ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ ഗാനം പുറത്തിറക്കി. നാവികസേനാ ദിനത്തിന്റെ ഭാഗമായാണ് ഗാനം പുറത്തിറക്കിയത്. ഗാനരചയിതാവ് പ്രസൂൺ ജോഷിയാണ് വരികൾ എഴുതിയത്. ബോളിവുഡിലെ പ്രമുഖ സംഗീത സംവിധായകരായ ശങ്കർ-എഹ്സാൻ-ലോയ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ശങ്കർ മഹാദേവനാണ് ഗാനം ആലപിച്ചിരിക്കുന്നത്.
വിശാഖപട്ടണത്ത് നടന്ന ചടങ്ങിലാണ് ഗാനം പുറത്തിറക്കിയത്. ഇതാദ്യമായാണ് ഡൽഹിക്ക് പുറത്ത് ഇത്തരമൊരു ചടങ്ങ് നടത്തുന്നത്. ചടങ്ങിൽ ശങ്കർ മഹാദേവൻ കാണികൾക്ക് മുമ്പിൽ ഗാനം പാടി അവതരിപ്പിക്കുകയും ചെയ്തു. എഹ്സാൻ, ലോയ് എന്നിവരും ചടങ്ങിൽ ഉണ്ടായിരുന്നു.
Also Read- മാൻഡസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ 4 മരണം; കേരളത്തിലും മഴ ഭീഷണി
രാഷ്ട്രപതിയും സായുധ സേനയുടെ പരമോന്നത കമാൻഡറുമായ ദ്രൗപതി മുർമുവിന്റെ സാന്നിധ്യത്തിലായിരുന്നു ഗാനം പുറത്തിറക്കിയത്. ഇന്ത്യൻ നേവിയുടെ സംഗീത ബാൻഡാണ് ഗാനത്തിനു വേണ്ടി ഇൻസ്ട്രുമെന്റ്സ് ചെയ്തത്. സഞ്ജീവ് ശിവനും ദീപ്തി പിള്ള ശിവനും ചേർന്നാണ് സംഗീതത്തിന്റെ വീഡിയോ സംവിധാനം ചെയ്തത്.
‘കോൾ ഓഫ് ബ്ലൂ വാട്ടർ’ എന്നാണ് ഗാനത്തിന്റെ പേര്. നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കും കുടുംബാംഗങ്ങൾക്കും പുറമേ, ഇന്ത്യയുടെ ബാഡ്മിന്റൺ താരം പിവി സിന്ധുവും ചടങ്ങിൽ പങ്കെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.