• HOME
  • »
  • NEWS
  • »
  • india
  • »
  • Indian Railway | ഡൗൺലോഡിൽ 35 ശതമാനവും പോൺ; റെയിൽവേയുടെ സൗജന്യ വൈഫൈ ദുരുപയോഗം ചെയ്യപ്പെടുന്നു

Indian Railway | ഡൗൺലോഡിൽ 35 ശതമാനവും പോൺ; റെയിൽവേയുടെ സൗജന്യ വൈഫൈ ദുരുപയോഗം ചെയ്യപ്പെടുന്നു

റെയില്‍ടെല്‍ ഇന്ത്യയിലെ 6,000ത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം നൽകുന്നുണ്ട്.

  • Share this:
    യാത്രക്കാരുടെ സൗകര്യാർത്ഥം ഇന്ത്യൻ റെയിൽവേ (Indian Railway) നടപ്പിലാക്കിയ സേവന പദ്ധതികളിലൊന്നായ സൗജന്യ വൈഫൈ (Free WiFi) ദുരുപയോഗം ചെയ്യപ്പെടുന്നെന്ന് റിപ്പോർട്ട്. ട്രെയിന്റെ നിലവിലെ സ്റ്റാറ്റസ്, നിർദ്ദിഷ്ട പ്ലാറ്റ്‌ഫോമിൽ എത്തിച്ചേരുന്ന സമയം, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കുന്നതിനായി ആയിരക്കണക്കിന് റെയിൽവേ സ്റ്റേഷനുകളിൽ റെയിൽവേ അധികൃതർ സൗജന്യ വൈഫൈ സേവനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാലിപ്പോൾ പലരും സൗജന്യ വൈഫൈ സേവനം ദുരുപയോഗം ചെയ്യുന്നതിനാൽ റെയിൽവേ അധികൃതർക്ക് ഈ സൗകര്യം വലിയ തലവേദനയായി മാറിയിരിക്കുകയാണ്.

    രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് സൗജന്യ വൈഫൈ സേവനം നൽകുന്ന റെയില്‍ടെല്‍ (RailTel) പറയുന്നതനുസരിച്ച്, റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ ഉപയോ​ഗിച്ചുള്ള ഡൗൺലോഡുകളിൽ 35 ശതമാനവും പോൺ വീഡിയോകളാണ്. തെലങ്കാനയിലെ നമ്പള്ളി റെയിൽവേ സ്റ്റേഷനിലും ആന്ധ്രാപ്രദേശിലെ തിരുപ്പതി റെയിൽവേ സ്റ്റേഷനിലും ഇത്തരത്തിലുള്ള ധാരാളം സംഭവങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

    ‌കോവിഡ് മഹാമാരിയുടെ വരവിനു മുൻപ്, രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ വൈഫൈ സേവനം ശരിയായ രീതിയിൽ ഉപയോഗിക്കാൻ യാത്രക്കാർ ശ്രദ്ധിച്ചിരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പകർച്ചവ്യാധിയും തുടർന്നുള്ള ലോക്ക് ഡൗണും മൂലം പല കമ്പനികളും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തിയിരുന്നു. രാജ്യത്തുടനീളമുള്ള സ്മാർട്ട് ഫോൺ ഉപയോക്താക്കളുടെ എണ്ണത്തിലും ഇക്കാലയളവിൽ അതിവേഗ വർധനവ് ഉണ്ടായി. റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനത്തിന്റെ ഉപയോഗം സംബന്ധിച്ച് നിരീക്ഷണവും നിയമങ്ങളും ചട്ടങ്ങളും ഇല്ലാത്തതിനാൽ, 35 ശതമാനം യാത്രക്കാരും പോൺ സൈറ്റുകളിൽ നിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്തതായും കണ്ടെത്തി. എന്നാൽ ഈ സർവീസ് ദുരുപയോഗം ചെയ്‌തത് യാത്രക്കാർ തന്നെയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

    രാജ്യത്തുടനീളമുള്ള റെയിൽവേ സ്റ്റേഷനുകളിലെ സൗജന്യ വൈഫൈ സേവനത്തിന്റെ ദുരുപയോഗം തടയാൻ റെയില്‍ടെല്‍ ഉദ്യോ​ഗസ്ഥർ സാങ്കേതിക വിദ്യയുടെ സഹായം തേടി വരികയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

    റെയില്‍ടെല്‍ ഇന്ത്യയിലെ 6,000ത്തിലധികം റെയില്‍വേ സ്റ്റേഷനുകളില്‍അതിവേഗ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം നൽകുന്നുണ്ട്. ഈ പട്ടികയിൽ ഏറ്റവും ഒടുവിൽ ഇടംപിടിച്ച സ്റ്റേഷന്‍ ഉത്തര്‍പ്രദേശിലെ റായ്ബറേലി മേഖലയിലെ ഉബര്‍നി റെയില്‍വേ സ്റ്റേഷനാണ്. ഗൂഗിളിന്റെ സാങ്കേതിക വൈദഗ്ദ്ധ്യം ഉപയോഗിച്ചാണ് റെയില്‍ടെല്‍ രാജ്യത്തെ റെയില്‍വേ സ്റ്റേഷനുകളിലുടനീളം വൈഫൈ സജ്ജീകരിച്ചത്. എന്നാല്‍, ഗൂഗിള്‍ ഒടുവില്‍ ഈ പങ്കാളിത്തത്തില്‍ നിന്ന് പിന്മാറുകയും റെയില്‍ടെൽ സ്വന്തം നിലയ്ക്ക് ഈ സേവനങ്ങൾ നൽകാൻ ആരംഭിക്കുകയും ചെയ്തു. ഹാള്‍ട്ട് സ്റ്റേഷനുകള്‍ ഒഴികെ ഇന്ത്യയിലെ മിക്കവാറും എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും വൈഫൈ സേവനം ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ തങ്ങൾ നടത്തി വരികയാണെന്ന് റെയില്‍ടെല്‍ അറിയിച്ചിരുന്നു. വൈഫൈ സേവനം നല്‍കുന്ന 6,100 സ്റ്റേഷനുകളില്‍ 5,000ത്തിലധികം സ്റ്റേഷനുകളും രാജ്യത്തിന്റെ ഗ്രാമപ്രദേശങ്ങളിലാണെന്നും റെയില്‍ടെല്‍ പറഞ്ഞിരുന്നു.

    റെയിൽവേ സ്റ്റേഷനിലെ സൗജന്യ വൈഫൈ ലഭിക്കാൻ ആദ്യം ഫോണിൽ റെയില്‍ടെല്‍ വൈഫൈ നെറ്റ‍്‍വര്‍ക്ക് സേർച്ച് ചെയ്യണം. തുടർന്ന് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നെറ്റ്‌വർക്കിൽ സൈന്‍ അപ്പ് ചെയ്യുക. അതിനു ശേഷം ഒടിപി നൽകി വൈഫൈ കണക്ഷന്‍ നേടാം.
    Published by:Arun krishna
    First published: