• HOME
  • »
  • NEWS
  • »
  • india
  • »
  • Bullet Train | ഒൻപത് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ നാല് ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ കൂടി ആസൂത്രണം ചെയ്ത് ഇന്ത്യൻ റെയിൽവേ

Bullet Train | ഒൻപത് നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ നാല് ബുള്ളറ്റ് ട്രെയിൻ പദ്ധതികൾ കൂടി ആസൂത്രണം ചെയ്ത് ഇന്ത്യൻ റെയിൽവേ

ഇതുകൂടാതെ, ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും അതിവേഗ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ട്.

  • Share this:
    രാജ്യത്തെ അതിവേഗ റെയിൽ ശൃംഖലയുമായി ഒമ്പത് നഗരങ്ങളെ കൂടി ബന്ധിപ്പിക്കുന്ന നാല് പുതിയ ബുള്ളറ്റ് ട്രെയിൻ (Bullet Train) ഇടനാഴികൾ ഇന്ത്യൻ റെയിൽവേ (Indian Railway) ആസൂത്രണം ചെയ്യുന്നതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഹൈദരാബാദിനും ബാംഗ്ലൂരിനുമിടയിൽ 618 കിലോമീറ്റർ ദൂരമുള്ള ഇടനാഴി, നാഗ്പൂരിനും വാരണാസിക്കുമിടയിൽ 855 കിലോമീറ്റർ നീളമുള്ള പാത, പാട്‌നയ്ക്കും ഗുവാഹത്തിക്കുമിടയിൽ 850 കിലോമീറ്റർ ദൂരമുള്ള പാത, അമൃത്‌സർ, പത്താൻകോട്ട്, ജമ്മു എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന 190 കിലോമീറ്റർ ദൂരത്തിലുള്ള ഇടനാഴി എന്നിവയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഇടനാഴികൾ.

    എൻആർപിക്ക് (NRP) കീഴിൽ റെയിൽവേ മന്ത്രാലയം ഇതിനകം നടപ്പിലാക്കുന്ന എട്ട് ഇടനാഴികൾക്ക് പുറമെയാണ് പുതിയ ഇടനാഴികൾ നിർദ്ദേശിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. ഇതുകൂടാതെ, ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളെയും അതിവേഗ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതിയും റെയിൽവേ മന്ത്രാലയം പരിഗണിക്കുന്നുണ്ട്. ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച്, നിലവിൽ അനുവദിച്ചിരിക്കുന്നതും നിർദ്ദേശിച്ചിരിക്കുന്നതുമായ ബുള്ളറ്റ് ട്രെയിൻ ഇടനാഴികൾ ദേശീയ പാതകൾക്കും എക്സ്പ്രസ് വേകൾക്കും സമാന്തരമായാകും നടപ്പിലാക്കുക.

    നിലവിൽ, ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി മുംബൈ മുതൽ അഹമ്മദാബാദ് വരെ 508 കിലോമീറ്റർ ദൂരത്തിലാണ് ഓടുക. ഇതിന്റെ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പദ്ധതിയുടെ നിർമ്മാണം 2026-27 വരെ നീണ്ടേക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഫിനാൻഷ്യൽ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

    1.1 ലക്ഷം കോടി രൂപയാണ് പദ്ധതിയുടെ ഏകദേശ ചെലവ്. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിൻ പദ്ധതികളുടെ ധനകാര്യം, നിർമ്മാണം, നിയന്ത്രണം എന്നിവ ഏറ്റെടുത്തിരിക്കുന്ന ഏജൻസിയായ നാഷണൽ ഹൈ-സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് മുംബൈ-അഹമ്മദാബാദ് പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ മറ്റ് അംഗീകൃത ഇടനാഴികൾക്കായി വിശദമായ പ്രൊജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

    ഇതിനകം അംഗീകരിച്ച എട്ട് അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്ന് മുംബൈ-അഹമ്മദാബാദ് ഇടനാഴിയാണ്. ഡൽഹിക്കും വാരണാസിക്കും ഇടയിലുള്ള 958 കിലോമീറ്റർ നീളമുള്ള ഇടനാഴി, ലക്‌നൗവിനെയും അയോധ്യയെയും ബന്ധിപ്പിക്കുന്ന 123 കിലോമീറ്റർ നീളമുള്ള ഇടനാഴി, നാഗ്പൂരിനും മുംബൈയ്‌ക്കുമിടയിൽ 736 കിലോമീറ്റർ നീളമുള്ള ഇടനാഴി. ഡൽഹിക്കും അഹമ്മദാബാദിനുമിടയിൽ 886 കിലോമീറ്റർ നീളമുള്ള ഇടനാഴി, ഡൽഹിക്കും അമൃത്‌സറിനും ഇടയിൽ 480 കിലോമീറ്റർ നീളമുള്ള ഇടനാഴി, മുംബൈയ്ക്കും ഹൈദരാബാദിനും ഇടയിൽ 711 കിലോമീറ്റർ നീളമുള്ള ഇടനാഴി, വാരണാസിക്കും ഹൗറയ്ക്കും ഇടയിൽ 760 കിലോമീറ്റർ നീളമുള്ള ഇടനാഴി, ചെന്നൈയ്ക്കും മൈസൂരിനും ഇടയിലുള്ള 435 കിലോമീറ്റർ നീളമുള്ള അതിവേഗ ഇടനാഴി എന്നിവയാണ് മറ്റുള്ളവ.

    ഈ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതു പോലെ നടന്നാൽ, റെയിൽവേ മന്ത്രാലയം ഈ വർഷം തന്നെ പുതിയ നാല് ഇടനാഴികൾ കൂടി നിർദ്ദേശിച്ചേക്കും.
    Published by:Sarath Mohanan
    First published: