുസ്ലീങ്ങൾ ഒരു പാർട്ടിയാകണം; ബിജെപിക്ക് ശക്തിയില്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കണം:' പ്രഭാഷകൻ സാകിർ നായിക്

മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും' എന്ന് സാക്കിർ നായിക്

സാക്കിർ നായിക്

സാക്കിർ നായിക്

 • Last Updated :
 • Share this:
  ന്യൂഡൽഹി: ഇന്ത്യയിലെ മുസ്ലീങ്ങളെ അടിച്ചമർത്തുന്ന ബിജെപി സർക്കാരിനെതിരെ എല്ലാ ഭിന്നതങ്ങളും മാറ്റിവെച്ച് ഒരുമിക്കണമെന്ന് ഇസ്ലാം മതപ്രഭാഷകൻ സാക്കിർ നായിക്. കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ അപ്ലോഡ് ചെയ്ത വീഡിയോയിലാണ് സാകിർ നായിക് ഇക്കാര്യം പറഞ്ഞത്. ബിജെപി അത്ര ശക്തമല്ലാത്ത കേരളം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ മുസ്ലീങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം.

  "കഴിഞ്ഞ അഞ്ചാറ് വർഷമായി ഇന്ത്യയിൽ മുസ്ലീം ന്യൂനപക്ഷങ്ങൾക്ക് നേരെ ധാരാളം ആക്രമണങ്ങൾ നടക്കുന്നുണ്ട്. നിരവധി കൊലപാതകങ്ങളും ആക്രമണങ്ങളും നടക്കുന്നുണ്ട്" സാക്കിർ നായിക് വീഡിയോയിൽ പറഞ്ഞു. നിലവിലെ സർക്കാരിനു കീഴിൽ ധാരാളം അടിച്ചമർത്തലുകളും പീഡനങ്ങളും മുസ്ലീം വിഭാഗം നേരിടുന്നതായും അദ്ദേഹം ആരോപിച്ചു.

  ഇന്ത്യയിലെ മുസ്ലീങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് സാക്കിർ നായിക ഇക്കാര്യങ്ങൾ പറഞ്ഞത്. സാക്കിർ നായികിന്‍റെ പ്രസ്താവനയിൽ പ്രധാനമായും രണ്ടു കാര്യങ്ങളാണ് പറയുന്നത്. മുസ്‌ലിംകൾ മൊത്തത്തിലും വ്യക്തികളായും ഇസ്‌ലാമിലെ വിവിധ വിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കപ്പെട്ടിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പാർട്ടികളിലും സാമൂഹിക സംഘടനകളിലുമായാണ് ഇവർ പ്രവർത്തിക്കുന്നത്. ഇന്ത്യയിലെ വിവിധ മുസ്‌ലിം ഗ്രൂപ്പുകൾ പരസ്പരം പോരടിക്കുകയും പരസ്പരം വിമർശിക്കുകയും ചെയ്യുന്നു. ഇന്ത്യൻ മുസ്‌ലിങ്ങൾ ഒന്നിച്ച് ഐക്യപ്പെടണമെന്ന് നായിക് ആഹ്വാനം ചെയ്തു.

  മുസ്ലീം വോട്ടുകൾ വിഭജിക്കുന്നതിനെ പരാമർശിച്ച് സാക്കിർ നായിക്, താൻ മുമ്പ് ഉന്നയിച്ച മുസ്ലീം ജനതയെക്കുറിച്ച് വിവാദപരമായ ഒരു വാദം ആവർത്തിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇന്ത്യയിലെ മുസ്ലീം ജനസംഖ്യ 20 കോടി ആയിരിക്കും, “എന്നാൽ യഥാർത്ഥത്തിൽ ഇത് 25 മുതൽ 30 കോടി വരെ ആയിരിക്കാം” സാകിർ നായിക് പറഞ്ഞു, “ഇന്ത്യയിലെ മുസ്ലീങ്ങളെ സർക്കാർ അടിച്ചമർത്തുന്നു”. ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യയെന്ന് നായിക് പറഞ്ഞു.

  "ഇന്ത്യയിലെ മുസ്ലീങ്ങൾ പ്രത്യേകമായി, മറ്റൊരു പാർട്ടി ഉണ്ടാക്കണം". ഫാസിസ്റ്റ് അല്ലാത്തതും സാമുദായികമല്ലാത്തതുമായ മറ്റ് രാഷ്ട്രീയ പാർട്ടികളുമായി ഈ രാഷ്ട്രീയ പാർട്ടി കൈകോർക്കണം, ”അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരമൊരു മുസ്ലീം രാഷ്ട്രീയ പാർട്ടി ദളിതരുമായി കൈകോർക്കണമെന്ന് സകീർ നായിക് അഭിപ്രായപ്പെട്ടു, ദളിതർ ഹിന്ദുക്കളല്ല"- സാക്കിർ നായിക് പറഞ്ഞു.

  "ബാബാസാഹേബ് അംബേദ്കർ ഇസ്ലാമിനെ സ്നേഹിച്ചിരുന്നു, പക്ഷേ നിർഭാഗ്യവശാൽ മുസ്‌ലിംകൾ അദ്ദേഹത്തെ അംഗീകരിച്ചിരുന്നില്ല, അതിനാൽ അദ്ദേഹം ബുദ്ധമതം തിരഞ്ഞെടുത്തു" എന്ന് സാക്കിർ നായിക് വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ജനസംഖ്യയിൽ മുസ്‌ലിംകളും ദളിതരും കൂടിചേരുമ്പോൾ 60 ദശലക്ഷത്തോളം ഉണ്ടാകും. അത്തരമൊരു രാഷ്ട്രീയസഖ്യം ഒരു പ്രധാന ശക്തിയായിരിക്കും" സാക്കിർ നായിക് പറഞ്ഞു.

  രാജ്യത്തിന് പുറത്തേക്ക് പോകാൻ കഴിയാത്ത മുസ്‌ലിംകൾക്ക് മറ്റൊരു സംസ്ഥാനത്തേക്ക് പോകാമെന്നും ഇത് മുസ്‌ലിം സമൂഹത്തിന് ഗുണം ചെയ്യുമെന്നും സാക്കിർ നായിക് പറഞ്ഞു. 'ഇത്തരത്തിൽ എനിക്ക് ചിന്തിക്കാൻ കഴിയുന്ന ഏറ്റവും മികച്ച സംസ്ഥാനം കേരളമാണ്' നായിക് കൂട്ടിച്ചേർത്തു. മൂന്ന് പ്രധാന മതങ്ങൾക്കും ഒരുപോലെ സ്വാധീനമുള്ള സ്ഥലമാണ് കേരളം. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ - ഓരോരുത്തരും കേരളത്തിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരും' എന്ന് സാക്കിർ നായിക് അവകാശപ്പെട്ടു.
  You may also like:വാഴയില കോസ്റ്റ്യൂമിൽ നിന്നും മണവാട്ടിയിലേക്ക്; വൈറലായി അനിഖയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ [PHOTOS]വഴിയിൽ ബോധരഹിതനായി വീണയാളുടെ സ്വർണമാലയും മൊബൈൽ ഫോണും മോഷ്ടിച്ചു; മൂന്നംഗ സംഘം പിടിയിൽ [NEWS] അധോലോക നായകൻ ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് സമ്മതിച്ച് പാകിസ്ഥാൻ; സ്വത്ത് കണ്ടുകെട്ടാൻ നടപടി തുടങ്ങി [NEWS]
  "കേരളത്തിലെ ജനങ്ങൾ തീവ്രമായ സാമുദായിക ചിന്തയുള്ളവരല്ല. വിവിധ മതങ്ങളിലെ ആളുകൾ യോജിപ്പിലാണ് അവിടെ കഴിയുന്നത്. വിവിധ മതങ്ങൾ തമ്മിൽ യാതൊരു സംഘർഷവുമില്ല," സാക്കിർ നായിക് പറഞ്ഞു. "ഈ സർക്കാരിന് (ബിജെപി) കേരളത്തിൽ വലിയ സ്വാധീനമില്ല. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനത്ത് കേന്ദ്രീകരിക്കാൻ ഇന്ത്യയിലെ മുസ്ലീംകൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിന് ഏറ്റവും നല്ല മാർഗം കേരളമാണ്"സാക്കിർ നായിക് പറഞ്ഞു. "ബോംബെയും ഹൈദരാബാദും വർഗീയത കുറവുള്ള സ്ഥലങ്ങളാണ്. എന്നാൽ ഉത്തർപ്രദേശിൽ വർഗീയത കൂടുതലാണ്"- അദ്ദേഹം പറഞ്ഞു.

  വിവാദ പ്രസ്താവനകൾ നടത്തിയ സാക്കിർ നായിക് 2016 ൽ മലേഷ്യയിലേക്ക് പോയെങ്കിലും ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള അനുയായികളുമായി സോഷ്യൽമീഡിയ വഴി ദിവസേന സംവദിക്കുന്നത് തുടരുകയാണ്. കള്ളപ്പണം വെളുപ്പിക്കൽ, അക്രമത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയ സാക്കിർ നായികിനെ കൈമാറണമെന്ന് ഇന്ത്യ മലേഷ്യയോട് ആവശ്യപ്പെട്ടിരുന്നു.
  Published by:Anuraj GR
  First published: