• HOME
  • »
  • NEWS
  • »
  • india
  • »
  • Mission Amanat | യാത്രക്കാർക്ക് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുന്ന സാധനങ്ങൾ തിരികെ ലഭിക്കാൻ 'മിഷൻ അമാനത്ത്' സേവനവുമായി Indian Railway

Mission Amanat | യാത്രക്കാർക്ക് ട്രെയിനിൽ വെച്ച് നഷ്ടപ്പെടുന്ന സാധനങ്ങൾ തിരികെ ലഭിക്കാൻ 'മിഷൻ അമാനത്ത്' സേവനവുമായി Indian Railway

തങ്ങള്‍ക്ക് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനും തിരിച്ചറിയാനും യാത്രക്കാര്‍ പശ്ചിമ റെയില്‍വേയുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക

  • Share this:
ഓരോ വര്‍ഷവും ആയിരക്കണക്കിന് റെയില്‍വേ യാത്രക്കാര്‍ക്കാണ് (Railway Passengers) ട്രെയിനില്‍ (Train) വെച്ച് തങ്ങളുടെ സാധനങ്ങള്‍ നഷ്ടപ്പെടാറുള്ളത്. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കുക എന്നത് ഒരു സാധാരണ വ്യക്തിയെ സംബന്ധിച്ചിടത്തോളം വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ യാത്രക്കാരെ സഹായിക്കാന്‍ പശ്ചിമ റെയില്‍വേ (Western Railway) 'മിഷന്‍ അമാനത്ത്' (Mission Amanat) എന്ന പേരില്‍ പുതിയ സേവനത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഈ സേവനത്തിന്റെ ഭാഗമായി, റെയില്‍വേ യാത്രക്കാര്‍ക്ക് നഷ്ടപ്പെട്ട ലഗേജുകള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (RPF) കണ്ടെത്തുകയും അവയുടെ ചിത്രവും മറ്റു വിശദാംശങ്ങളും പശ്ചിമ റെയില്‍വേയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്യും. ഈ വിവരങ്ങള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് തങ്ങളുടെ സാധനങ്ങള്‍ തിരിച്ചറിയാനും വീണ്ടെടുക്കാനും കഴിയും.

തങ്ങള്‍ക്ക് നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനും തിരിച്ചറിയാനും യാത്രക്കാര്‍ പശ്ചിമ റെയില്‍വേയുടെ വെബ്സൈറ്റായ http://wr.indianrailways.gov.in സന്ദര്‍ശിക്കണം. തുടര്‍ന്ന് 'മിഷന്‍ അമാനത്ത് - ആര്‍പിഎഫ്' എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക. നഷ്ടപ്പെട്ട സാധനങ്ങളുടെ ചിത്രവും മറ്റു വിശദാംശങ്ങളും ആര്‍പിഎഫ് ഈ വെബ്സൈറ്റില്‍ പങ്കുവെച്ചിട്ടുണ്ടാകും. നിങ്ങളുടെ സാധനങ്ങള്‍ വെബ്സൈറ്റില്‍ കണ്ടെത്തുകയാണെങ്കില്‍ അതിന്റെ ഉടമസ്ഥാവകാശം തെളിയിച്ചുകൊണ്ട് അത് നിങ്ങള്‍ക്ക് ക്ലെയിം ചെയ്യാം.

പശ്ചിമ റെയില്‍വേയുടെ കണക്കനുസരിച്ച്, 2021 ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ആകെ 1,317 റെയില്‍വേ യാത്രക്കാരുടെ, 2.58 കോടി രൂപ മൂല്യമുള്ള സാധനങ്ങളാണ് നഷ്ടപ്പെട്ട നിലയില്‍ ആര്‍പിഎഫ് കണ്ടെടുത്തത്. കൃത്യമായി പരിശോധിച്ചുറപ്പിച്ചതിന് ശേഷം അവ യഥാര്‍ത്ഥ ഉടമകള്‍ക്ക് തിരികെ നല്‍കിയതായും റെയില്‍വേ അറിയിച്ചു.

Also read- Kanyakumari | കന്യാകുമാരി ജില്ലയിൽ ഹിന്ദുക്കൾ ന്യൂനപക്ഷം; 'ക്രിപ്റ്റോ ക്രിസ്ത്യാനികൾ' സെൻസസിലില്ല: മദ്രാസ് ഹൈക്കോടതി

മുംബൈയില്‍ പശ്ചിമ റെയില്‍വേ ആര്‍പിഎഫ് ഒരു കോവിഡ് 19 ബോധവല്‍ക്കരണ ക്യാമ്പയിനും തുടക്കം കുറിച്ചിട്ടുണ്ട്. കോവിഡ് 19 പെരുമാറ്റച്ചട്ടം പാലിക്കേണ്ടതിന്റെ ആവശ്യകതയെ സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. കോവിഡ് 19 പ്രോട്ടോക്കോളിനെക്കുറിച്ച് യാത്രക്കാരെ ബോധവാന്മാരാക്കുന്നതിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും റെയില്‍വേ സ്വീകരിച്ചതായി പശ്ചിമ റെയില്‍വേയുടെ മുഖ്യ വക്താവ് സുമിത് താക്കൂര്‍ പറഞ്ഞു. മാസ്‌കുകളുടെ ഉപയോഗം, സാനിറ്റൈസേഷന്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവയെക്കുറിച്ച് ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍ അവബോധം സൃഷ്ടിക്കും. ഇതിനായി ആര്‍പിഎഫ് വിവിധ എന്‍ജിഓകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.

AB PM-JAY | രണ്ട് കോടി കുടുംബങ്ങളിലേക്ക് കൂടി ആയുഷ്മാന്‍ ഭാരത് പദ്ധതി വ്യാപിപ്പിക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

അതിനിടെ, ദക്ഷിണേന്ത്യയിലെ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിരുന്നു. ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്റെ (IRCTC) പ്രത്യേക ട്രെയിന്‍ സര്‍വീസ് ജനുവരി 29 മുതലാണ് ആരംഭിക്കുന്നത്.

Also read- Madras HC | 'ഭാരത മാതാവി'നും' 'ഭൂമി ദേവി'യ്ക്കുമെതിരെയുള്ള നിന്ദ്യമായ പരാമർശം കുറ്റകരമെന്ന് മദ്രാസ് ഹൈക്കോടതി

പതിനാല് ദിവസം നീളുന്നതാണ് യാത്ര. ജനുവരി 29ന് ബീഹാറിലെ ജയ്‌നഗറില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ ഫെബ്രുവരി 11ന് മടങ്ങിയെത്തും. തെക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ചെയ്യുന്ന നിരവധി ആരാധനാലയങ്ങളും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളും സന്ദര്‍ശിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ റെയില്‍വെ ഇതിലൂടെ ഒരുക്കുന്നത്.
Published by:Jayashankar Av
First published: