നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Indian Railway | ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനരാരംഭിക്കാൻ നീക്കം; എസി കോച്ചുകളിൽ പുതപ്പും ലഭിച്ചേക്കും

    Indian Railway | ട്രെയിനുകളിൽ ഭക്ഷണ വിതരണം പുനരാരംഭിക്കാൻ നീക്കം; എസി കോച്ചുകളിൽ പുതപ്പും ലഭിച്ചേക്കും

    നീണ്ട 18 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം

    • Share this:
      യാത്രക്കാർക്ക് മികച്ച സേവനങ്ങൾ നൽകുന്നതിനായി ഇന്ത്യൻ റെയിൽവേ (indian railway) ഇ-കാറ്ററിങ് (e catering) സേവനങ്ങൾ പുനരാരംഭിക്കുന്നു. നീണ്ട 18 മാസങ്ങൾക്ക് ശേഷമാണ് ഇന്ത്യൻ റെയിൽവേയുടെ തീരുമാനം. ഇതുസംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തയാഴ്ച യോഗം ചേരും. ട്രെയിനുകളിൽ നൽകുന്ന ഭക്ഷണം, ബേസ് കിച്ചൺ, ഓൺ ബോർഡ് കിച്ചൺ, ബെഡ് റോളുകൾ, പുതപ്പ് എന്നിവ സംബന്ധിച്ച കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും.

      അതേസമയം, ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 16,326 കോവിഡ് കേസുകളും 666 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. 292 മരണം കൂടി കേരളത്തിൽ റിപ്പോർട്ട് ചെയ്തതോടെ ദിനംപ്രതി മരണസംഖ്യ മുൻപത്തേതിനേക്കാൾ വർദ്ധിച്ചു.

      2020 മാർച്ചോടു കൂടി കോവിഡ് കേസുകൾ വർധിക്കുകയും തുടർച്ചയായ ലോക്ക്ഡൗണും (lockdown) കാരണം ഇന്ത്യൻ റെയിൽവേ ഇ-കാറ്ററിങ് സർവീസുകളും ബെഡ് റോളുകളും പുതപ്പുകളും വിതരണം ചെയ്യുന്നതും നിർത്തി വച്ചിരുന്നു. പിന്നീട് 2021 ഓഗസ്റ്റിലാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ഇ- കാറ്ററിങ് സർവീസുകൾ പുനരാരംഭിച്ചത്. ചെലവ് കുറവായതിനാൽ ദീർഘദൂര യാത്രകൾക്കായി ജനങ്ങൾ തെരഞ്ഞെടുക്കുന്ന പ്രധാന ഗതാഗത മാർഗം കൂടിയാണ് ട്രെയിനുകൾ.

      ഐആർസിടിസി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഭക്ഷണം ഓർഡർ ചെയ്യുന്നത് എങ്ങനെ?

      1. ഐആർസിടിസിയുടെ ഒഫീഷ്യൽ വെബ്‌സൈറ്റിൽ പോകുക ( https://www.ecatering.irctc.co.in/)
      2. നിങ്ങളുടെ പത്ത് അക്കങ്ങളുള്ള പിഎൻആർ നമ്പർ എന്റർ ചെയ്യുക.
      3. കഫേകൾ, ഔട്ട്‌ലെറ്റുകൾ, ക്വിക് സർവീസ് റസ്റ്റോറന്റ് എന്നിങ്ങനെ ലഭ്യമായ ലിസ്റ്റിൽ നിന്ന് ആവശ്യമായ ഭക്ഷണം തെരഞ്ഞെടുക്കുക.
      4. ഭക്ഷണം ഓർഡർ ചെയ്ത് പേമെന്റ് മോഡ് തിരഞ്ഞെടുക്കുക. പണം ഓൺലൈനായും നേരിട്ട് കൊടുക്കുകയും ചെയ്യാം.
      5. ഭക്ഷണം ഓർഡർ ചെയ്താൽ അത് നിങ്ങളുടെ സീറ്റിലേക്ക് എത്തിക്കുന്നതാണ്.

      കംസം, ഡോമിനോസ്, റെയിൽറെസ്‌ട്രോ, സൂപ്, റെൽഫുഡ്, ഗാർഗ് രാജധാനി ഓൺലൈൻ ഫുഡ് , യാത്രീസ്, റെയിൽ റെസിപ്പി തുടങ്ങി അഞ്ഞൂറിൽപ്പരം റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യാവുന്നതാണ്. ഫുഡ് ഓൺ ട്രാക്ക് എന്ന ഐആർസിടിസി ഇ-കാറ്ററിങ് ആപ്ലിക്കേഷൻ പ്ലേ സ്‌റ്റോറിലും ആപ്പിൾ സ്റ്റോറിലും ലഭ്യമാണ്.

      റെയിൽ റെസ്‌ട്രോ ഐആർസിടിസിയുടെ (irctc) അംഗീകൃത കാറ്ററിങ് ശാഖാണ്. അതുകൊണ്ടുതന്നെ പ്രവർത്തന സമയങ്ങളിൽ റസ്റ്റോറന്റിലെ ജീവനക്കാരുടെയും ഡെലിവറി ജീവനക്കാരുടെയും തെർമൽ സ്‌കാനിങ്, കൃത്യമായ ഇളവേളകളിൽ അടുക്കള ശുചീകരിക്കൽ, മാസ്‌കുകൾ ഉപയോഗിക്കൽ തുടങ്ങിയ കർശന മാർഗനിർദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു.

      ഐആർസിടിസിയുടെ അംഗീകൃത ഇ-കാറ്ററിങ് ഉപയോക്താക്കൾക്കായും ചില നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. ഉപയോക്താക്കൾ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം, ഓർഡറുകൾ സ്വീകരിക്കുന്നതിനു മുമ്പ് കൈകൾ കഴുകണം, മാസ്‌കുകളും ഗ്ലൗസുകളും ഉപയോഗിക്കണം എന്നിങ്ങനെയാണ് നിയമങ്ങൾ.
      Published by:Karthika M
      First published:
      )}