നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇങ്ങനെ തുപ്പാവോ; റെയില്‍വേക്ക് തലവേദനയായി തുപ്പല്‍ കറ; വൃത്തിയാക്കാന്‍ ചിലവഴിക്കുന്നത് 1200 കോടി

  ഇങ്ങനെ തുപ്പാവോ; റെയില്‍വേക്ക് തലവേദനയായി തുപ്പല്‍ കറ; വൃത്തിയാക്കാന്‍ ചിലവഴിക്കുന്നത് 1200 കോടി

  ഒന്നും രണ്ടും കോടിയല്ല 1200 കോടി രൂപയാണ് ഓരോ വര്‍ഷവും റെയില്‍വേ ചിലവഴിക്കുന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡല്‍ഹി: പാന്‍ മസാലയും വെറ്റിലയും തിന്ന് പുറത്തേക്ക് തുപ്പുമ്പോള്‍ തുപ്പുന്നവര്‍ റെയില്‍വേയ്ക്ക് ഉണ്ടാക്കി വെക്കുന്നത് ചില്ലറ നഷ്ടമല്ല. തീവണ്ടിക്കുള്ളിലും പ്ലാറ്റ്‌ഫോമിലും ഇതിന്റെ കറ ദിവസങ്ങളോളം കിടക്കും. ഇത് വൃത്തിയാക്കാന്‍ കോടികളാണ് റെയില്‍വേ ചിലവഴിക്കുന്നത്. ഒന്നും രണ്ടും കോടിയല്ല 1200 കോടി രൂപയാണ് ഓരോ വര്‍ഷവും റെയില്‍വേ ചിലവഴിക്കുന്നത്.

   റെയില്‍വേ പരിസരത്ത് പാന്‍, പുകയില തുടങ്ങിയവ ചവച്ച് തുപ്പുന്ന കറകള്‍ കളയാനും വൃത്തിയാക്കാനുമാണ് ഈ തുക ചിലവഴിക്കുന്നത്. അടുത്തിടെ കൂടുതല്‍ കര്‍ശനമായ നിയമങ്ങള്‍ കൊണ്ടുവന്നിട്ടും രാജ്യത്തുടനീളം പൊതു ഇടത്ത് തുപ്പുന്നത് വേണ്ടവിധത്തില്‍ നിയന്ത്രിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.

   ഇപ്പോഴിതാ റെയില്‍വേ ഇതിന് ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുകയാണ്. യാത്രക്കാര്‍ക്ക് ചെറിയ സ്പിറ്റൂണ്‍ നല്‍കാനാണ് തീരുമാനം. അഞ്ചു മുതല്‍ പത്തു രൂപയ്ക്ക് ഇത് ലഭ്യമാക്കും. ഇതിനായി ഈസ് സ്പിറ്റ് എന്ന സ്റ്റാര്‍ട്ടപ്പുമായി റെയില്‍വേ കരാറിലെത്തിയിട്ടുണ്ട്.

   മണ്ണില്‍ അലിഞ്ഞുചേരുന്ന സ്പിറ്റൂണ്‍ വ്യത്യസ്ത വലിപ്പത്തില്‍ ലഭ്യമാണ്. പോക്കറ്റ് പൗച്ചസ്, മൊബൈല്‍ കണ്ടെയ്‌നേഴ്‌സ്, സ്പിറ്റ് ബിന്‍സ് എന്നിങ്ങനെ മൂന്നു തരത്തിലാണ് നിലവിലുള്ളത്.

   നിലവില്‍ റെയില്‍വേ പരിസരത്ത് തുപ്പിയാല്‍ 500 രൂപ വരെ പിഴ ഈടാക്കാം. ഇത് കൂടാതെ, സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന വെന്‍ഡിംഗ് മെഷീനുകള്‍ വഴിയും, കിയോസ്‌കികള്‍ വഴിയും 5 രൂപ മുതല്‍ 10 രൂപ വരെ വിലവരുന്ന പൗച്ചുകളും ലഭ്യമാണ്.
   Published by:Jayesh Krishnan
   First published: