പ്രവാസികളെ തിരിച്ചെത്തിക്കൽ: നാവികസേനയുടെ മൂന്ന് കപ്പലുകൾ ഗൾഫ് മേഖലകളിലേക്ക്

ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വ ഉള്‍പ്പെടെ മൂന്ന് കപ്പലുകളാണ് അനുമതി കിട്ടിയാല്‍ ഉടന്‍ പുറപ്പെടാന്‍ തയാറെടുക്കുന്നത്.

News18 Malayalam | news18-malayalam
Updated: April 28, 2020, 9:55 PM IST
പ്രവാസികളെ തിരിച്ചെത്തിക്കൽ: നാവികസേനയുടെ മൂന്ന് കപ്പലുകൾ ഗൾഫ് മേഖലകളിലേക്ക്
ഇന്ത്യൻ നാവികസേന
  • Share this:
ഇന്ത്യന്‍ നാവിക സേനയുടെ മൂന്ന് കപ്പലുകള്‍ ഗള്‍ഫ് മേഖലകളിലേക്ക് പുറപ്പെടാന്‍ തയാറെടുക്കുന്നതായി റിപ്പോർട്ട്. പ്രവാസികളെ കടല്‍ മാര്‍ഗം തിരിച്ചെത്തിക്കാനാണ് നീക്കമെന്നാണ് സൂചന. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും വിദേശകാര്യ മന്ത്രാലായത്തിന്റെയും അനുമതി ലഭിച്ചാല്‍ നേവിയുടെ മൂന്ന് കപ്പലുകള്‍ ഉടന്‍ ഗള്‍ഫ്‌മേഖലകളിലേക്ക് പുറപ്പെടും.

ഇന്ത്യന്‍ നാവിക സേനയുടെ ഐഎന്‍എസ് ജലാശ്വ ഉള്‍പ്പെടെ മൂന്ന് കപ്പലുകളാണ് അനുമതി കിട്ടിയാല്‍ ഉടന്‍ പുറപ്പെടാന്‍ തയാറെടുക്കുന്നത്. വേണ്ടി വന്നാല്‍ നേവിയുടെ കൂടുതല്‍ കപ്പലുകള്‍ പുറപ്പെടും. എന്നാല്‍ കടല്‍ മാര്‍ഗം വിദേശത്തുള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്രം അന്തിമ തീരുമാനം എടുത്തിട്ടില്ല. ജലാശ്വയിൽ കപ്പൽ ജീവനക്കാരെ കൂടാതെ 850ഓളം പേരെ സമൂഹ അകലം പാലിച്ച് തിരിച്ചെത്തിക്കാമെന്നാണ് വിലയിരുത്തൽ.

BEST PERFORMING STORIES:COVID 19| കേരളത്തിൽ നാലു പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 485 പേർക്ക്[NEWS]സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ [NEWS]ഈ പോലീസുകാരുടെ കാര്യം! അടിവസ്ത്രം ധരിക്കാൻ മറന്നത് എസ്ഐ 'കണ്ടുപിടിച്ചു'; യുവാവിന്റെ 'ഗ്യാസ്' പോയി [NEWS]

കടല്‍ മാര്‍ഗം പ്രവാസികളെ തിരിച്ചെത്തിക്കുന്നതിലുള്ള പ്രായോഗിക വശങ്ങള്‍ മന്ത്രാലയങ്ങള്‍
പരിശോധിച്ച് വരുകയാണ്. ജോലി പോയവര്‍, വീസ കാലാവധി പൂര്‍ത്തിയാക്കിയവര്‍, ആരോഗ്യ പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ക്രമത്തില്‍ ആയിരിക്കും കടല്‍ മാര്‍ഗവും യാത്രയ്ക്ക് അനുമതി. അതേസമയം, നാട്ടിലേക്ക് മടങ്ങുന്നതിന് നേര്‍ക്ക ഏര്‍പ്പെടുത്തിയ രജിസ്‌ട്രേഷന്‍ പുരോഗമിക്കുകയാണ്. ഇതുവരെ 2.76 ലക്ഷം പേരാണ് കേരളത്തിലേക്ക് വരാനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്.First published: April 28, 2020, 9:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading