നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Indian Passport | ആഗോള റാങ്കിംഗിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ നില മെച്ചപ്പെട്ടു; 60 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ഇല്ലാതെ പോകാം 

    Indian Passport | ആഗോള റാങ്കിംഗിൽ ഇന്ത്യൻ പാസ്‌പോർട്ടിന്റെ നില മെച്ചപ്പെട്ടു; 60 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസ ഇല്ലാതെ പോകാം 

    ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (IATA) നല്‍കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക വിവിധ രാജ്യങ്ങള്‍ക്ക് റാങ്കിംഗ് നടത്തിയിരിക്കുന്നത്.

    • Share this:
      2022-ന്റെ ആദ്യ പാദത്തിലെ ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക (Henley Passport Index) ചൊവ്വാഴ്ച പുറത്തിറക്കി. സൂചികയില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ടിന്റെ (Indian Passport) നിലയില്‍ പുരോഗതി. 2021ലെ പട്ടികയെ അപേക്ഷിച്ച് നിലവില്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട്, ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ 83-ാം സ്ഥാനത്താണ്.

      2021ല്‍ 90-ാം സ്ഥാനത്തായിരുന്നു ഇന്ത്യന്‍ പാസ്‌പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ ഏഴ് സ്ഥാനങ്ങള്‍ മുന്നേറി. നിലവിലെ റാങ്കിംഗ് 2022-ന്റെ ആദ്യ പാദത്തിലെ ശക്തമായ പാസ്പോര്‍ട്ടുകളുടെ സ്ഥാനങ്ങളാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ത്യ റുവാണ്ടയ്ക്കും ഉഗാണ്ടയ്ക്കും പിന്നിലാണ്. കൂടാതെ ആഫ്രിക്കന്‍ ദ്വീപ് രാഷ്ട്രമായ സാവോ ടോം, പ്രിന്‍സിപെ എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്കൊപ്പം 83-ാം സ്ഥാനം പങ്കിട്ടു.

      പാസ്പോര്‍ട്ടുകള്‍ റാങ്ക് ചെയ്യുമ്പോള്‍ പല ഘടകങ്ങളും കണക്കിലെടുക്കും. മുന്‍കൂര്‍ വിസയില്ലാതെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പോകാന്‍ കഴിയുന്ന രാജ്യങ്ങളുടെ എണ്ണമാണ് അതിലൊന്ന്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് മുന്‍കൂര്‍ വിസയില്ലാതെ 60 രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. കുക്ക് ദ്വീപ്, ഫിജി, സമോവ, ഇറാന്‍, അര്‍മേനിയ, ജോര്‍ദാന്‍, അല്‍ബേനിയ, സെര്‍ബിയ, ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോ, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്റ്, ഭൂട്ടാന്‍, നേപ്പാള്‍, തായ്ലന്‍ഡ്, ബൊളീവിയ, മൗറീഷ്യസ്, എത്യോപ്യ എന്നിവയാണ് ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ ഓണ്‍ അറൈവല്‍ (VOA) ലഭിക്കുന്ന രാജ്യങ്ങളില്‍ ചിലത്.

      ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (IATA) നല്‍കുന്ന ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക വിവിധ രാജ്യങ്ങള്‍ക്ക് റാങ്കിംഗ് നടത്തിയിരിക്കുന്നത്. ഇന്‍-ഹൗസ് ഗവേഷണത്തിന്റെയും ഓപ്പണ്‍ സോഴ്സ് ഓണ്‍ലൈന്‍ ഡാറ്റയുടെയും സഹായത്തോടെയാണ് ആഗോള സൂചിക റാങ്കിംഗ് പട്ടിക അപ്ഡേറ്റ് ചെയ്തിരിക്കുന്നതെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൂചികയില്‍ 199 രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ടുകളും 227 വ്യത്യസ്ത രാജ്യങ്ങളും ഉള്‍പ്പെടുന്നു.

      മൂന്ന് മാസം കൂടുമ്പോള്‍ പുതുക്കുന്ന ഹെന്‍ലി പാസ്പോര്‍ട്ട് സൂചികയില്‍ ജപ്പാനും സിംഗപ്പൂരുമാണ് 2022ന്റെ ആദ്യ പാദത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ രാജ്യങ്ങള്‍. പാസ്പോര്‍ട്ട് സൂചികയില്‍ രണ്ടാം സ്ഥാനം ജര്‍മ്മനിയും ദക്ഷിണ കൊറിയയും സ്വന്തമാക്കി. സ്പെയിന്‍, ഫിന്‍ലാന്‍ഡ്, ഇറ്റലി, ലക്സംബര്‍ഗ് എന്നീ രാജ്യങ്ങള്‍ക്കാണ് ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ കാര്യത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചത്.

      BARC Rating | വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിങ് പുനരാരംഭിക്കുന്നു: നടപടി കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്ന്

      ജാപ്പനീസ്, ഫിന്നിഷ്, ഐറിഷ് പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസയില്ലാതെ 180ലധികം സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിയും. അതേസമയം വിയറ്റ്‌നാം, ചാഡ്, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാര്‍ക്ക് ഏകദേശം 50 രാജ്യങ്ങള്‍ മാത്രമേ വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയൂ.

      Mission Amanat | യാത്രക്കാർക്ക് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുന്ന സാധനങ്ങൾ തിരികെ ലഭിക്കാൻ 'മിഷൻ അമാനത്ത്' സേവനവുമായി Indian Railway

      കാലാവസ്ഥയിലെ മാറ്റങ്ങള്‍ കൊണ്ടുള്ള യാത്രകള്‍ ഇതിനകം തന്നെ ആരംഭിച്ചതായി ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സ് അറിയിച്ചു. കോവിഡ് 19 മഹാമാരിയും കാലാവസ്ഥാ വ്യതിയാനവും വരും മാസങ്ങളിലും വര്‍ഷങ്ങളിലും അന്താരാഷ്ട്ര യാത്രകളുടെ ഒരു പ്രധാന കാരണമായി മാറുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
      Published by:Jayashankar AV
      First published: